Connect with us

kerala

ക്രിസ്മസ് -പുതുവല്‍സരകാലത്തെ കോവിഡ് : ഞെട്ടലില്‍ വ്യാപാര- ടൂറിസം മേഖല; വിമാനയാത്രക്കാരും ആശങ്കയില്‍

ആളുകള്‍ കൂട്ടത്തോടെ വിദേശത്തുനിന്നും മറ്റും മടങ്ങിവരുന്നത് ഇനിയും സംഭവിക്കുമോ എന്ന ആശങ്കയുമുണ്ട്.

Published

on

കെ.പി ജലീല്‍

കോവിഡ് തരംഗം മൂന്നാമതും എത്തിയെന്ന റിപ്പോര്‍ട്ടുകളുടെ സാഹചര്യത്തില്‍ വ്യാപാരമേഖലയും വിദേശയാത്രകള്‍ സംഘടിപ്പിക്കുന്നവരും ആശങ്കയില്‍. ടൂറിസത്തിന്റെ മൂര്‍ത്തകാലമായ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്താണ് കോവിഡ് ഭീതി പരത്തി വീണ്ടുമെത്തിയിരിക്കുന്നത്. ചൈനയിലെ ബിഎഫ് -7 ഇനത്തില്‍പെട്ട വൈറസ് രാജ്യത്തെത്തിയതായി സ്ഥിരീകരിച്ചതോടെ വീണ്ടുമൊരു മാന്ദ്യത്തിലേക്ക് കാര്യങ്ങള്‍ കടക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്ത് ഇന്ത്യയുടെ ജിഡിപി 21 ശതമാനം വരെ താഴ്ന്നിരുന്നു. കുതിപ്പ് പ്രതീക്ഷിച്ച സ്ഥാനത്താണിപ്പോഴത്തെ ആശങ്കകള്‍.
വ്യാപാര മേഖല പൊതുവെ മാന്ദ്യത്തിലാണ്. ചരക്കുസേവനനികുതി 28 ശതമാനം ആയതോടെ വന്‍വിലക്കുതിപ്പാണ് നിലവില്‍ നേരിടുന്നത്. ഇതിന് പുറമെയാണ് കോവിഡ് കൂടി വരുന്നത്. നിര്‍മാണമേഖലയും മറ്റും നിലച്ചാല്‍ അത് ഈ മേഖലയിലെ ലക്ഷക്കണക്കിനാളുകളെ ബാധിക്കും. ഇത് കണക്കിലെടുത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സമയം വേണമെന്നാണ് അവരുടെ പക്ഷം. വിവാഹം, സമ്മേളനങ്ങള്‍ എന്നിവ മാറ്റിവെക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടുകഴിഞ്ഞു. അതേസമയം മാന്ദ്യം ഇനിയും താങ്ങാന്‍ കഴിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മാന്ദ്യം നേരത്തെതന്നെയുണ്ടെന്നും അതിന് ഇത് ആക്കംകൂട്ടുകയേ ഉള്ളൂവെന്നും പെരിന്തല്‍മണ്ണയിലെ ഒലിവ് ഡിസ്‌പ്ലെയ്‌സ് എം.ഡി. ആസിഫ് കാസിം അറിയിച്ചു. ആളുകള്‍ കൂട്ടത്തോടെ വിദേശത്തുനിന്നും മറ്റും മടങ്ങിവരുന്നത് ഇനിയും സംഭവിക്കുമോ എന്ന ആശങ്കയുമുണ്ട്.

വിദേശടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇതിനകം പലരില്‍നിന്നും തുക ഈടാക്കിയാത്രക്കുള്ള ഒരുക്കത്തിലാണ്. എന്നാല്‍ പലരും ബുക്ക് ചെയ്തത് കാന്‍സല്‍ചെയ്യാനാവശ്യപ്പെടുകയാണെന്ന് ടൂര്‍ഓപ്പറേറ്റര്‍മാര്‍ പറയുന്നു. വിദേശയാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ ഇന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതലാളുകളും യാത്ര റദ്ദാക്കിയാലത് ടൂറിസത്തെ ബാധിക്കും. കോവിഡ് രണ്ടാംതരംഗം കഴിഞ്ഞ് പതുക്കെ വിപണി തിരിച്ചുവരുന്ന സമയത്താണിത്. പുതുവര്‍ഷത്തിന്റെ ഭാഗമായി വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നവരെയും കോവിഡ് ഭീതി അലട്ടുകയാണ്. പുതുവര്‍ഷം പ്രമാണിച്ച് കോടികള്‍ കൊയ്യാന്‍ വിമാനക്കമ്പനികള്‍ തയ്യാറെടുത്തുനില്‍ക്കേയാണിത്. കോവിഡ് മാനദണ്ഡം പാലിക്കാനായി അടച്ചിടല്‍ പഴയതുപോലെ വേണ്ടിവരില്ലെന്നാണ ്പലരും കരുതുന്നതെങ്കിലും വലിയതോതില്‍ വ്യാപിച്ചാല്‍ അതിലേക്ക് നീങ്ങേണ്ടിവരും. കണ്ടെയ്‌മെന്റ് സോണുകള്‍ ക്രമീകരിക്കാനും പ്രത്യേക കോവിഡ് ആശുപത്രികള്‍ സംവിധാനിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. അതേസമയം നിലവിലെ സര്‍ക്കാരുകളെ സംബന്ധിച്ച് മറ്റുപല വിഷയങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനും പദ്ധതികള്‍ ഇഷ്ടം പോലെ നടപ്പാക്കാനും കോവിഡ് ഭീതി ഉപകരിക്കുമെന്ന സവിശേഷതയുമുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.

Published

on

മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.

ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.

പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതേതുടര്‍ന്ന് കാലടി പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

Continue Reading

kerala

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്

റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.

Published

on

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില്‍ വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.

Continue Reading

kerala

എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.

Published

on

എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.

Continue Reading

Trending