ഗാസിയാബാദ്: അഞ്ച് വയസുകാരിയെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം 11 വയസുകാരനായ ആണ്‍കുട്ടി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.

പെണ്‍കുട്ടിയുടെ കരച്ചില്‍ കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ആണ്‍കുട്ടി പൊലീസ് പിടിയിലായതായാണ് വിവരം.