Connect with us

kerala

രണ്ടാം ഘട്ട അലോട്ട്‌മെന്റ് പട്ടിക പുറത്ത്; മലപ്പുറത്ത് പ്രതിസന്ധി തുടരുന്നു

Published

on

രണ്ടാം ഘട്ട അലോട്ട്‌മെന്റ് പട്ടിക പുറത്ത് വന്നിട്ടും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. രണ്ടാം ഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ പുതുതായി അവസരം ലഭിച്ചത് 2,437 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്.രണ്ടാംഘട്ട അലോട്ട്‌മെന്റിന് ശേഷവും മലപ്പുറം ജില്ലയില്‍ 46,839 വിദ്യാര്‍ത്ഥികള്‍ അവസരം കാത്ത് നില്‍മ്പോള്‍ ജില്ലയില്‍ ആകെ ശേഷിക്കുന്നത് 14600 സീറ്റുകള്‍ മാത്രമാണ്. സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിലേക്ക് മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി മാര്‍ച്ച്‌ പ്രഖ്യാപിച്ചു.

ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച 36393 വിദ്യാര്‍ത്ഥികളില്‍ 33170 വിദ്യാര്‍ത്ഥികളാണ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചത്. പുതുതായി അവസരം ലഭിച്ചതാകട്ടെ 2,437 പേര്‍ക്കും. ഇതടക്കം 35,607 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചത്. ഈ കണക്ക് പരിശോധിച്ചാല്‍ മലപ്പുറം ജില്ലയില്‍ പ്ലസ് വണ്ണിന് അപേക്ഷ നല്‍കിയ 82,446 അപേക്ഷകരില്‍ 46,839 പേര്‍ ഇപ്പോഴും പട്ടികക്ക് പുറത്ത് നില്‍ക്കുകയാണ്. ഇവര്‍ക്കായി ഇനി ശേഷിക്കുന്നതാകട്ടെ 14,600 മെറിറ്റ് സീറ്റുകള്‍ മാത്രം. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ 32,239 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സ്വകാര്യ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ മേഖലകളെയോ ആശ്രയിക്കേണ്ടി വരും

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending