തിരുവനന്തപുരം: വീട്ടുമുറത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടായിക്കോണതാണ് ദുരൂഹ സാഹചര്യത്തില്‍ ബാലികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ബാത്ത്‌റൂമിന്റെ ജനലില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുപരിസരത്തും സമീപത്തെ വീടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് വീട്ടിലെ ബാത്ത്‌റൂമിന്റെ ജനലില്‍ കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.
സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.