Connect with us

kerala

വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട ദിവസം; രാജാവ് നഗ്നനാണെന്ന് എസ്.എഫ്.ഐ ഇപ്പോഴെങ്കിലും പറയണമെന്ന് ആൻ സെബാസ്റ്റ്യന്‍

ഉന്നത വിദ്യാഭ്യാസത്തിന്റെ ശവപ്പറമ്പാക്കി കേരളത്തെ മാറ്റാനുള്ള ഇടത് സർക്കാരിന്റെ ആസൂത്രിത നീക്കത്തിനേറ്റ ശക്തമായ തിരിച്ചടിയാണിതെന്ന് ആന്‍ കുറിച്ചു.

Published

on

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട ദിവസമാണിതെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ആന്‍ സെബാസ്റ്റ്യന്‍.

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനം റദ്ദാക്കിയതിനെ കുറിച്ചാണ് ആന്‍ സെബാസ്റ്റ്യന്‍റെ പ്രതികരണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ശവപ്പറമ്പാക്കി കേരളത്തെ മാറ്റാനുള്ള ഇടത് സർക്കാരിന്റെ ആസൂത്രിത നീക്കത്തിനേറ്റ ശക്തമായ തിരിച്ചടിയാണിതെന്ന് ആന്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് യൂണിവേഴ്സിറ്റി നിയമനം തരപ്പെടുത്തി കൊടുത്തതിനുള്ള നന്ദി സൂചകമായിട്ടാണ് ഗോപിനാഥ്‌ രവീന്ദ്രന് വിസിയായി പുനർ നിയമനം നൽകിയതെന്ന് ആന്‍ ആരോപിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോട് ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുപറയുകയെങ്കിലും വേണം. രാജി വെക്കാന്‍ മാത്രമുള്ള ധാർമികത ഈ മന്ത്രിസഭയിൽ ഒരാൾക്കും ഇല്ല. എസ്.എഫ്.ഐ ഇപ്പോഴെങ്കിലും പിണറായിയുടെ മുഖത്തുനോക്കി രാജാവ് നഗ്നനാണെന്ന് പറയണമെന്നും ആന്‍ സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക്‌ കുറിപ്പിന്‍റെ പൂര്‍ണരൂപം

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ടുന്ന ദിവസമാണ് ഇന്ന്. കാരണം ഉന്നത വിദ്യാഭ്യാസത്തിന്റെ ശവപ്പറമ്പാക്കി കേരളത്തെ മാറ്റാനുള്ള ഇടത് സർക്കാരിന്റെ ആസൂത്രിത നീക്കത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് കണ്ണൂർ സർവകലാശാല വിസിയെ പുറത്താക്കിക്കൊണ്ടുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം പിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് യൂണിവേഴ്സിറ്റി നിയമനം തരപ്പെടുത്തികൊടുത്തതിന്റെ നന്ദി സൂചകമായിട്ടാണ് ഗോപിനാഥ്‌ രവീന്ദ്രന് വിസിയായി പുനർ നിയമനം നൽകിയത് എന്ന് മാലോകർക്ക് മുഴുവനുമറിയാം.

മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമടക്കം യൂണിവേഴ്സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്ക് കത്ത് നൽകിയത് വഴി ഗവർണറെ സ്വാധീനിക്കാൻ ശ്രമിച്ചു. സ്വതന്ത്രമായി തീരുമാനം എടുക്കേണ്ട ഗവർണർ ബാഹ്യ പ്രേരണയുടെ അടിസ്ഥാനത്തിൽ തീരുമാനം എടുത്തു. ഇവിടെ ഗവർണറും സർക്കാരും ഒരുപോലെ പ്രതിക്കൂട്ടിലാണ്. ഒരല്പം സാമൂഹ്യ പ്രതിബദ്ധത ബാക്കിയുണ്ടെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോട് ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുപറയുകയെങ്കിലും വേണം. രാജിവെക്കാനും മാത്രമുള്ള ധാർമികത ഈ മന്ത്രിസഭയിൽ ഒരാൾക്കും ഇല്ലെന്ന് പരിപൂർണ ബോധ്യമുണ്ട് മലയാളികൾക്ക്.

എസ്എഫ്ഐ എന്ന ഫ്യൂസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഇപ്പോഴെങ്കിലും പിണറായി തമ്പുരാന്റെ മുഖത്ത് നോക്കിപറയണം “രാജാവ് നഗ്നനാണ് “.

kerala

തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്‌ക്കൊപ്പം പരാതിക്കാരന്‍ ധനേഷ് കുമാറും ഹാജരായിരുന്നു.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

Continue Reading

kerala

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്

മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

Published

on

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.

ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.

Continue Reading

kerala

മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

ദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.

Published

on

കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരഞ്ഞാണി സ്വദേശിയായ സിജോയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനു പിന്നാലെ ‘വീട്ടില്‍ വലിയൊരു സംഭവം സംഭവിച്ചുണ്ട്’എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയും ഫ്രാന്‍സിസ് തന്നെ സംഭവം പുറത്തുകൊണ്ടുവന്നിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ തുണികൊണ്ട് മൂടിയ നിലയില്‍ സിജോയുടെ രക്തത്തില്‍ കുളിച്ച മൃതദേഹമാണ് കണ്ടത്. സംഭവസമയത്ത് മദ്യലഹരിയില്‍ തളര്‍ന്ന നിലയിലായിരുന്നു ഫ്രാന്‍സിസ്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പ് നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending