ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് ആക്രമണം നടന്നത്. മൂന്ന് ഭീകരര്‍ ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും ഗ്രനേഡെറിയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജയ്‌ഷെ ഭീകരരുടെ സാന്നിധ്യമുള്ള പ്രദേശമാണ് ഇതെന്നും, ആക്രമണ ശേഷം ഇവര്‍ കാറില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും കശ്മീര്‍ ഐജി പറഞ്ഞു. അക്രമികള്‍ രണ്ടു പേര്‍ പാകിസ്താനികളും ഒരാള്‍ തദ്ദേശവാസിയുമാണ് എന്ന് സംശയിക്കുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം നാലു ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.