Connect with us

Sports

ഫുട്‌ബോള്‍ ആരാധന കുരുക്കായി; സലാഹിന് പെരുന്നാള്‍ നമസ്‌കാരം നഷ്ടമായി

Published

on

സല്‍ഫി ഭ്രമം തലക്ക് പിടിച്ച ആരാധകര്‍ വിലങ്ങു തടിയായതോടെ ഈജിപ്ഷ്യന്‍ മെസ്സി എന്നറിയപ്പെടുന്ന മുഹമ്മദ് സലാഹിന്റെ ചെറിയ പെരുന്നാള്‍ ആഘോഷം കൈപ്പേറിയതായി. ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച ചാമ്പ്യന്‍സ് ലീഗ് നേട്ടവുമായി നാട്ടില്‍ പെരുന്നാള്‍ കൂടാന്‍ എത്തിയതായിരുന്നു ലിവര്‍പൂളിന്റെ സൂപ്പര്‍താരം. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ഫുട്ബോള്‍ താരത്തെ വീടിന് മുമ്പില്‍ ആരാധകരും മാധ്യമപ്രവര്‍ത്തകരും സെല്‍ഫിയെടുക്കാന്‍ തടിച്ചുകൂടിയതോടെ സലാഹിന്റെ നമസ്‌കാരം മുടങ്ങുകയായിരുന്നു.

അതേസമയം സംഭവത്തില്‍ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി. ഈദ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ അനുവദിവച്ചില്ല എന്നാരോപിച്ചാണ് സലാഹ് ട്വിറ്ററിലൂടെ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എതിരെ രംഗത്തെത്തിയത്.

ചില ആരാധകരും മാധ്യമപ്രവര്‍ത്തകരും ഈദ് നമസ്‌ക്കാരത്തിന് വേണ്ടി പോവാന്‍ വീടിന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല എന്നാണ് സലായുടെ ആരോപണം. ഈ നടപടി സ്വകാര്യതയെ ബഹുമാനിക്കാതിരിക്കലും പ്രൊഫഷണലിസമില്ലായ്മയും മാത്രമാണെന്നും സലാ ആരോപിച്ചു.

സലാഗാര്‍ബിയയിലെ നാഗ്രിഗ് ഗ്രാമത്തിലെ സലായുടെ വീടിന് മുമ്പിലാണ് ആരാധകരും മാധ്യമപ്രവര്‍ത്തകരും തടിച്ച് കൂടിയത്. ഈദ് ആഘോഷത്തിനായി ജന്മനാടായ ഈജിപ്തിലേക്ക് ബുധനാഴ്ചയാണ് മുഹമ്മദ് സലാ എത്തിയത്. ഈദ് നമസ്‌ക്കാരം നിര്‍വഹിക്കുന്നതിന് വേണ്ടി പുറത്തിറങ്ങള്‍ ബുദ്ധിമുട്ടിലായതോടെ പ്രാദേശിക പൊലീസിന്റെ സഹായം തേടിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഭാര്യയും മകളും ഉമ്മയും നമസ്‌ക്കാരത്തിന് വേണ്ടി പുറത്ത് പോവുകയും സലാഹ് വീട്ടില്‍ തന്നെ പെടുകയുമായിരുന്നു.

Football

തന്റെ ഫുട്ബോൾ കരിയറിലെ അവസാന ക്ലബ് ഇന്റർ മയാമി; ലൂയിസ് സുവാരസ്

മേജർ ലീ​ഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിന് പിന്നാലെയാണ് സുവാരസിന്റെ വാക്കുകൾ.

Published

on

തന്റെ ഫുട്ബോൾ കരിയറിലെ അവസാന ക്ലബ് ഇന്റർ മയാമിയെന്ന് ലൂയിസ് സുവാരസ്. മേജർ ലീ​ഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിന് പിന്നാലെയാണ് സുവാരസിന്റെ വാക്കുകൾ. ഡിസംബർ ആദ്യമാണ് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ സുവാരസിന്റെ കരാർ അവസാനിച്ചത്.

കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമുള്ളതിനാൽ താരം കരിയർ അവസാനിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ ബാഴ്സലോണയിലെ തന്റെ സഹാതാരങ്ങൾക്കൊപ്പം സുവാരസ് വീണ്ടും ഒന്നിച്ചു.

തന്റെ തീരുമാനം തന്റെ കുടുംബത്തിന് അറിയാം. എന്നാൽ താൻ എത്രകാലം മയാമിക്കൊപ്പം ഉണ്ടാകുമെന്ന് അറിയില്ല. തന്റെ കുടുംബത്തോടൊപ്പം ഇനിയുള്ള കാലം ചെലവഴിക്കാനാണ് തീരുമാനമെന്നും സുവാരസ് പറഞ്ഞു.

Continue Reading

Football

കേരള പ്രീമിയര്‍ ലീഗില്‍ കേരള യുണൈറ്റഡ്‌ എഫ്‌.സി സാറ്റ്‌ തിരൂര്‍ ഫെെനല്‍ ഇന്ന്

കേരള പ്രീമിയർ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരാണ്‌ യുണൈറ്റഡ്‌ എഫ്‌.സി ആദ്യമായാണ്‌ സാറ്റ്‌ തിരൂർ ഫൈനലിലെത്തുന്നത്‌.

Published

on

കണ്ണൂർ: ഒരു മാസത്തിലധികമായി കണ്ണൂരില്‍ നടന്നുവരുന്ന കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശപോര്. വൈകിട്ട്‌ ഏഴിന്‌ നടക്കുന്ന ഫെെനലില്‍ കേരള യുണൈറ്റഡ്‌ എഫ്‌.സിയും സാറ്റ്‌ തിരൂരും ഏറ്റുമുട്ടും.

മലപ്പുറം കോട്ടപ്പുറം മെെതാനത്ത് പ്രാഥമിക തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ ജവഹര്‍ മെെതാനത്ത് രണ്ടാം പാദ മത്സരങ്ങളും ക്വാര്‍ട്ടറും സെമിഫെെനലുള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് കലാശപോരിന് കണ്ണൂര്‍ ഒരുങ്ങിയത്. കേരള പ്രീമിയർ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരാണ്‌ യുണൈറ്റഡ്‌ എഫ്‌.സി ആദ്യമായാണ്‌ സാറ്റ്‌ തിരൂർ ഫൈനലിലെത്തുന്നത്‌.

Continue Reading

Cricket

ഇംഗ്ലണ്ടിനെതിരായ അവസാന 3 ടെസ്റ്റുകളിൽ ശ്രേയസ് അയ്യർ കളിച്ചേക്കില്ല

അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ റിപ്പോർട്ട്.

Published

on

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. അഞ്ച് മത്സരങ്ങളുള്ള ഹോം പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകളിൽ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ കളിച്ചേക്കില്ല. അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ റിപ്പോർട്ട്.

അയ്യർ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരം ചികിത്സ തേടുമെന്നും, ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുമ്പ് സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഫോമിലല്ലാത്ത താരം, ആദ്യ രണ്ട് ടെസ്റ്റിലും മികച്ച പ്രകടനം ആയിരുന്നില്ല നടത്തിയത്. ശ്രേയസിനെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരത്തിൻ്റെ പരുക്കിനെക്കുറിച്ചുള്ള വാർത്തകൾ.

അതേസമയം, ഹൈദരാബാദിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പിന്മാറിയ വിരാട് കോലി മൂന്നാം ടെസ്റ്റിലും കളിച്ചേക്കില്ല. രണ്ടാം ടെസ്റ്റിൽ പുറത്തായ കെഎൽ രാഹുലും രവീന്ദ്ര ജഡേജയും ടീമിൽ തിരിച്ചെത്തിയേക്കും. നിലവിൽ ഇരു ടീമുകളും ഓരോ ജയത്തോടെ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്.

Continue Reading

Trending