Connect with us

Culture

പിണറായി ലണ്ടനില്‍ പോകുന്നത് കേരളത്തെ പണയപ്പെടുത്താന്‍

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധപ്പെട്ട് വീണ്ടുമൊരു അഴിമതിക്ക് കളമൊരുങ്ങുന്നതായി രേഖകളുടെ പിന്‍ബലത്തോടെ അദ്ദേഹം തുറന്നടിക്കുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ കിഫ്ബി മസാല ബോണ്ടിന്റെ ഉള്ളുകളികളെ കുറിച്ചാണ് ചെന്നിത്തല സംസാരിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് താങ്കള്‍ സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിക്കുന്നു. എന്താണ് യാഥാര്‍ത്ഥ്യം?
. കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങിയത് സി.പി.എമ്മുമായി നേരത്തെ ബന്ധമുള്ള എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള ഏജന്‍സിയാണെന്നുള്ള സത്യം പുറത്തായതോടെ കള്ളത്തിന് മുകളില്‍ കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ശമിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിനെ ന്യായീകരിക്കുകയും ചെയ്യുന്നു.ഞാന്‍ ഈ ആരോപണം ഉന്നയിച്ചപ്പോള്‍ സി.ഡി.പി.ക്യുവിന് എസ്.എന്‍.സി ലാവ്‌ലിനുമായി ഒരു ബന്ധവുമില്ലെന്നാണ് തോമസ് ഐസക്കും കോടിയേരിയും പറഞ്ഞത്. പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഐസക് പറഞ്ഞത് കമ്പനിക്ക് ലാവ്‌ലിനുമായി ചെറിയ ബന്ധമുണ്ടെന്നാണ്. അതേസമയം കെ.എം എബ്രഹാം ഈ ബന്ധം സമ്മതിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് നേരീയ ബന്ധമുണ്ടെന്നാണ്.

സി.ഡി.പി.ക്യുവിന് ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുണ്ടെങ്കില്‍ എന്താണ് കുഴപ്പമെന്നും അവിടെ നിക്ഷേപിച്ചാല്‍ എന്താണ് സംഭവിക്കുകയെന്നുമാണ് മുഖ്യമന്ത്രി ചോദിക്കുന്നത്?
. എന്തിനാണ് ഈ ഇടപാടുകള്‍ സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാനഡയില്‍ നിന്നെത്തിയ നാലംഗ സംഘം മാര്‍ച്ച് മാസം 23 മുതല്‍ 27 വരെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഇവര്‍ താജ് വിവാന്ത ഹോട്ടലിലാണ് താമസിച്ചത്. ഇവര്‍ മുഖ്യമന്ത്രിയുമായോ ധനമന്ത്രിയുമായോ ചര്‍ച്ച നടത്തിയോ? എങ്കില്‍ എന്തായിരുന്നു ചര്‍ച്ച ചെയ്തത്? തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിടണം. ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ ഏറിസ് സീഗല്‍ ലാവ്‌ലിന്‍ ഡയറക്ടറാണ് എന്നത് സര്‍ക്കാരിന്റെ ഇതുവരെയുള്ള എല്ലാ വാദത്തെയും പൊളിക്കുന്നു. ഏറീസ് സീഗല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം എന്നിവരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയതിന് തെളിവുണ്ട്. സി.ഡി.പി.ക്യുവുമായാണ് ഇടപാടെങ്കില്‍ ലാവ്‌ലിന്‍ കമ്പനിയുടെ ഡയറക്ടര്‍ എന്തിനാണ് ചര്‍ച്ചക്ക് എത്തുന്നത് എന്നാണ് എന്റെ ചോദ്യം. മസാല ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രതിപക്ഷത്തെ കാണിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പ്രഖ്യാപിക്കാന്‍ തയാറാണോ എന്നും ഞാന്‍ മുഖ്യമന്ത്രിയോട് ചോദിക്കുന്നു.

പറഞ്ഞുവരുന്നത് ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നും രഹസ്യ ഇടപാടുകള്‍ നടക്കുന്നെന്നുമാണോ? എങ്കില്‍ എന്താണ് തെളിവ്?
. വ്യക്തമായ വിവരങ്ങള്‍ എന്റെ കൈവശമുണ്ട്. അത് ഞാന്‍ സമയമാകുമ്പോള്‍ പുറത്തുവിടും. ലാവ്‌ലിന്‍ കമ്പനി കേരളത്തിലെ പ്രമാദമായൊരു അഴിമതി കേസില്‍ പ്രതിസ്ഥാനത്താണ്. പിണറായി വിജയനും ഈ കേസില്‍ പ്രതിയാണ്. കേസിപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. കൂട്ടുപ്രതികള്‍ തമ്മില്‍ നടന്ന ഇടപാടാണോ ഇവിടെ നടന്നതെന്ന് സി.പി.എം വെളിപ്പെടുത്തണം. ലാവ്‌ലിന്‍ എന്ന് ഒരു പ്രാവശ്യമെങ്കിലും പറഞ്ഞില്ലെങ്കില്‍ ചെന്നിത്തലക്ക് ഉറക്കം വരില്ലെന്നാണ് കോടിയേരി പറഞ്ഞത്. സൂക്കേട് ആര്‍ക്കാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവരികയാണ്. ലാവ്‌ലിന്‍ രുചി എന്തുകൊണ്ടാണ് സി.പി.എമ്മിന്റെ നാവില്‍ നിന്ന് മാഞ്ഞുപോകാത്തതെന്ന് വ്യക്തമാവുകയാണ്.

മസാല ബോണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ തന്നെ ചില നിബന്ധനകളുള്ളപ്പോള്‍ എങ്ങനെയാണിത് അഴിമതിയാകുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയര്‍ന്നുവരുന്നുണ്ട്?

. മസാല ബോണ്ടിന് മാനദണ്ഡങ്ങളുണ്ട്. പക്ഷേ, നമ്മുടെ ബോണ്ട് ഏത്ര പലിശക്ക് വില്‍ക്കണം എന്ന് തീരുമാനിക്കാന്‍ നമുക്ക് അവകാശമില്ലേ?. ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ ആദ്യമായി എത്തിയ ഇന്ത്യന്‍ ഭരണാധികാരി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 2015ല്‍ ലണ്ടന്‍ ഡൗണിംഗ് സ്ട്രീറ്റ് പ്രസംഗത്തിലാണ് മോദി ഇന്ത്യയും മസാല ബോണ്ട് ഇറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ റയില്‍വെയില്‍ പൂര്‍ണമായും എഫ്.ഡി.ഐ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ചടങ്ങിലാണ് മസാല ബോണ്ട് ഇറക്കുമെന്ന് പ്രഖ്യാപിച്ചത്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമുറൂണ്‍ ഇതിനെ ശ്ലാഘിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായാണ് മസാലബോണ്ട് ഇറക്കുമെന്ന്് മോദി പ്രഖ്യാപിച്ചത്. ഇതനുസരിച്ചാണ് 16 ഓളം മസാല ബോണ്ട് ഇറക്കിയത്. എന്നാല്‍ അതെല്ലാം 4 മുതല്‍ 8.25 ശതമാനം വരെ പലിശക്കായിരുന്നു. 6.8 ശതമാനം പലിശക്കാണ് എച്ച്.ഡി.എഫ്.സി മസാലബോണ്ടിറക്കിയത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2017ല്‍ 7.3 ശതമാനം പലിശക്കും മസാല ബോണ്ടിറക്കി. എന്‍.ടി.പി.സി 7.4 ശതമാനത്തിനും ഐ.ആര്‍.ഇ.ഡി.എ 7.12 ശതമാനത്തിനുമാണ് ലണ്ടന്‍ സ്റ്റോക്ക് അക്‌സേഞ്ചില്‍ മസാല ബോണ്ടിറക്കിയത്.
എന്നാല്‍ ദേശീയമായും അന്തര്‍ദേശീയമായും നോക്കുമ്പോള്‍ മസാല ബോണ്ടുകളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ പലിശ നിരക്കാണ് കിഫ്ബി നല്‍കുന്നത്. 9.72 ശതമാനം. അന്താരാഷ്ട്ര ഫിനാന്‍സ് കോര്‍പറേഷന്‍ പോലും 4.5 ശതമാനം മാത്രം പലിശ നിരക്കിലാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ മസാല ബോണ്ടിറക്കിയത്.

ഉയര്‍ന്ന പലിശ നിരക്ക് കാരണം കേരളത്തിനുണ്ടാകുന്ന നഷ്ടം വിശദമാക്കാമോ?
. കേരളത്തിലെ ബാങ്ക് പലിശ പോലും 5.7 ശതമാനം മാത്രമേയുള്ളൂ. 9.72 ശതമാനം പലിശയാകുമ്പോള്‍, സാമ്പത്തികമായി വളരെയധികം പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനമായ നമ്മള്‍ പ്രതിവര്‍ഷം 209 കോടി പലിശയായി നല്‍കണം. ഇത് 25 വര്‍ഷമാകുമ്പോള്‍ 5224.50 കോടിയാകും. അതായത് 2150 കോടി കടമെടുക്കുമ്പോള്‍ 7374.50 കോടി തിരികെ നല്‍കേണ്ടിവരും. ഇത് ഭീമമായ നഷ്ടമാണ്. കൊള്ളയാണ്. ഇതാണ് ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്രയധികം നഷ്ടം വരുന്ന ഒരിടപാട് ആര്‍ക്കുവേണ്ടിയാണ്. കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയായ എ.എഡി.എഫ് 1.35 ശതമാനം പലിശക്കാണ് 1350 കോടി നല്‍കിയത്. അതും 25 വര്‍ഷത്തേക്കാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടിയത് നോബല്‍ സമ്മാനം കിട്ടിയതിന് തുല്യമായി ചിലര്‍ പ്രചരിപ്പിക്കുന്നു. പിണറായി ലണ്ടനില്‍ പോകുന്നത് കേരളത്തെ പണയപ്പെടുത്താനാണ്.

പ്രതിപക്ഷ നേതാവ് വികസന വിരുദ്ധനായതുകൊണ്ട് മസാലബോണ്ടിനെതിരെ രംഗത്ത് വന്നതെന്നാണ് മുഖ്യമന്ത്രിയും സി.പി.എമ്മും പറയുന്നത്?
. ഞാന്‍ പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവിന്റെ കടമയാണ് ചെയ്യുന്നത്. അഴിമതി കണ്ടാല്‍ ഇന്നുമാത്രമല്ല, നാളെയും അതിനെതിരെ പറയും. ആരാണ് വികസനവിരുദ്ധരെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സമരം ചെയ്തവര്‍ ആരാണ്, ഗെയ്ല്‍ പൈപ്പ് ലൈന് എതിരെ സമരം ചെയ്തവര്‍ ആരാണ് ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ലോക ബാങ്ക്, എ.ഡി.ബി തുടങ്ങിയവക്കെതിരെ ഘോരഘോരം പ്രസംഗിച്ചവരാണ് ഇടതുമുന്നണിക്കാര്‍. എ.ഡി.ബിക്കാരുടെ തലയില്‍ കരിയോയില്‍ പോലും ഒഴിച്ചവരാണ്. അതേസമയം അവര്‍ നല്‍കുന്ന വായ്പയാകട്ടെ നാലു ശതമാനത്തില്‍ താഴെയാണ്. ലോക ബാങ്ക് 2.5 ശതമാനം പലിശക്കാണ് ബംഗ്ലാദേശിന് ഇപ്പോള്‍ കടം നല്‍കിയത്. എ.ഡി.ബിയെയും ലോക ബാങ്കിനെയും ആഗോള ഭീകരന്‍മാരെന്ന് പറഞ്ഞ് ഓടിച്ചവര്‍ ഇപ്പോള്‍ അതിനേക്കാള്‍ വലിയ പലിശക്കാണ് കടമെടുക്കുന്നുത്. യഥാര്‍ത്ഥത്തില്‍ സി.പി.എം സര്‍ക്കാരും പിണറായിയും ബി.ജെ.പിയുടെയും മോദിയുടെയും സാമ്പത്തിക നയത്തെ വാരിപ്പുണരുകയാണ്. രാജ്യത്തെ ബി.ജെ.പി സംസ്ഥാനങ്ങള്‍ പോലും മസാല ബോണ്ടുകള്‍ ഇറക്കാന്‍ മടിച്ചുനില്‍ക്കുമ്പോഴാണ് കേരളത്തിലെ സി.പി.എം സര്‍ക്കാര്‍ മോദിയുടെ വഴി തെരഞ്ഞെടുത്തത്.

മറ്റൊരു വിഷയം, പ്രളയം മനുഷ്യ സൃഷ്ടിയെന്ന് വാദിക്കുന്നവര്‍ മാനസിക രോഗികളെന്നാണ് മുഖ്യമന്ത്രി പറയുന്നത്?
. സത്യം കണ്ടെത്തുകയും പറയുകയും ചെയ്യുന്നവരെയെല്ലാം പിണറായി മാനസിക രോഗികളായി ചിത്രീകരിക്കുന്നുണ്ട്. ഡാമുകള്‍ കൈകാര്യം ചെയ്തതിലെ പിഴവാണ് പ്രളയത്തിന് കാരണമെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ യു.എന്‍ സംഘം മുതല്‍ എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇവര്‍ക്കെല്ലാം മാനസിക വിഭ്രാന്തിയുണ്ടോ? പിണറായി ഇങ്ങനെയൊക്കെ പറയുന്നത് കുറ്റബോധം കൊണ്ടാണ്. ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം തനിക്കുമുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. 480 പേരുടെ മരണത്തിന് ഉത്തരം പറയേണ്ടിവരുമെന്നതിലെ കുറ്റബോധം കാരണമാണ് അദ്ദേഹം ഇത് പറയുന്നത്. പ്രളയം കഴിഞ്ഞിട്ട് ഏഴു മാസത്തോളമായി ഇപ്പോഴും നവകേരള സൃഷ്ടിയുടെ ചര്‍ച്ച മാത്രമാണ് നടക്കുന്നത്. ആര്‍ക്കും നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ല. ഒരു വശത്ത് സര്‍ക്കാര്‍ വക ചര്‍ച്ചകളും മറുഭാഗത്ത് കര്‍ഷക ആത്മഹത്യകളുമാണ് ഇപ്പോള്‍ നടക്കുന്നത്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending