Connect with us

Video Stories

ഹര്‍ത്താല്‍ പിള്ള

Published

on

ഗിന്നസുകാരെയോ ലിംകബുക്കുകാരെയോ മറ്റോ ഈയിടെയെങ്ങാനുംആരെങ്കിലും കണ്ടോ. ഇല്ലെങ്കില്‍ ഉടന്‍ വരും. കാരണം ഹര്‍ത്താലിന്റെ സ്വന്തം നാടെന്ന് മാലോകര്‍അഭിമാനത്തോടെ വിളിക്കുന്ന കേരളം ഇക്കാര്യത്തില്‍ വീണ്ടുമൊരു റിക്കാര്‍ഡിട്ടിരിക്കുന്നു. സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശനവിധി വന്നശേഷം രണ്ടുമാസത്തിനിടെ ഏഴുഹര്‍ത്താല്‍ നടത്തിയാണ് നമ്മുടെ കാവിപ്പാര്‍ട്ടിയുടെ വക ആ റിക്കാര്‍ഡ്. ഇതിന് നേതൃത്വം നല്‍കിയതോ പിള്ളച്ചേട്ടന്‍ എന്ന് സ്‌നേഹത്തോടെ പാര്‍ട്ടിക്കാര്‍ വിളിക്കുന്ന ശ്രീധരന്‍പിള്ളയാശാനും. ഇതൊന്നും ഇഷ്ടമുണ്ടായിട്ടല്ല. അവാര്‍ഡൊക്കെ വല്ലോരും നിരീച്ചിട്ടാണോ. ഓരോ വരവല്ലേ. പുതുവര്‍ഷപ്പിറ്റേന്ന് രണ്ടുയുവതികള്‍ ശബരിമലകയറിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനഹര്‍ത്താല്‍ നടത്തില്ലെന്ന് പിള്ള പറഞ്ഞതാണ്. എന്തുചെയ്യാന്‍. കര്‍മസമിതിക്കാര് സമ്മതിക്കേണ്ടേ. അല്ലെങ്കിതന്നെ തുമ്മിയതിനും അയ്യപ്പസ്വാമിയെ നോക്കി മീശപിരിച്ചതിനുമൊക്കെ ഹര്‍ത്താല്‍ നടത്തിയതാണ്. അതങ്ങട് സമ്മതിച്ചുകൊടുത്തു. പിന്നെയല്ലേ പൂരം. കണ്ണീകണ്ടതിനെയെല്ലാം നമ്മടവറ്റകള് അടിച്ചുനിരത്തി. കൂടെ തന്റെ ഇമേജും.
”ഇതൊരുസുവര്‍ണാവസരമാണ്. നമ്മള്‍ മുന്നോട്ടുവെച്ച അജണ്ടയില്‍ എതിരാളികള്‍ ഓരോരുത്തരായി അടിയറവ് പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ബാക്കിയുള്ളത് നമ്മളും സര്‍ക്കാരുമാണ്. ‘ യുവമോര്‍ച്ചയുടെ കോഴിക്കോട് ജില്ലായോഗത്തിനിടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ വീഡിയോയായി പുറത്തുവന്നതിനെതുടര്‍ന്ന ്മാധ്യമക്കാര്‍ മൈക്കുംകൊണ്ട് ചെന്നപ്പോഴാണ് ആശാന്‍ വീണ്ടും നാവുനീട്ടിയത്. കേരളത്തിലെ ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും സി.പി.എമ്മിന്റെ മാധ്യമഫ്രാക്ഷനില്‍ അംഗങ്ങളാണെന്നായിരുന്നു വെടി. കൂടുതല്‍ ചോദ്യങ്ങളുണ്ടായാല്‍ പിള്ളക്ക് പക്ഷേ രോഷം അണപൊട്ടിയെന്നിരിക്കും. എനിക്കത് പറയാന്‍ മനസ്സില്ലെങ്കിലോ എന്നാകും. ദോഷം പറയരുതല്ലോ. സ്ഥിരം ശത്രുക്കളില്ലെന്നും താന്‍ പറഞ്ഞത് കാര്യമാക്കേണ്ടെന്നുമാകും ചാഞ്ഞുംചെരിഞ്ഞും ചിരിച്ചുകൊണ്ടുള്ള പിളളയുടെ സമാശ്വാസം. ”അയാളുടേത് കള്ളക്കച്ചവടം നടത്തുന്ന കുടുംബമാണ്. ബി.ജെ.പിയുടെ സമരപ്പന്തലില്‍ ആര് സത്യഗ്രഹം ഇരിക്കണമെന്ന് ഞങ്ങളുടെ പാര്‍ട്ടി പറയും. കോടിയേരി അതങ്ങ് കുടുംബക്കാരോട് പറഞ്ഞാല്‍ മതി.’ പഠിച്ചതേപറയൂ എന്ന ശീലനുസരിച്ച് പറഞ്ഞെന്നങ്ങ് കൂട്ടിയാല്‍മതി. നിരാഹാരത്തിന് നിയോഗിച്ചിരിക്കുന്നയാള്‍ ബി.ജെ.പിയുടെ സംസ്ഥാന വൈസ്പ്രസിഡന്റാണെന്നൊന്നും കോടിയേരിക്ക് പിടിയില്ല. പാലക്കാട്ടെ ബി.ജെ.പി മുന്‍ജില്ലാഅധ്യക്ഷന്‍-കം മുനി. കൗണ്‍സിലറെ ഏതോ ഒരു കാസര്‍ക്കോട്ടുകാരനാക്കിക്കളഞ്ഞു, സഖാവ്. എന്താ ശ്രീധരന്‍പിള്ളക്ക് നിരാഹാരമിരുന്നുകൂടേ എന്നും. ഗോള്‍ഡന്‍ ഓപ്പര്‍ച്ചുനിറ്റിക്ക് കാത്തിരിക്കുന്ന ശ്രീധരന്‍പിള്ളക്ക് സഹിക്കുമോ. അടുത്തിടെയായി പിള്ളയുടെ തിരുവായില്‍നിന്ന് ഇങ്ങനെ പലതും മൊഴിഞ്ഞത് രേഖകളില്‍കിടപ്പുണ്ട്.
എന്തുകൊണ്ടോ ആവോ 2003ല്‍ പ്രസിഡന്റായപ്പോഴത്തെപോലല്ല ഇപ്പോഴത്തെ ബി.ജെ.പി രാഷ്ട്രീയം. കുത്ത് എവിടെനിന്നാണ് വരുന്നതെന്ന് നല്ല നിശ്ചയീല്ല. കോടിയേരിയുടെയും പത്രക്കാരുടെയും കുത്തൊക്കെ പിന്നേം സഹിക്കാം. എം,പിയാക്കിക്കൊടുത്തിട്ടും മുരളീധരന്റെയും ആ സുരേന്ദ്രന്റെയും കുത്തുണ്ടല്ലോ. എസ് കത്തി പോലെയാണ്. എപ്പഴാ തന്നെയൊന്ന ്മാറ്റിക്കിട്ടുക എന്നുംപറഞ്ഞ് നടക്കുകയാണ് അവന്മാര്‍. ഗ്രൂപ്പില്ല എന്നതായിരുന്നു കുമ്മനനാനന്തര അധ്യക്ഷപദവിയിലേക്ക് പിള്ളയെ കയറ്റിവെക്കാന്‍ അമിത്ഷായെ പ്രേരിപ്പിച്ചത്. എന്നിട്ടെന്താ. മുന്നോക്കസമുദായത്തെ അടുപ്പിക്കാമെന്ന ലക്ഷ്യം സുകുമാരന്‍നായരിലൂടെ സാധിപ്പിച്ചുകൊടുത്തെങ്കിലും വലിയൊരു ഡെപ്പോസിറ്റ് വെള്ളാപ്പള്ളിവഴി പിണറായി കൊണ്ടുപോയി. മകന്‍ തുഷാറിനെയും പിടിച്ചുവലിക്കുകയാണ് ഇപ്പോള്‍. ഇങ്ങനെപോയാല്‍ ശബരിമലയില്‍ യുവതികള്‍ കയറിയാലും ഇല്ലെങ്കിലും പിള്ളയുംനായരും മാത്രമാകും കേരളത്തിലെ എന്‍.ഡി.എയുടെ ഡി.എന്‍.എ എന്നാണ് ദോഷൈകദൃക്കുകള്‍ പറഞ്ഞുപരത്തുന്നത്.
ആലപ്പുഴ ചെങ്ങന്നൂരിന്റെ സന്തതിയായ 65കാരന്‍ ശ്രീധരന് നാടിനോടുള്ളതിനേക്കാള്‍ പഥ്യം ഇങ്ങ് കോഴിക്കോടിനോടാണ്. അവിടെയായിരുന്നു വക്കീല്‍പഠനവും വിവാഹവും. മൂന്നരപതിറ്റാണ്ടായി വിപുലമായ സുഹൃദ്ബന്ധം ഫിക്‌സഡായി ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതുകൊണ്ടോ എന്തോ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ വിജയത്തിനടുത്തെത്തിയെന്ന് തോന്നിയപ്പോഴാണ് ജന്മനാട്ടിലെ വോട്ടര്‍മാര്‍ കാലുവാരിക്കളഞ്ഞത്. ഫലമോ ഉള്ള ഭൂരിപക്ഷവും കുറഞ്ഞു മൂന്നാമതായി. 2016ലെ നാല്‍പത്തിരണ്ടായിരത്തീന്ന് ഏഴായിരം വോട്ട് അതാകിട. ഇനിയിപ്പോ അധ്യക്ഷപ്പണി പോയാലും കേറിക്കിടക്കാന്‍ വക്കീലാപ്പീസുണ്ടല്ലോ എന്നതാണ് ഏകആശ്വാസം. ആള്‍ പുലിയാണ് കേട്ടാ, വക്കീല്‍കോട്ടങ്ങ് ഇട്ടുകഴിഞ്ഞാല്‍. ആര്‍.എസ്.എസ്സിന്റെ എത്രയെത്ര കേസുകെട്ടുകളാണ് ശകലം ബേജാറാകാണ്ട് ഊരിക്കൊടുത്തിട്ടുള്ളത്. ശബരിമല തന്ത്രിക്കുകൊടുത്തതുപോലെ ലോ പോയിന്റുകള്‍ യഥേഷ്ടമുണ്ട് വേറെ. പക്ഷേങ്കില് 22ന് റിവ്യൂഹര്‍ജിയെടുക്കുമ്പോള്‍ കോടതിയലക്ഷ്യം വല്ലതും.. ചില്ലറ ഉള്‍ഭയമില്ലാതില്ല. അയ്യപ്പന്‍ സഹായിച്ചാലും ശബരിമലസമരത്തില്‍ ഇനി രക്ഷയുണ്ടെന്ന് തോന്നുന്നില്ല. കനകബിന്ദുക്കള്‍ നട കയറിയപ്പോള്‍ ഇറങ്ങിയത് പിള്ളയുടെ ഉള്ള ഇമേജുമാണ്. ലോക്‌സഭാപരീക്ഷ വരുമ്പോത്തിനും എണ്ണിവെച്ചതെല്ലാം പാഴാകുമെന്നാ തോന്നണേ. കുമ്മനപ്രേമികളുടെ ഹൂയ് വിളി കേള്‍ക്കുന്നില്ലേ. ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റിയെപ്പറ്റി ഇനിയാരും മിണ്ടിപ്പോകരുത്. ച്ചിരി ഉറക്കംകിട്ടട്ടെ!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending