Video Stories
ഗൂഢാലോചനകളെ ചെറുത്ത ജനകീയവിജയം
ടി.പി.എം ഹാഷിര്‍ അലി
1988 ഏപ്രില്‍ 13നു മലബാറിന്റെ യാത്രസ്വപ്നങ്ങളിലേക്ക് ചിറകുവിടര്‍ത്തി പറന്നിറങ്ങിയ കോഴിക്കോട് വിമാനത്താവളം 2006 ഫെബ്രുവരി 12നു അന്താരാഷ്ട്രപദവിയോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി തലയുയര്‍ത്തി നില്‍ക്കെ അതിനെ തകര്‍ക്കാനായി സ്വകാര്യ ലോബി നടത്തിയ ശ്രമങ്ങളെ ഒന്നടങ്കം പരാജയപ്പെടുത്തിയ ജനകീയ കൂട്ടായ്മ നേടിയ വിജയത്തിന്റെ ആഘോഷത്തിലാണ് ഇന്ന് മലബാര്‍ മേഖല. അന്തര്‍ദേശീയ യാത്രക്കാരുടെ കണക്ക് എടുത്താല്‍ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തേതും മൊത്തം യാത്രക്കാരുടെ കണക്ക് എടുത്താല്‍ ഒമ്പതാമത്തേതും സ്ഥാനമലങ്കരിച്ചിരുന്ന ഒരു കേന്ദ്രത്തെ സ്വകാര്യ ലോബികളുടെ സ്വാര്‍ഥ ലാഭങ്ങള്‍ക്കു വേണ്ടി ചിറകരിഞ്ഞ നിര്‍ഭാഗ്യകരമായ സാഹചര്യത്തെയാണ് ഇപ്പോള്‍ അതിജീവിക്കുന്നത്.
2014ലാണ് റണ്‍വെക്കു തകരാറുണ്ടെന്നു പറഞ്ഞു വിമാനത്താവളത്തെ തളര്‍ത്താന്‍ ഗൂഢാലോചന നടക്കുന്നത്. 2015ന് ഭാഗികമായി അടച്ചു. നാലു മാസമായിട്ടും റീകാര്‍പറ്റിങ് പണി തുടങ്ങിയില്ല. ഗൂഢാലോചന തിരിച്ചറിഞ്ഞ മലബാറിലെ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും ശക്തമായി ഇതിനെതിരെ രംഗത്തിറങ്ങി. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചേര്‍ന്ന് ഏഴു ദിവസത്തെ സമരം തുടങ്ങി. 2015 സെപ്തംബര്‍ എട്ടിന് മാനാഞ്ചിറയില്‍ അനിശ്ചിതകാല സമരം തുടങ്ങി. സ്വകാര്യശക്തികളെ സഹായിക്കാനുള്ള ഗൂഢാലോചനയെന്നു സമരം ഓരോ ദിവസം മുന്നോട്ടുപോകുമ്പോഴും കൂടുതല്‍ കൂടുതല്‍ വ്യക്തമായി.
റീകാര്‍പറ്റിങ് പണി ആരംഭിക്കാത്തതിനെ തുടര്‍ന്ന് സമരത്തിന്റെ ഏഴാം ദിവസം ഡിജിസിഎയില്‍ അന്നത്തെ എം.പിയായിരുന്ന ഇ. അഹമ്മദ് സാഹിബ് കുത്തിയിരുന്നു. പത്ത് മണി മുതല്‍ മൂന്നു മണി വരെ ഓര്‍ഡര്‍ ഇട്ടിട്ടേ ഇറങ്ങൂ എന്ന് പഞ്ഞ് അദ്ദേഹം പിന്‍വലിയാന്‍ കൂട്ടാക്കിയില്ല. മൂന്നു മണിക്ക് ഡിജിസിഎയുടെ ഓര്‍ഡര്‍ ഇ. അഹമ്മദിനയച്ച ശേഷമാണ് സമരം നിര്‍ത്തിയത്. അങ്ങനെ റണ്‍വേ റീകാര്‍പറ്റിങ് പണി തുടങ്ങി. 110 കോടി രൂപയുടെ പുതിയ ടെര്‍മിനല്‍ അന്ന് ഇ. അഹമ്മദ് ആണ് പാസാക്കിയത് എന്നതും സ്മരണീയമാണ്. പിന്നീട് 450 ഏക്കര്‍ സ്ഥലം ഏറ്റെടുത്താലേ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്കാന് പറ്റൂ എന്നായി. ആ സമയമായപ്പോഴേക്കും ഇ. അഹമ്മദ് രോഗബാധിതനായി. ഇത് പ്രവര്‍ത്തനത്തെ ബാധിച്ചു. ഓരോ വര്‍ഷവും ഹജ്ജ് എംബാര്‍ക്കേഷന്‍ വാഗ്ദാനങ്ങളുണ്ടായി. നാട്ടുകാര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാകാതെയും എതിര്‍പ്പു ശക്തമാക്കി. സ്വാഭാവികമായും സ്വകാര്യശക്തികളുടെ ഗൂഢാലോചനയില്‍ സമരക്കാര്‍ കുടുങ്ങി.
ഈ പ്രതിസന്ധി ഘട്ടത്തിലാണ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഏറ്റവും കുറഞ്ഞ കാലം ജോലി ചെയ്ത ഡയറക്ടറായ ജെ.ടി രാധാകൃഷ്ണ, എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗം ജോയിന്റ് ജനറല്‍ മാനേജര്‍ ഒ.വി മാര്‍ക്സിസ് എന്നിവര്‍ നിലവിലുള്ള ഈ റണ്‍വെയില്‍ തന്നെ വലിയ വിമാനങ്ങള്‍ ഇറങ്ങാം എന്ന് ശാസ്ത്രീയ പഠനം നടത്തി തെളിയിച്ചത്. തെളിവിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡിജിസിഎയും വലിയ വിമാനങ്ങള്‍ ഇറങ്ങാമെന്ന് ഉത്തരവിട്ടു. റണ്‍വെ എന്‍ഡ് സെയ്ഫ്റ്റി ഏരിയ ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അധികൃതര്‍ തടസ്സങ്ങളുന്നയിച്ചു. ആറ് മാസം അങ്ങനെ നഷ്ടമായി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രഖ്യാപനം കൂടി ഇതിനിടയില്‍ വന്നതോടെ ആശങ്കകള്‍ വലുതായി. കോഴിക്കോടിന്റെ ഭാവി തുലാസിലായി. വിമാനത്താവളത്തിന്റെ പ്രതാപം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയുണ്ടായി. അപ്പോഴാണ് സഊദി എയര്‍ലൈന്‍സ് വിമാനം ഇറക്കാനുള്ള സാധ്യതാ പഠനം തുടങ്ങിയത്. അവര്‍ ഡല്‍ഹിയില്‍ ഫയല്‍ എത്തിച്ചിട്ടും വീണ്ടും കാത്തിരിപ്പ് നീണ്ടു.
2018ന് ഓഗസ്റ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായി സെപ്തംബറില്‍ വലിയ വിമാനം ഇറങ്ങുമെന്ന് പ്രഖ്യാപനമുണ്ടായി. മുസ്ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് വര്‍ഷത്തെ നിരന്തര സമരങ്ങളും ഡല്‍ഹി മാര്‍ച്ചും എം.കെ രാഘവന് എം.പിയും മറ്റ് സാമൂഹിക സംഘടനകളും ഒരുക്കിയ പ്രവര്‍ത്തനങ്ങളും ഈ വിജയത്തിന് നിദാനമായി. കെ.എം.സി.സിയുടെ നേതാക്കളും പ്രവര്‍ത്തകരും ഈ വിജയത്തില്‍ സജീവ പങ്കാളികളായി. പ്രവാസികളുടെ ഒരു വലിയ കൂട്ടായ്മ ഇക്കാര്യത്തില്‍ രൂപപ്പെട്ടിരുന്നു. വിമാനത്താവളത്തിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ക്ക് ഈ വിജയം കരുത്തുപകരും. ഇനിയും വിമാനത്താവളത്തിന്റെ വികസനത്തിനായി ശക്തമായ പ്രവര്‍ത്തനങ്ങകളുണ്ടാവേണ്ടിയിരിക്കുന്നു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News17 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala19 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

