ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കും എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേര്‍ക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള അനുമതിയാണ് നിഷേധിച്ചത്. സുപ്രീംകോടതിവിധിക്കെതിരെ സംസാരിച്ചുവെന്ന് കാട്ടിയായിരുന്നു അഭിഭാഷകരായ അഡ്വ. ഗീനാകുമാരി, അഡ്വ.വര്‍ഷ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ശബരിമല കേസിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സംസാരിക്കുകയും സുപ്രീംകോടതിക്കെതിരെ പരസ്യമായി പ്രസംഗിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവരുടെ നടപടി കോടതിയലക്ഷ്യമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.