Connect with us

kerala

കൊവിഡ് കാലത്ത് വായ്പ തിരിച്ചടയ്ക്കാനായില്ല; 16 ദിവസമായി വൃദ്ധദമ്പതികള്‍ കഴിയുന്നത് ജപ്തി ചെയ്ത വീടിന്റെ തിണ്ണയില്‍

കഴിഞ്ഞ മാസം 27നാണ് വീട് ജപ്തി ചെയ്തത്.

Published

on

പത്തനംതിട്ട: അടൂര്‍ ആനന്ദപ്പള്ളിയില്‍ വീടുനിര്‍മാണത്തിനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പെരുവഴിയിലായി കുടുംബം. വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെ സ്വകാര്യബാങ്ക് വീട് ജപ്തി ചെയ്യുകയായിരുന്നു. കഴിഞ്ഞ 16 ദിവസമായി വീടിന്റെ തിണ്ണയിലെ പരിമിതമായ സ്ഥലത്താണ് വൃദ്ധ ദമ്പതികളായ സുകുമാരനും ഉഷയും അന്തിയുറങ്ങുന്നത്. ഭക്ഷണം പോലും നേരെ പാകം ചെയ്യാനാകാതെ ദുരിതത്തിലായിരിക്കുകയാണ് രോഗികളായിവര്‍.

കഴിഞ്ഞ മാസം 27നാണ് വീട് ജപ്തി ചെയ്തത്. വീടിന്റെ നിര്‍മാണത്തിനായി മകന്റെ പേരില്‍ എട്ട് ലക്ഷത്തിലേറെയാണ് വായ്പയെടുത്തത്. മകന് ഗള്‍ഫില്‍ ജോലി ഉണ്ടായിരുന്നതിനാല്‍ പകുതിയിലേറെ രൂപ കൃത്യമായി അടച്ചു. തുടര്‍ന്ന് കൊവിഡ് വ്യാപനകാലത്ത് മകന്റെ ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടു. നാട്ടില്‍ വല്ലപ്പോഴും മാത്രം പണി കിട്ടാന്‍ തുടങ്ങിയതോടെ വായ്പ തിരിച്ചടക്കാന്‍ കഴിയാതെയായി. മറ്റെവിടെയെങ്കിലും മാറാന്‍ മകന്‍ വിളിച്ചെങ്കിലും സ്വന്തം വീട് വിട്ട് എങ്ങനെ വരാനാണെന്ന് വേദനയോടെ പറയുകയാണ് മാതാപിതാക്കള്‍. മാസങ്ങളായി ഇരുവരും മരുന്നുകള്‍ കഴിച്ച് വരികയാണ്. അതേസമയം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായത് വായ്പാ തിരിച്ചടവ് മുടങ്ങിയതിനാലുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് ബാങ്കില്‍ നിന്നുള്ള വിശദീകരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കഞ്ചാവ് കേസ്; റാപ്പര്‍ വേടന്‍ അറസ്റ്റില്‍

കഞ്ചാവ് ഉപയോഗിച്ചത് പരിപാടിക്കായി തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായെന്നാണ് വേടന്‍ പൊലീസിന് മൊഴി നല്‍കിയത്

Published

on

കഞ്ചാവ് കേസില്‍ റാപ്പര്‍ ‘വേടന്‍’ എന്ന ഹിരണ്‍ദാസ് മുരളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വേടന്റെ കൊച്ചി കണിയാംപുഴയിലെ ഫ്‌ലാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവും ഒന്‍പത് ലക്ഷം രൂപയും പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ വേടന്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് അറസ്റ്റിലായത്. കഞ്ചാവ് ഉപയോഗിച്ചത് പരിപാടിക്കായി തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായെന്നാണ് വേടന്‍ പൊലീസിന് മൊഴി നല്‍കിയത്.

അതേസമയം, സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും വേടന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. വെയിറ്റ് മെഷിന്‍, കത്തി, അരിവാള്‍, പണം, എന്നിവ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു. കുറച്ച് ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കണിയാമ്പുഴയിലെ വേടന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റ്.കഴിഞ്ഞദിവസം ഫ്‌ലാറ്റില്‍ ബാച്ചിലര്‍ പാര്‍ട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നാണ് പൊലീസ് വേടന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Continue Reading

kerala

സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അന്തരിച്ചു

ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: അനസൂയ വാര്യര്‍. മക്കള്‍: അപ്പു കരുണ്‍, കരുണ്‍ അനില്‍.

40 ഓളം സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം, പിറവി, വാനപ്രസ്ഥം അടക്കം ദേശീയ- അന്തര്‍ദേശീയ ശ്രദ്ധനേടിയ സിനിമകള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകന്‍, ഛായാഗ്രഹകന്‍ അടക്കം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹം നിരവധി ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടിയിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതിനിടെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Continue Reading

Trending