News
കോഴിക്കോടിന്റെ മുഖച്ഛായമാറ്റിയ വികസനം രാഘവന് പിന്തുണയുമായി ജനാധിപത്യ മതേതര സംഗമം
കോഴിക്കോട്: കോഴിക്കോട്ടെ വികസന നേട്ടങ്ങള്‍ പങ്കുവെച്ചും രാജ്യത്ത് നിലനില്‍ക്കുന്ന സവിശേഷ സാഹചര്യം ചര്‍ച്ചചെയ്തും സാംസ്കാരിക, കലാ, രാഷ്ട്രീയ രംഗത്തുള്ളവര്‍ ഒത്തുചേര്‍ന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന് പിന്തുണയര്‍പ്പിച്ച് ആഴ്ചവട്ടം പി.വി ഗംഗാധരന്റെ വീട്ടിലാണ് ജനാധിപത്യ മതേതരസംഗമം നടന്നത്.
കഴിഞ്ഞ പത്ത്വര്ഷം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ എം.കെ രാഘവന് നേട്ടമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ.എം.ജി.എസ് നാരായണന് പറഞ്ഞു. ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താനുള്ള കൂട്ടായ്മ വിജയം വരിക്കണമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.
സംഗമം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. വിദ്വേഷത്തിനെതിരെ സ്നേഹം വീണ്ടെടുക്കാനുള്ള പോരാട്ടമാണിത്. ചോദ്യംചെയ്യുന്നവരെ കൊലപ്പെടുത്തുന്നതാണ് സംഘപരിവാര്‍ രാഷ്ട്രീയമെന്ന് മുനീര്‍ പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്ത് എഴുത്തുകാര്‍ കൊലചെയ്യപ്പെട്ട സംഭവത്തിലടക്കം ഭരണകൂടത്തിന്റെ മൗനാനുവാദമുണ്ടായിട്ടുണ്ട്. തന്റെചിന്താഗതിക്ക് അനുസരിച്ച് എഴുതുമ്പോള്‍ എതിര്‍ശബ്ദങ്ങളെ കേള്‍ക്കാനുള്ള സഹിഷ്ണുത പോലുമില്ല. കേന്ദ്രത്തിലെ മോദിസര്‍ക്കാരിനെ അനുകരിക്കാനാണ് കേരളത്തില്‍ പിണറായി സര്‍ക്കാരും ശ്രമിക്കുന്നത്. അഭിപ്രായവ്യത്യാസമുള്ളവരെ അക്രമിച്ചും കൊലപ്പെടുത്തിയും അധികാരം ഉറപ്പിക്കാനാണ് സി.പി.എം ശ്രമമെന്ന് ഡോ.എം.കെ മുനീര്‍ കൂട്ടിചേര്‍ത്തു.
സ്ഥാനാര്‍ഥി എം.കെ.രാഘവന്, സാഹിത്യകാരന് യു.കെ കുമാരന്, സിനിമാനിര്‍മാതാവ് പി.വി.ഗംഗാധരന്, ഡോ.ആര്‍സു, എന്‍.ഇ.ബാലകൃഷ്ണമാരാര്‍, പി.ആര് നാഥന്, കോഴിക്കോട് നാരായണന് നായര്‍, എം.സി മായിന്‍ഹാജി, ഉമ്മര്പാണ്ടികശാല, ശത്രുഘ്നന്‍, കമാല്‍ വരദൂര്‍, നവാസ് പൂനൂര്, പി.വി.കുഞ്ഞികൃഷ്ണന്, എ.സജീവന്, ഇ.പി. ജ്യോതി, അനീസ് ബഷീര്‍, പി.ദാമോദരന്‍, സന്ദീപ് അജിത് കുമാര്‍, തേജസ് പെരുമണ്ണ, സുനില്‍കുമാര്‍ കോഴിക്കോട്, എന്‍.സി അബൂബക്കര്‍, അഡ്വ പി.എം സുരേഷ്ബാബു, ദിനേശന് എരഞ്ഞിക്കല്‍, ലിംസി ആന്റണി, ഫാ.റെജി, ലത്തീഫ് പറമ്പില്‍, കെ.സി.അബു, പി.എം. നിയാസ്, ബേപ്പൂര്‍ രാധാകൃഷ്ണന്, ആഷിക് ചെലവൂര്‍, ടി.പി.എം ഹാഷിര്‍ അലി, ദിവ്യശ്രീ, അഡ്വ എം രാജന്, സെബാസ്റ്റ്യന്‍ ജോണ്‍ സംസാരിച്ചു.
india
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയില്‍
രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.
ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.
നാട്ടുകാരനായ മുനിരാജ് ഏതാനും നാളുകളായി പെണ്‍കുട്ടിയെ പിന്തുടര്ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തുകയായിരുന്നു. താല്പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും യുവാവ് പിന്തിരിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് മാരിയപ്പന് മുനിരാജിനെ താക്കീത് ചെയ്തിരുന്നു.
പ്രതികാരത്തിലാണ് ഇന്ന് രാവിലെ യുവാവ് വഴിവക്കില്‍ കാത്തുനിന്നത്. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെ ഒളിപ്പിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തന്നെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ശാലിനിയെ രാമേശ്വരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
india
ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യക്ക് ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല: വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്
വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇന്ത്യയ്ക്ക് ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അസം സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ‘ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്,’ അദ്ദേഹം പറഞ്ഞു, ഇന്ത്യക്ക് ഒരു ഹിന്ദു രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല. അതിന്റെ നാഗരിക ധാര്‍മ്മികത ഇതിനകം അതിനെ പ്രതിഫലിപ്പിക്കുന്നു. എന്നും അദ്ദേഹം പറഞ്ഞു.
അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെയും സാംസ്കാരിക സംരക്ഷണത്തെയും കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്ത ഭഗവത്, ആത്മവിശ്വാസം, ജാഗ്രത, ഒരാളുടെ ഭൂമിയോടും സ്വത്വത്തോടും ഉള്ള ഉറച്ച ബന്ധം എന്നിവയ്ക്ക് ആഹ്വാനം ചെയ്തു.
നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം, ഹിന്ദുക്കള്‍ക്ക് മൂന്ന് കുട്ടികളുടെ മാനദണ്ഡം ഉള്‍പ്പെടെയുള്ള സന്തുലിത ജനസംഖ്യാ നയത്തിന്റെ ആവശ്യകത, ഭിന്നിപ്പിക്കുന്ന മതപരിവര്‍ത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
kerala
ഇടുക്കിയില്‍ സ്കൂള്‍ ബസ് കയറി പ്ലേ സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
ചെറുതോണി സ്വദേശിനിയായ ഹെയ്സല്‍ ബെന്‍ ആണ് മരിച്ചത്.
ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളില്‍ സ്കൂള്‍ ബസ് ഇടിച്ച് പ്ലേ സ്കൂളിലെ വിദ്യാര്‍ഥിനി ദുര്‍ഭാഗ്യകരമായി മരണമടഞ്ഞു. ചെറുതോണി സ്വദേശിനിയായ ഹെയ്സല്‍ ബെന്‍ ആണ് മരിച്ചത്.
സ്കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയതിന് പിന്നാലെ ബസ് പിന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തല്‍ക്ഷണം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കാലിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india15 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala14 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
Sports12 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

