ന്യൂഡല്‍ഹി: ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിജയ് രത്‌നാകര്‍ ഗുട്ടയെ ജി.എസ്.ടി വിഭാഗം അറസ്റ്റുചെയ്തു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് 34 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കുറ്റം. ജി.എസ്.ടി ഡയറക്ടര്‍ ജനറല്‍ മുംബൈയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ചാണ് വിജയ് രത്‌നാകര്‍ ഗുട്ട തട്ടിപ്പ് നടത്തിയത്. വി.ആര്‍.ജി ഡിജിറ്റല്‍ കോര്‍പ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് കേസ്. ഇത് വിജയ് രത്‌നാകര്‍ ഗുട്ടെയുടെ ഉടമസ്ഥതയിലുളളതാണ്. 170 കോടിയുടെ തട്ടിപ്പ് നടത്തിയതിന് ജിഎസ്ടി വിഭാഗത്തിന്റെ നോട്ടപ്പുളളിയായിരുന്ന ഹൊറൈസണ്‍ ഔട്ട്‌സോര്‍സ് സൊല്യൂഷന്‍സിന്റെ ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് വിജയ് രത്‌നാകര്‍ ഗുട്ടെയ്ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. ഹൊറൈസണ്‍ ഔട്ട്‌സോര്‍സ് സൊല്യൂഷന്‍സിന്റെയും ബെസ്റ്റ് കംപ്യൂട്ടര്‍ സൊല്യൂഷന്‍സിന്റെയും പ്രതിനിധികളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് കേന്ദ്ര വാറ്റ് നികുതിയായി അടച്ച 28 കോടി രൂപ വിജയ് രത്‌നാകര്‍ ഗുട്ടെയുടെ കമ്പനി സര്‍ക്കാരില്‍ നിന്നും തട്ടിയെടുത്തതായി കോടതി രേഖകള്‍ പറയുന്നു. ജി.എസ്.ടി നിയമത്തിലെ 132(1)(ര) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിജയ് രത്‌നാകര്‍ ഗുട്ടെ ഇതുവരെ മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇമോഷണല്‍ അത്യാചാര്‍, ടൈം ബരാ വെയ്റ്റ്, ബദ്മാഷിയാന്‍ എന്നിവയാണിവ. ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് ദി ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍. സഞ്ജയ ബാറുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ നിശിതമായി വിമര്‍ശിക്കുന്ന ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍ സിങായി വേഷമിടുന്നത്.

ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം വിജയ് ഗുട്ടെയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.