X

ചാറ്റ് ജിപിടിയുടെ പ്രതിദിന ചെലവ് 5.80 കോടി; ഓപ്പണ്‍ എഐ ഉടന്‍ തന്നെ പാപ്പരായേക്കും; റിപ്പോര്‍ട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളായ ചാറ്റ് ജിപിടി വികസിപ്പിച്ചെടുത്ത കമ്പനിയായ ഓപ്പണ്‍ എഐ വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2024 അവസാനത്തോടെ സ്ഥാപനം വലിയ സാമ്പത്തിക പ്രതിസന്ധികളില്‍ പെട്ടുപോയേക്കാമെന്ന് അനലറ്റിക്‌സ് ഇന്ത്യ മാഗസിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ പ്രവര്‍ത്തനത്തിന് പ്രതിദിനം 5.80 കോടി രൂപയാണ് വേണ്ടിവരുന്നത്. പ്രമുഖ കമ്പനിയായ മൈക്രോസോഫ്റ്റ് പിന്തുണയോട് കൂടിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മെച്ചപ്പെട്ട രീതിയില്‍ കമ്പനി വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെലവ് മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ വരുമാനം ഉണ്ടാക്കാന്‍ കമ്പനിക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.

2022 നവംബറില്‍ ആരംഭിച്ച കമ്പനി തുടക്കത്തില്‍ വലിയ രീതിയിലുള്ള മുന്നേറ്റം സൃഷ്ടിച്ചെങ്കിലും പിന്നീട് ആളുകള്‍ കുറഞ്ഞു വരുന്നതായാണ് കണ്ടുവരുന്നത്. മറ്റ് എഐ ടൂളുകള്‍ വിപണിയിലെത്തിയതും സ്ഥാപനത്തിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

webdesk11: