Connect with us

News

ഉമ്മന്‍ ചാണ്ടിയും വേണുഗോപാലുമില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകീട്ട്

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകീട്ട് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മത്സരിക്കില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

വൈകീട്ട് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനമേഖല കേരളമായതിനാല്‍ അദ്ദേഹം മത്സരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലിന് മുഴുവന്‍ സംസ്ഥാനങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതിനാല്‍ ഒരു മണ്ഡലത്തിലൊതുങ്ങി പ്രവര്‍ത്തിക്കാനാവില്ലെന്നും അതുകൊണ്ടാണ് മത്സരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദിയുടെ നുണകൾ പഴയതുപോലെ ഫലിക്കുന്നില്ല; എൻഡിഎ സ്ഥാനാർത്ഥികൾക്കെഴുതിയ കത്തിലെ ഭാഷ പ്രധാനമന്ത്രിയുടെ ഓഫീസിന് ചേർന്നതല്ല: മല്ലികാർജുൻ ഖാർഗെ

ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അതു സത്യമാവില്ലെന്നും ഖാർഗെ മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

Published

on

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരമായി കള്ളം പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എൻഡിഎ സ്ഥാനാർത്ഥികൾക്കെഴുതിയ കത്തിലെ ഭാഷ പ്രധാനമന്ത്രിയുടെ ഓഫീസിന് ചേർന്നതല്ലെന്ന് ഖാർഗെ പറഞ്ഞു. മോദിയുടെ നുണകൾ പഴയതുപോലെ ഫലിക്കുന്നില്ലെന്നും അതുകൊണ്ടാണ് ബിജെപി സ്ഥാനാർത്ഥികളോട് നുണകൾ ആവർത്തിക്കാൻ ആവശ്യപ്പെടുന്നതെന്നും ഖാർഗെ പരിഹസിച്ചു. കോൺഗ്രസിന്‍റെ പ്രകടനപത്രികയെ സംബന്ധിച്ച് എത്ര നുണകൾ പ്രചരിപ്പിച്ചാലും പ്രബുദ്ധരായ ജനതയെ കബളിപ്പിക്കാനാവില്ല. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അതു സത്യമാവില്ലെന്നും ഖാർഗെ മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലളിതവും വ്യക്തവുമാണ്. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളും ഉറപ്പുകളും വായിച്ചുമനസിലാക്കാന്‍ പ്രബുദ്ധരായ ജനങ്ങള്‍ക്ക് സാധിക്കും. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ല. കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നാണ് നിങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ നിങ്ങളുടെ സര്‍ക്കാരിന്‍റെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ കാണുന്നുണ്ട്. ചൈനയോടുള്ള നിങ്ങളുടെ പരസ്യമായ ‘ക്ലീന്‍ ചിറ്റ്’, ഇന്ത്യയുടെ വാദത്തെ ദുര്‍ബലപ്പെടുത്തുകയാണ്.

അരുണാചല്‍ പ്രദേശ്, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ എല്‍എസിക്ക് സമീപം ചൈനയുടെ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവും മൂലം പിരിമുറുക്കം വര്‍ദ്ധിക്കുമ്പോഴും, ഇന്ത്യയിലേക്കുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 54.76% വര്‍ദ്ധിച്ചുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു.

സംവരണം അവസാനിപ്പിക്കാന്‍ വേണ്ടി ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നത് ആര്‍എസ്എസും ബിജെപിയും ആണെന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങളുടെ നേതാക്കള്‍ അതിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ നിങ്ങള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇലക്ടറല്‍ ബോണ്ടിനെ കുറിച്ചും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗുജറാത്തിലെ പാവപ്പെട്ട ദളിത് കര്‍ഷകരില്‍ നിന്ന് തട്ടിയെടുത്ത് ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി നല്‍കിയ 10 കോടി രൂപ തിരികെ നല്‍കാന്‍ നിങ്ങളുടെ പാര്‍ട്ടിയോട് ഞാന്‍ ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതില്‍ നിങ്ങള്‍ ആശങ്കയിലാണെന്ന് നിങ്ങളുടെ കത്തില്‍ നിന്ന് മനസിലാകുന്നുണ്ട്. ജനങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പ്രചാരണ പ്രസംഗങ്ങളിലും താത്പര്യമില്ലെന്നും അതിനാലാണ് വോട്ട് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന അസമത്വത്തെക്കുറിച്ച് സംസാരിക്കാനോ മ്മുടെ ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അഭൂതപൂര്‍വമായ വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കാനോ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതെന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍, അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ നുണകള്‍ നിറഞ്ഞതും വിഭാഗീയത സൃഷ്ടിക്കുന്നതുമായ പ്രസംഗങ്ങളില്‍ മുഴുകിയ പ്രധാനമന്ത്രിയായി മാത്രമേ ആളുകള്‍ നിങ്ങളെ ഓര്‍ക്കുകയുള്ളൂവെന്നും ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന; ഒരു തരം വരട്ടുചൊറി; പി.എം.എ സലാം

ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതിൽ അർത്ഥമില്ല.- പി.എം.എ സലാം പറഞ്ഞു.

Published

on

ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങൾക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ആർ.ടി.ഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരെ പ്രയാസപ്പെടുത്തിയ സംഭവമാണ് സമരത്തിന് കാരണമായത്.

കേരളത്തിൽ അങ്ങോളമിങ്ങോളം സി.ഐ.ടി.യു ഉൾപ്പെടെ എല്ലാ സംഘടനകളും സമര രംഗത്തുണ്ടായിരുന്നു എന്നിരിക്കെ മലപ്പുറത്തെ സമരത്തെ മാത്രം ആക്ഷേപിച്ചത് മന്ത്രിയുടെ യഥാർത്ഥ സൂക്കേട് എന്താണെന്ന് വെളിപ്പെടുത്തുന്നതാണ്. ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതിൽ അർത്ഥമില്ല.- പി.എം.എ സലാം പറഞ്ഞു.

വാചകമടിയും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്. ചാനലുകൾക്ക് മുമ്പിൽ വാചകമടിക്കാൻ പ്രത്യേകിച്ച് പണച്ചെലവോ കാര്യക്ഷമതയോ വേണമെന്നില്ല. അഭിനയിക്കാനുള്ള കഴിവുള്ളത് കൊണ്ട് അത് നന്നായി കൈകാര്യം ചെയ്യാൻ താങ്കൾക്ക് സാധിക്കും. ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുവെക്കാൻ പറ്റാത്ത അവസ്ഥയിലാണ്ടുണ്ട്. അതിന്റെ ജാള്യത തീർക്കാനാണ് അപ്രായോഗിക പരിഷ്‌ക്കാരങ്ങളുമായി മന്ത്രി രംഗത്തുവന്നത്.

കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ. ഭാഗ്യവശാലാണ് ഈ സമരത്തിന്റെ പേരിൽ തീവ്രവാദി വിളിയിൽനിന്ന് മലപ്പുറത്തുകാർ രക്ഷപ്പെട്ടത്. മലപ്പുറത്ത് എന്ത് സമരം നടന്നാലും അത് തീവ്രവാദികളാണെന്ന് പറയുന്നത് ഇടതുപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണ്. ആ ഇടത് നയം തന്നെയാണ് മന്ത്രി ഗണേഷ് കുമാറും പിന്തുടരുന്നത്. തിരുവനന്തപുരം മേയറുടെ റോഡ് ഭരണവുമായി ബന്ധപ്പെട്ട വിവാദം മറച്ചുവെക്കാനും കൂടിയാണ് മലപ്പുറത്തെ ചൊറിയുന്നതെന്ന് സംശയിക്കുന്നതായും പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

‘സച്ചിന്‍ദേവ് എംഎല്‍എ ബസിനുള്ളില്‍ കയറി; കണ്ടക്ടർ വിളിച്ചിരുന്നു’: സ്ഥിരീകരിച്ച് എ.എ. റഹീം

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്.

Published

on

മേയര്‍ വിവാദത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയിരുന്നതായി റഹീം സ്ഥിരീകരിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്. ബസിലെ കണ്ടക്ടറുമായി എ.എ. റഹീമിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് റഹീം മാധ്യമങ്ങളെ കണ്ടത്. കണ്ടക്ടര്‍ തന്നെ വിളിച്ചിരുന്നുവെന്ന കാര്യവും റഹീം സമ്മതിച്ചു.

ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എംഎല്‍എ അസഭ്യം പറഞ്ഞെന്നും മേയര്‍ ആര്യ രാജേന്ദ്രനും മോശമായി പെരുമാറിയെന്നുമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറയുന്നത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞിരുന്നു.

അതേസമയം കെഎസ്ആര്‍ടിസി ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ ശക്തമായ ദുരൂഹത നിലനില്‍ക്കുകയാണ്. മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയാറാകാത്തതും മേയറെ സംരക്ഷിക്കുന്ന നിലപാടുകളും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനു പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കെഎസ്ആര്‍ടിസിഡ്രൈവര്‍ യദുവിന്റെ പരാതി പോലീസ് പുനഃപരിശോധിക്കുകയാണ്.

ഡ്രൈവറെ പോലീസില്‍ ഏല്‍പ്പിച്ച മേയറുടെ നടപടി നിയമപരമോ എന്നതാണ് പരിശോധിക്കുന്നത്. സംഭവത്തില്‍ കന്റോണ്‍മെന്റ് എസിപിയോട് ഡിസിപി റിപ്പോര്‍ട്ട് തേടി. യദുവിന്റെ ആദ്യ പരാതിയില്‍ കേസെടുക്കാതിരുന്നത് വിവാദമായിരുന്നു.

 

 

Continue Reading

Trending