Connect with us

Sports

ഫുട്‌ബോള്‍ ആരാധന കുരുക്കായി; സലാഹിന് പെരുന്നാള്‍ നമസ്‌കാരം നഷ്ടമായി

Published

on

സല്‍ഫി ഭ്രമം തലക്ക് പിടിച്ച ആരാധകര്‍ വിലങ്ങു തടിയായതോടെ ഈജിപ്ഷ്യന്‍ മെസ്സി എന്നറിയപ്പെടുന്ന മുഹമ്മദ് സലാഹിന്റെ ചെറിയ പെരുന്നാള്‍ ആഘോഷം കൈപ്പേറിയതായി. ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച ചാമ്പ്യന്‍സ് ലീഗ് നേട്ടവുമായി നാട്ടില്‍ പെരുന്നാള്‍ കൂടാന്‍ എത്തിയതായിരുന്നു ലിവര്‍പൂളിന്റെ സൂപ്പര്‍താരം. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ഫുട്ബോള്‍ താരത്തെ വീടിന് മുമ്പില്‍ ആരാധകരും മാധ്യമപ്രവര്‍ത്തകരും സെല്‍ഫിയെടുക്കാന്‍ തടിച്ചുകൂടിയതോടെ സലാഹിന്റെ നമസ്‌കാരം മുടങ്ങുകയായിരുന്നു.

അതേസമയം സംഭവത്തില്‍ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി. ഈദ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ അനുവദിവച്ചില്ല എന്നാരോപിച്ചാണ് സലാഹ് ട്വിറ്ററിലൂടെ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എതിരെ രംഗത്തെത്തിയത്.

ചില ആരാധകരും മാധ്യമപ്രവര്‍ത്തകരും ഈദ് നമസ്‌ക്കാരത്തിന് വേണ്ടി പോവാന്‍ വീടിന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല എന്നാണ് സലായുടെ ആരോപണം. ഈ നടപടി സ്വകാര്യതയെ ബഹുമാനിക്കാതിരിക്കലും പ്രൊഫഷണലിസമില്ലായ്മയും മാത്രമാണെന്നും സലാ ആരോപിച്ചു.

സലാഗാര്‍ബിയയിലെ നാഗ്രിഗ് ഗ്രാമത്തിലെ സലായുടെ വീടിന് മുമ്പിലാണ് ആരാധകരും മാധ്യമപ്രവര്‍ത്തകരും തടിച്ച് കൂടിയത്. ഈദ് ആഘോഷത്തിനായി ജന്മനാടായ ഈജിപ്തിലേക്ക് ബുധനാഴ്ചയാണ് മുഹമ്മദ് സലാ എത്തിയത്. ഈദ് നമസ്‌ക്കാരം നിര്‍വഹിക്കുന്നതിന് വേണ്ടി പുറത്തിറങ്ങള്‍ ബുദ്ധിമുട്ടിലായതോടെ പ്രാദേശിക പൊലീസിന്റെ സഹായം തേടിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഭാര്യയും മകളും ഉമ്മയും നമസ്‌ക്കാരത്തിന് വേണ്ടി പുറത്ത് പോവുകയും സലാഹ് വീട്ടില്‍ തന്നെ പെടുകയുമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

Published

on

കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജു സാംസണെ സ്വന്തമാക്കിയത്. ആകെ ചെലവഴിക്കാവുന്ന തുകയില്‍ പകുതിയില്‍ കൂടുതലും നല്‍കിയാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്.

ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുക 50 ലക്ഷമാണ്. മൂന്ന് ലക്ഷം രൂപയായിരുന്നു സഞ്ജു സാംസണിന്റെ അടിസ്ഥാന വില. എം.എസ്. അഖിലിനെ ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയ 7.4 ലക്ഷം എന്ന ഉയര്‍ന്ന റെക്കോര്‍ഡ് ഇതോടെ സഞ്ജു സാംസണ്‍ തകര്‍ത്തു.

ബേസില്‍ തമ്പിയെ 8.40 ലക്ഷം രൂപയ്ക്കാണ് ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയത്. ഷോണ്‍ റോജറെ 4.40 ലക്ഷം രൂപയ്ക്കാണ് തൃശ്ശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായിരുന്നു ഷോണ്‍ റോജര്‍.

എം.എസ്. അഖിലിനെ 8.40 ലക്ഷം രൂപയ്ക്കാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. കെ.എം. ആസിഫ് 3.20 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. ജലജ് സക്‌സേനയെ 12.40 ലക്ഷം രൂപയ്ക്കാണ് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയത്.

Continue Reading

More

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു

അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) അപകടത്തിൽ മരണപ്പെട്ടു

Published

on

സമോറ : ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരം ഡിയഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു. സ്‌പെയിനിലെ സമോറ പ്രവിശ്യയിലാണ് കാർ അപകടത്തിൽ പെട്ടത്. അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) അപകടത്തിൽ മരണപ്പെട്ടു.

ഇരുവരും സഞ്ചരിച്ച ലംബോർഗിനി കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ടയർ പൊട്ടി റോഡിന് പുറത്തേക്ക് തെറിച്ചു. പിന്നാലെ വാഹനത്തിന് തീ പിടിക്കുകയായിരുന്നു.

ഈയിടെയാണ് താരം തന്റെ ബാല്യകാല സുഹൃത്തും തന്റെ മൂന്ന് മക്കളുടെ അമ്മയുമായ റൂത്ത് കാർഡോസോയുമായുള്ള വിവാഹം കഴിഞ്ഞത്. ഇരുപത്തിയെട്ടുകാരനായ ജോട്ട 2020 ലാണ് വോൾവർഹാംട്ടണിൽ നിന്നും ലിവർപൂളിലെത്തിയത്‌.

കഴിഞ്ഞ സീസണിൽ ലിവർപൂളിനൊപ്പം പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ താരം, ജൂണിൽ സ്പെയ്നിനെ തകർത്ത് നാഷൻസ് ലീഗ് നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു.

പോർച്ചുഗീസ് ക്ലബായ പാക്കോസ് ഡി ഫെറയ്‌റയിലൂടെ പ്രൊഫഷണൽ ഫുടബോളിലേക്ക് കടന്ന് വന്ന ജോട്ട 2016 ൽ അത്ലറ്റികോ മാഡ്രിഡിലെത്തി. 2016/17 സീസണിൽ താരം ലോണിൽ പോർട്ടോക്കൊപ്പം കളിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ ആന്ദ്രേ സിൽവ ആ കാലയളവിൽ പോർട്ടോയുടെ യൂത്ത് അക്കാദമി താരമായിരുന്നു. പോർച്ചുഗലിനായി 49 മത്സരങ്ങളിൽ കളിച്ച ജോട്ട 14 ഗോളുകൾ നേടിയിട്ടുണ്ട്. 2019 നാഷൻസ് ലീഗ് ജയത്തിലും താരം ടീമിന്റെ ഭാഗമായിരുന്നു.

Continue Reading

Local Sports

കേരള ക്രിക്കറ്റ് ലീഗ്; അസ്ഹറിനെയും വിഗ്‌നേഷ് പുത്തൂരിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്

ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍,  അക്ഷയ് ചന്ദ്രന്‍, വിഗ്‌നേഷ് പുത്തൂര്‍, അക്ഷയ്.ടി.കെ എന്നീ താരങ്ങളെയാണ് ആലപ്പി റിപ്പിള്‍സ് ടീമില്‍ നിലനിര്‍ത്തിയത്.

Published

on

തിരുവനന്തപുരം- കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിച്ച് ആലപ്പി റിപ്പിള്‍സ്. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍,  അക്ഷയ് ചന്ദ്രന്‍, വിഗ്‌നേഷ് പുത്തൂര്‍, അക്ഷയ്.ടി.കെ എന്നീ താരങ്ങളെയാണ് ആലപ്പി റിപ്പിള്‍സ് ടീമില്‍ നിലനിര്‍ത്തിയത്. രഞ്ജി ട്രോഫി ഫൈനലിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച കളിക്കാരനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍, ഇടങ്കയ്യന്‍ ചൈനാമാന്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായ വിഗ്‌നേഷ് പുത്തൂര്‍ ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റംകുറിച്ചു, മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇടങ്കയ്യന്‍ ഓള്‍റൗണ്ടറായ അക്ഷയ് ചന്ദ്രനും അക്ഷയ്.ടി.കെയും ആഭ്യന്തര ക്രിക്കറ്റില്‍ ഫോമില്‍ തുടരുന്ന താരങ്ങളാണ്.

‘തുഴയില്ല, തൂക്കിയടി മാത്രം’ എന്ന മുദ്രാവാക്യവുമായാണ് ആലപ്പി റിപ്പിള്‍സ് കെസിഎല്‍ സീസണ്‍ രണ്ടിന് തയാറെടുക്കുന്നത്. പ്രതിഭയുള്ള കളിക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനോടൊപ്പം, കളിക്കളത്തിനകത്തും പുറത്തും കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും ടീം പ്രാധാന്യം നല്‍കുന്നുവെന്ന് ആലപ്പി റിപ്പിള്‍സ് വക്താവ് പറഞ്ഞു. ഒരു ടീമിനു രൂപം കൊടുക്കുക എന്നതിനപ്പുറത്തേക്ക് ഒരു പാരമ്പര്യം തന്നെ പടുത്തുയര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിഎല്‍ രണ്ടാം സീസണിലെ താര ലേലം ഈ മാസം അഞ്ചിനു നടക്കും. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ ഏഴുവരെ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് ഏഷ്യാനെറ്റ് പ്ലസ്, സ്റ്റാർ സ്പോർട്സ് ചാനൽ 3, ഫാൻകോഡ് എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും.

Continue Reading

Trending