Connect with us

kerala

44 വര്‍ഷത്തെ അധ്യാപന സേവനം; അസീസ് മുസ്ലിയാര്‍ പടിയിറങ്ങുന്നു

മുഞ്ഞക്കുളം മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് (7/11/21 ഞായര്‍ ) വൈകുന്നേരം 6.30 ന് മുഞ്ഞക്കുളം എ എം എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് തങ്ങളുടെ പ്രിയപ്പെട്ട അസീസ് മൊല്ലാക്കാക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കും

Published

on

കൂട്ടിലങ്ങാടി: നാലു പതിറ്റാണ്ടിലേറെക്കാലം ഒരേ മദ്രസയില്‍ തുടര്‍ച്ചയായി അധ്യാപകനായി സേവനം ചെയ്ത് പടിയിറങ്ങുകയാണ.്
കൂട്ടിലങ്ങാടി മുഞ്ഞക്കുളം മിഫ്ത്താഹുല്‍ ഉലൂം മദ്രസയിലെ അധ്യാപകനായ കടൂപ്പുറത്തെ തേറമ്പന്‍ അബ്ദുല്‍ അസീസ് മുസ്ലിയാര്‍.

കൂട്ടിലങ്ങാടി കടൂപുറത്തെ പരേതരായ തേറമ്പന്‍ അലവിക്കുട്ടി മുസ്ലിയാരുടെയും ഫാത്തിമയുടെയും 4 മക്കളില്‍ മൂത്ത മകനായ അസീസ് മുസ്ല്യാര്‍ 1977 ഫെബ്രുവരിയിലാണ് മുഞ്ഞക്കുളം മദ്രസയില്‍ 55 രൂപ പ്രതിമാസ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത് .സമീപത്തൊന്നും മദ്രസകളില്ലാത്ത അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുള്ള മദ്രസയില്‍ അയല്‍ പ്രദേശങ്ങളായ മൊട്ടമ്മല്‍, കടൂപ്പുറം, ഉന്നംതല, മെരുംകുന്ന്, പടിഞ്ഞാര്‍മണ്ണ, നെച്ചിക്കുറ്റി എന്നീ പ്രദേശങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ പഠനത്തിന് ഇവിടെ എത്തിയിരുന്നു. ഇന്നത്തെപ്പോലെ സിലബസും വ്യത്യസ്ത വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ക്കും പകരം ഖുര്‍ആനും ദീനിയാത്തും അമലിയ്യാത്തും നമസ്‌ക്കാര ക്രമങ്ങളും മൗലിദ് കിതാബു മൊക്കെയായിരുന്നു പാഠ്യ വിഷയങ്ങള്‍.

ആധുനിക കാലത്തെ സംവിധാനങ്ങളും കെട്ടിട സൗകര്യങ്ങളും ഇല്ലാത്ത ചെറിയ സ്ഥലത്താണ് അഞ്ചാം ക്ലാസ് വരെയുള്ള മദ്രസ നടന്ന് വന്നിരുന്നത്.സ്‌കൂളില്‍ മൂന്നാം ക്ലാസും മദ്രസയില്‍ അഞ്ചാം തരവും വരെ പഠിച്ചിട്ടുള്ള അസീസ് മുസ്ലിയാര്‍
പറമ്പാട്ട് പറമ്പ മദ്രസയിലെ അധ്യാപകനായിരുന്ന പിതാവിന്റെ ശിഷ്യത്വത്തിലാണ് മത വിദ്യാഭ്യാസം നേടിയത്. പിതാവിനെ ക്ലാസില്‍ സഹായിക്കാന്‍ പലപ്പോഴും അസീസ് മൗലവി മദ്രസയില്‍ എത്തുമായിരുന്നു.
വൈകുന്നേരങ്ങളില്‍ വീട്ടില്‍ വെച്ച് നടത്തുന്ന പിതാവിന്റെ ഓത്തുപള്ളിയിലും ധാരാളം കുട്ടികള്‍ വരുമായിരുന്നുവെന്ന് എഴുപത്തഞ്ചുകാരനായ അസീസ് മുസ്ല്യാര്‍ ഓര്‍ക്കുന്നു. പിതാവിന്റെ മരണശേഷം 4 വര്‍ഷത്തോളം പറമ്പാട്ട് പറമ്പ് മദ്രസയില്‍ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് മുഞ്ഞക്കുളത്തേക്ക് വരുന്നത്.ഇതോടൊപ്പം 35 വര്‍ഷത്തോളം കടൂപ്പുറം ജുമാ മസ്ജിദില്‍ പരേതനായ ടി.പി. ഇപ്പമുസ്ലിയാരുടെ കൂടെ മുഅദ്ദിനായും സേവനം ചെയ്തു.

ഒരേ സ്ഥാപനത്തില്‍ 25 വര്‍ഷത്തിലേറെ സേവനം ചെയ്ത അധ്യാപകര്‍ക്കുള്ള സമസ്തയുടെ അവാര്‍ഡ് നേരത്തെ ലഭിച്ചിട്ടുണ്ട്.
എളിമയോടെയും സ്‌നേഹത്തോടെയും സദാ പുഞ്ചിരിയോടെയും കുട്ടികളുമായി ഇടപഴകിയിരുന്ന അദ്ദേഹം നാട്ടുകാര്‍ക്കൊക്കെ ഏറെ പ്രിയപ്പെട്ട അസീസ് മൊല്ലാക്കയായാണ് അറിയപ്പെടുന്നത്.മദ്രസയില്‍ നിന്നും പിരിഞ്ഞു പോകുന്നതില്‍ അസീസ് മുസ്ലിയാര്‍ക്കും മഹല്ല് കമ്മറ്റിക്കും നാട്ടുകാര്‍ക്കും ഒരുപോലെ മനപ്രയാസമുണ്ടെങ്കിലും അനാരോഗ്യം കാരണം തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പടിയിറക്കം.

നാല് പതിറ്റാണ്ടിലേറെക്കാലം ഒരേ പ്രദേശത്തെ വിവിധ കുടുംബങ്ങളിലെ മക്കളും പേരമക്കളുമടങ്ങുന്ന മൂന്നു തലമുറയിലെ നൂറു കണക്കിന് പേര്‍ക്ക് മതവിജ്ഞാനം പകര്‍ന്ന് നല്‍കാന്‍ സാധിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് അസീസ് മുസ്ലിയാര്‍.
ഭാര്യ:കോട്ട ആമിന (പെരിങ്ങോട്ടുപുലം)മദ്രസാധ്യാപകരായ അബ്ദുല്‍ ബഷീര്‍, അലവിക്കുട്ടി, മുഹമ്മദ് മുസ്തഫ, ശിഹാബുദ്ദീന്‍, ദര്‍സ് വിദ്യാര്‍ത്ഥിയായ അബൂബക്കര്‍,ഹഫ്‌സത്ത്, ബുഷ്‌റ, ഫാത്തിമ സുഹ്‌റ, സാഹിറ
എന്നിവര്‍ മക്കളാണ്.

മുഞ്ഞക്കുളം മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് (7/11/21 ഞായര്‍ ) വൈകുന്നേരം 6.30 ന് മുഞ്ഞക്കുളം എ എം എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് തങ്ങളുടെ പ്രിയപ്പെട്ട അസീസ് മൊല്ലാക്കാക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കും

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending