Culture
ഫൈസലിന്റെ വീട്ടില്‍ രാധിക വെമുലയെത്തി
തിരൂരങ്ങാടി : ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ സംഘ്പരിവാര്‍ പീഢനത്തിനിരയായി ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല കൊടിഞ്ഞിയിലെ ഫൈസലിന്റെ വീട്ടിലെത്തി അമ്മ മീനാക്ഷിയെ ആശ്വസിപ്പിച്ചു. ഇന്ത്യയില്‍ സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഭരണകൂടം ദളിതരുടെയും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ മൗലീകാവകാശങ്ങള്‍ വകവെച്ചു തരാതെ അതിക്രൂരമായി അക്രമിച്ചൊതുക്കുകയാണെന്ന് രാധിക വെമുല പറഞ്ഞു. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന മക്കളും ഭാര്യയുമില്ലാത്ത നരേന്ദ്രമോദിക്ക് അറിയില്ലെന്നും അടുത്ത് തെരെഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ പതിനായിരക്കണക്കിന് അമ്മമാര്‍ ബി.ജെ.പിക്കെതിരെ വിധിയെഴുതുമെന്നും അവര്‍ തുടര്‍ന്നു. ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവിക്കാനും വിശ്വസിക്കാനുമുള്ള അവകാശമാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. രാജ്യത്തിന്റെ പൈതൃകത്തിനെതിരെ കുരിശു യുദ്ധം നടത്തുന്നവരാണ് രാജ്യദ്രോഹികള്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ദേശ വിരുദ്ധര്‍. ഇന്ന് രാജ്യദ്രോഹികളും ദേശവിരുദ്ധരുമായിട്ടുള്ള ആര്‍.എസ്.എസ്സുകാരുടെ രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റും ഇന്ത്യയിലെ ദളിതര്‍ക്കും മുസ്‌ലിംങ്ങള്‍ക്കും ആവശ്യമില്ലെന്നും രാധിക കൂട്ടിച്ചെര്‍ത്തു. ഫൈസലിന്റെ മക്കളുടെ സാന്നിധ്യത്തില്‍ അമ്മ മീനാക്ഷിയെ കെട്ടിപ്പുണര്‍ന്നു കൊണ്ട് രാധിക വെമുല പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ട് നിന്നവരുടെ കണ്ണുകളില്‍ ഈറനണിഞ്ഞു. രോഹിത് വെമുലയുടെ സുഹൃത്ത് റിയാസ് ശൈഖ്, യൂത്ത്‌ലീഗ് ജന. സെക്രട്ടറി സി.കെ. സുബൈര്‍, തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് അബൂബക്കര്‍ ഹാജി, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.കെ.എം ഷാഫി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല അബൂബക്കര്‍, മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി.ഒ. നഈം. ട്രഷറര്‍ കെ.പി. നാസര്‍, .ഷമീര്‍ ഇടിയാട്ടില്‍ അനുഗമിച്ചു.
news
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
ജയിലിലെ നിര്‍മ്മാണ യൂണിറ്റില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഹരിദാസ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. 58 വയസ്സായിരുന്നു. ജയിലിലെ നിര്‍മ്മാണ യൂണിറ്റില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിയുകയായിരുന്നു ഹരിദാസ്.
ജയില്‍ കോമ്പൗണ്ടിനകത്തുള്ള നിര്‍മ്മാണ യൂണിറ്റില്‍ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; 2020 നേക്കാള്‍ പോളിംഗ് ശതമാനം കുറവ്, അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ പോളിംഗ് കണക്ക് പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന പോളിംഗില്‍ രണ്ടാമത് മലപ്പുറം ജില്ലയാണ്. ഇവിടെ 77.37 ശതമാനം പോളിംഗാണ് രേഖപ്പെടുത്തി. ആകെ 36,18,851 പേരില്‍ 28,000,48 പേര്‍ വോട്ട് ചെയ്തു. മൂന്നാമതായി കോഴിക്കോട് ജില്ലയാണ്. ജില്ലയില്‍ 77.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 26,82,682 വോട്ടര്‍മാരില്‍ 20,72,992 പേര്‍ വോട്ട് രേഖപ്പെടുത്തി.
കണ്ണൂര്‍, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നില്‍. കണ്ണൂര്‍ ജില്ലയില്‍ 76.77 ശതമാനവും പാലക്കാട് 76.27 ശതമാനം വോട്ടും രേഖപ്പെടുത്തി. കാസര്‍കോട് 74.89 ശതമാനം പോളാണ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 74.57 ശതമാനം വോട്ട് രേഖപ്പെടുത്തി. തൊട്ടുപിന്നില്‍ ആലപ്പുഴയാണ്. 73.82 ശതമാനം പോളാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയില്‍ 72.48 ശതമാനവും ഇടുക്കിയില്‍ 71.78 ശതമാനവും വോട്ട് രേഖപ്പെടുത്തി. കൊല്ലമാണ് ഇതിന് പിന്നില്‍. കൊല്ലത്ത് 70.35 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 70.86 ശതമാനവും തിരുവനന്തപുരത്ത് 67.78 ശതമാനം വോട്ടും രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
kerala
ഫ്രീസ് ചെയ്ത പണം വിട്ടുനല്‍കണം; ഹര്‍ജിയുമായി പള്‍സര്‍ സുനിയുടെ മാതാവ്
തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് മൂന്നു മണിക്ക് ശിക്ഷ വിധിക്കാനിരിക്കെ കോടതിക്ക് മുമ്പാകെ ഫ്രീസ് ചെയ്ത പണം വിട്ടുനല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മാതാവ് കോടതിയെ സമാപിച്ചു. തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ ഫ്രീസ് ചെയ്തിരിക്കുകയാണെന്നും വിട്ടുനല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
Sports22 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
