News
ചരിത്രത്തില്‍ മൂന്നാം വട്ടം; സുപ്രീം കോടതിയില്‍ സമ്പൂര്‍ണ വനിത ബെഞ്ച് രൂപീകരിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്
ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ചാണ് കേസുകള്‍ കേട്ടത്.
സുപ്രീം കോടതിയുടെ ചരിത്രത്തില്‍ സമ്പൂര്‍ണ വനിത ബെഞ്ച് രൂപീകരിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ മൂന്നാം വട്ടമാണ് വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് കേസുകള്‍ കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ചാണ് പതിനൊന്നാം നമ്പര്‍ കോടതി മുറിയില്‍ കേസുകള്‍ കേട്ടത്.
പത്ത് ട്രാന്‍സ്ഫര്‍ ഹരജികളും പത്ത് ജാമ്യ ഹരജികളും ഉള്‍പ്പടെ മുപ്പത്തി രണ്ട് ഹര്‍ജികളാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് കേട്ടത്. ഇതില്‍ ഒന്‍പത് സിവില്‍ കേസുകളും മൂന്ന് ക്രിമിനല്‍ കേസുകളും ഉള്‍പ്പെടും.
kerala
വെറും രാഷ്ട്രീയം കളിക്കരുത്; വൈഷണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതി; ഹൈക്കോടതി
വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു
മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഒരു പെണ്‍കുട്ടി മല്‍സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങളെന്നും കോടതി ചോദിച്ചു.
കേസ് നാളെ വീണ്ടും പരിഗണിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ പരിഗണിക്കണമെന്നും എതിര്‍പ്പുണ്ടെങ്കില്‍ ഹിയറിങ്ങില്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. രേഖകള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
News
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു.
ഷാർജ: കാൽപ്പന്ത് ലോകത്തെ അത്യപൂർവ്വമായ അമ്പത് കഥകളുടെ സമാഹാരം-50 ഫുട്ബോൾ കഥകൾ പ്രകാശിതമായി. വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു. ലോക എൻഡൂറൻസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച നിദ അഞ്ജും മുഖ്യാതിഥിയായിരുന്നു. ഫുട്ബോൾ പ്രൊമോട്ടർ ഷരീഫ് ചിറക്കൽ, ലിപി അക്ബർ , മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് മിൻ്റു പി ജേക്കബ് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ കമാൽ വരദൂർ മറുപടി പ്രസംഗം നടത്തി.
india
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.
‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
-
GULF12 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
kerala24 hours agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

