Video Stories
പി.ബി അബ്ദുല്‍ റസാഖ്: ജനഹൃദയങ്ങളില്‍ ജീവിച്ച പൊതു പ്രവര്‍ത്തകന്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
അക്ഷരാര്‍ത്ഥത്തില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനായിരുന്ന പി.ബി അബ്ദുല്‍ റസാഖ്. ഉത്തര കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, മത രംഗങ്ങളില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു അദ്ദേഹം. ജനനേതാവ് എന്ന വാക്കിന്റെ പര്യായമായിരുന്നു ആ വ്യക്തിത്വം. അതുകൊണ്ടാണ്, മത, രാഷ്ട്രീയ ഭേദമന്യേ പൊതുരംഗത്തുള്ളവരും സാധാരണക്കാരും എല്ലാം അദ്ദേഹത്തെ സ്‌നേഹത്തോടെ റദ്ദുച്ച എന്ന് വിളിച്ചുപോന്നത്. മഞ്ചേശ്വരത്തും കാസര്‍കോടും ഉള്ളവര്‍ മാത്രമല്ല, കേരളത്തിലൂടനീളം അദ്ദേഹത്തെ അറിയുന്നവര്‍ സ്‌നേഹത്തോടെ അബ്ദുല്‍ റസാഖ് എം.എല്‍.എയെ വിളിച്ചിരുന്നത് അങ്ങനെയാണ്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീടൊരിക്കലും മറവിയിലേക്ക് മായാത്ത ഊഷ്മള സൗഹൃദം അദ്ദേഹം പങ്കുവെച്ചിരുന്നു. ലാളിത്യമായിരുന്നു ആ വ്യക്തിത്വത്തിന്റെ ഔന്നത്യം.
അതീവ ലളിതവും സ്‌നേഹ സാന്ദ്രവുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റ രീതികള്‍. ഏത് സങ്കിര്‍ണ ഘട്ടത്തേയും നിറപുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തില്‍ മാതൃകാ യോഗ്യമായ വ്യക്തിത്വമായി ഉയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞതിന് കാരണം കുലീനവും മനസ്സ് തൊട്ടതുമായ ആ പെരുമാറ്റ രീതികളായിരുന്നു. സപ്തഭാഷാ സംഗമ ഭൂമിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സര്‍വ ജനവിഭാഗങ്ങള്‍ക്കും പ്രിയങ്കരനായിരുന്നു. മത-ജാതി വിഭാഗീയതകള്‍ക്കപ്പുറം മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കുമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. അതിന്റെ ഫലമായാണ് മഞ്ചേശ്വരത്ത് നിന്നുള്ള അദ്ദേഹത്തിന്റെ വിജയം. ഫാസിസത്തിന് വിജയക്കൊടി നാട്ടാന്‍ സര്‍വസന്നാഹങ്ങളോടെയാണ് മഞ്ചേശ്വരത്ത് മറുവിഭാഗം പ്രവര്‍ത്തിച്ചത്. ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ മഞ്ചേശ്വരത്ത് തമ്പടിച്ച് നടത്തിയ പ്രവര്‍ത്തനത്തെ അതിജീവിച്ച് ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വിജയത്തിലേക്ക് നടന്നടുക്കാന്‍ അബ്ദുറസാഖിനെ സഹായിച്ചത്, അദ്ദേഹത്തിന് ജനങ്ങളിലുണ്ടായിരുന്ന സ്വാധീനം കൊണ്ടാണ്. കര്‍ണാടകത്തില്‍ നിന്ന് വടക്കേ മലബാറിലൂടെ കേരളത്തിലേക്ക് കടക്കാനുള്ള ഫാസിസ്റ്റ് ശ്രമത്തെ ഒരു വന്‍മല പോലെ അതിര്‍ത്തിയില്‍ തന്നെ പ്രതിരോധിക്കുകയായിരുന്നു അദ്ദേഹം.
വികസനമെത്താത്ത മഞ്ചേശ്വരത്തിന്റെ മുക്കുമൂലകളില്‍ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ അദ്ദേഹം ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി വിശ്രമമില്ലാതെ ഓടി നടന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെപോലും ഇത് ബാധിച്ചു. മഞ്ചേശ്വരത്തെ ഓരോ ഗ്രാമത്തിലും അദ്ദേഹം വികസനം എത്തിച്ചു. അവിടത്തെ സാധാരണക്കാരുടെ സന്തോഷത്തിലും സന്താപത്തിലും സന്തതസഹചാരിയായി ഒപ്പം നിന്നു. കല്യാണ വീടുകളിലും മരണ വീടുകളിലും അദ്ദേഹം ഓടിയെത്തി അവരുടെ ആശ്രയവും ആശ്വാസവുമായി.
പ്രതിസന്ധിഘട്ടങ്ങളില്‍ ഉറച്ച മനസ്സോടെ അദ്ദേഹം നിന്നു. ഉത്തര കേരളത്തില്‍ മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്താന്‍ ചെര്‍ക്കളം അബ്ദുല്ല, ഹമീദലി ശംനാട്, കെ.എസ് അബ്ദുല്ല തുടങ്ങിയവര്‍ക്കൊപ്പം കര്‍ത്തവ്യനിരതനായി നിറഞ്ഞുനിന്ന നേതാവായിരുന്നു അബ്ദുറസ്സാഖ്.
താഴെതലം മുതല്‍ ജനങ്ങളുടെ വികാരത്തിനൊപ്പം, നാടിന്റെ നന്മക്കൊപ്പം നിലകൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ കേരള നിയമസഭയിലേക്ക് എത്തിച്ചത്. ഉത്തര കേരളത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ അബ്ദുറസ്സാഖ് കാട്ടിയ താല്‍പര്യം അനിതര സാധാരണമായിരുന്നു. വടക്കന്‍ കേരളത്തിന്റെ വികാരങ്ങളെ ഭരണസിരാകേന്ദ്രങ്ങളിലെത്തിക്കാന്‍ അവരുടെ തന്നെ സംസാര ഭാഷയുള്‍പ്പെടെ ബഹു ഭാഷകളില്‍ അദ്ദേഹം പ്രയത്‌നിച്ചു. ആര് ഭരിക്കുമ്പോഴും തന്റെ മണ്ഡലത്തില്‍ വികസനമെത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ചു. ഭരണകൂടത്തിന്റെ രാഷ്ട്രീയ ഭേദങ്ങള്‍ വികസനമെന്ന മഞ്ചേശ്വരത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയാകാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. രാഷ്ട്രീയ വേലിക്കെട്ടുകള്‍ക്കപ്പുറം ജനാധിപത്യത്തിന്റെ ഉദാത്തതയായിരുന്നു അബ്ദുറസ്സാഖിന്റെ രാഷ്ട്രീയ വ്യക്തിത്വം. അതുകൊണ്ടാണ് തനിക്കെതിരെ എതിരാളികള്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസിനെ പുഞ്ചിരിയോടെ അദ്ദേഹം നേരിട്ടത്. അബ്ദുറസാഖിന്റെ വിജയം കള്ളവോട്ടുകള്‍ കൊണ്ടാണെന്ന വാദം എങ്ങും വിലപ്പോയില്ല. തെരഞ്ഞെടുപ്പ് കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിട്ടാണ് അദ്ദേഹം ജനങ്ങളുടെ അംഗീകാരത്തിനും ആവശ്യങ്ങള്‍ക്കുമൊത്ത് മുന്നേറിയത്.
വിദ്യാര്‍ത്ഥി, യുവജന വിഭാഗങ്ങള്‍ക്ക് വലിയ പ്രോത്സാഹനവും പിന്തുണയും നല്‍കിപ്പോന്ന അദ്ദേഹം എന്നും പുതു തലമുറയുടെ ആവേശമായിരുന്നു. ഒരു യുവാവിന്റെ പ്രസരിപ്പും ഊര്‍ജ്ജ്വസ്വലതയുമായി അവര്‍ക്കിടയില്‍ അദ്ദേഹം സഞ്ചരിച്ചു. രാഷ്ട്രീയ രംഗത്തെന്നപോലെ മത, സാമൂഹിക രംഗങ്ങളിലും നിറഞ്ഞുനിന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പിന്‍ബലമേകി. മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും പൊതു സ്ഥാപനങ്ങളുടെയും സമ്മേളനങ്ങളിലും വാര്‍ഷിക പരിപാടികളിലുമെല്ലാം ഒരു വളണ്ടിയറെപോലെ ഓടിനടക്കുന്ന ‘റദ്ദുച്ച’ അനുയായികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആവേശമായിരുന്നു. പദവിയും സമ്പത്തുമൊന്നും അദ്ദേഹത്തിന്റെ ലാളിത്യത്തിനും വിനയത്തിനും മാറ്റ് കുറച്ചില്ല. എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച, ജനങ്ങള്‍ക്കൊപ്പം കഴിഞ്ഞ, ജനപ്രിയനായ പൊതുപ്രവര്‍ത്തകനായിരുന്നു. ഏത് സംഘര്‍ഷ ഘട്ടങ്ങളിലും അസാമാന്യമായ ധീരതയും നയതന്ത്രജ്ഞതയും പ്രകടമാക്കി. ഉത്തരകേരളത്തില്‍ മുസ്‌ലിം ലീഗിന്റെ കരുത്തായിരുന്നു പി.ബി അബ്ദുറസാഖ്. ഫാസിസ്റ്റ് ശക്തികള്‍ ആസൂത്രിതമായി കേരള രാഷ്ട്രീയത്തില്‍ വേരുകള്‍ ആഴ്ത്താന്‍ ശ്രമിക്കുമ്പോള്‍, ഫാസിസത്തിനെതിരെ വന്‍മല പോലെ പ്രതിരോധം തീര്‍ത്ത, ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെ നേര്‍പ്രതിനിധിയായിരുന്ന പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ വേര്‍പാട് കേരള രാഷ്ട്രീയത്തിനും പൊതുസമൂഹത്തിനും കനത്ത നഷ്ടമാണ്.
kerala
പഞ്ചായത്ത് അംഗത്തിന്റെ മരണം സി.പി.എം സ്‌പോണ്‍സേര്‍ഡ് കൊലപാതകം; കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ്
ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീജയുടെ ദാരുണമായ മരണത്തില്‍ സി.പി.എമ്മും സര്‍ക്കാരും പ്രതിക്കൂട്ടില്‍.

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീജയുടെ ദാരുണമായ മരണത്തില്‍ സി.പി.എമ്മും സര്‍ക്കാരും പ്രതിക്കൂട്ടില്‍. ശ്രീജയുടെ മരണത്തിന് ഉത്തരവാദി സി.പി.എമ്മാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച് ജനങ്ങളുടെ വിശ്വാസം നേടി മുന്നേറിയ ജനപ്രതിനിധിയെ ഇല്ലാതാക്കാനാണ് സി.പി.എം പദ്ധതി പ്രകാരം കള്ളപ്രചരണവും അപവാദ പ്രചരണവും നടത്തി അവരെ തേജോവധം ചെയ്തത്.
സോഷ്യല്‍ മീഡിയ വഴിയുള്ള അപകീര്‍ത്തി പ്രചരണങ്ങള്‍, തുടര്‍ന്ന് ആര്യനാട് ജംഗ്ഷനില്‍ സി.പി.എം പൊതുയോഗ വേദിയില്‍ നടത്തിയ ഹീനമായ വ്യക്തിവധ പ്രസംഗങ്ങള്‍ ഇതെല്ലാം ചേര്‍ന്നാണ് ശ്രീജയുടെ ജീവന്‍ നഷ്ടപ്പെട്ടത്. സ്ത്രീ സംരക്ഷകരെന്ന് കപടമായി അവകാശപ്പെടുന്ന സി.പി.എം നേതാക്കളാണ്, ഒരു സ്ത്രീ ജനപ്രതിനിധിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. സംഭവത്തിന് പിന്നിലെ സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്യനാട് പഞ്ചായത്തംഗം ശ്രീജയുടെ മരണം സി.പി.എം സ്‌പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. വാക്കുകള്‍ കൊണ്ട് ആരെയും കൊലപ്പെടുത്തുന്ന സി.പി.എം ശൈലിയാണ് ശ്രീജയുടെയും ജീവനെടുത്തത്. നവീന്‍ ബാബുവിന്റെ ദാരുണ മരണത്തിന് ശേഷവും കേരളത്തിലെ സി.പി.എം നേതാക്കള്‍ മനുഷ്യജീവന് വിലകല്‍പ്പിക്കാനോ പാഠം പഠിക്കാനോ തയ്യാറാകുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആര്യനാട്ടെ സി.പി.എം നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റുമാണ് ശ്രീജക്കുണ്ടായിരുന്ന കടബാധ്യതകളെ പരസ്യമായി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തത്. അതിലുള്ള മനോവിഷമമാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ശ്രീജയ്ക്ക് കടബാധ്യതകള്‍ ഉണ്ടെങ്കില്‍ അത് പിരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് മെമ്പര്‍മാര്‍ക്കുമുണ്ടോ? സി.പി.എം ഏരിയ സെക്രട്ടറി ഈ വട്ടിപ്പണം പിരിക്കുന്ന പണി ഏറ്റെടുത്തിട്ടുണ്ടോ? ഇതില്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
News
വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം
രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.
local
റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍
കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.
റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.
-
kerala21 hours ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
FinTech3 days ago
യുഎസ് താരിഫ് പ്രഖ്യാപനം ഡി-സ്ട്രീറ്റ് നിക്ഷേപകരെ ഭയപ്പെടുത്തിയതിനാല്‍ സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു
-
News3 days ago
‘ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ ഇസ്രാഈല്‍ കൊലപ്പെടുത്തിയതില്‍ റോയിട്ടേഴ്സും ഉത്തരവാദി’; കനേഡിയന്‍ ഫോട്ടോജേര്‍ണലിസ്റ്റ് രാജിവെച്ചു
-
News3 days ago
ഓഗസ്റ്റ് 27 മുതല്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് 50% താരിഫ് നടപ്പാക്കും; നോട്ടീസ് അയച്ച് അമേരിക്ക
-
kerala18 hours ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala3 days ago
എറണാകുളത്ത് സദാചാര ആക്രമണം; പെണ്‍സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു
-
india3 days ago
രാഷ്ട്രപതിയുടെ റഫറന്സിന്മേല് സുപ്രിംകോടതി ഇന്നും വാദം കേള്‍ക്കും
-
india3 days ago
‘ഏറ്റവും നല്ല ഡീല്‍ കിട്ടുന്നിടത്ത് നിന്ന് എണ്ണ വാങ്ങും’; അമേരിക്കയുടെ സമ്മര്‍ദത്തെ വെല്ലുവിളിച്ച് ഇന്ത്യ