Connect with us

Video Stories

അയ്യങ്കാളിയുടെ ജീവിത സന്ദേശം

Published

on

യു.സി രാമന്‍

ആധുനിക കേരള സൃഷ്ടിയില്‍ പത്തൊന്‍മ്പതും ഇരുപതും നൂറ്റാണ്ടുകള്‍ക്കിടയിലായി നടന്ന ചെറുതും വലുതുമായ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. കേരളത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥ അതിസങ്കീര്‍ണമായ ഒന്നായി ഈ അത്യാധുനിക സമയത്തും തുടരുകയാണ്. മഹാത്മാ അയ്യങ്കാളി എന്ന നാമധേയം ആധുനിക കേരളത്തിന്റെ ചരിത്രനിര്‍മ്മിതിയില്‍ ഒഴിവാക്കാന്‍ കഴിയുന്ന ഒന്നല്ല. (ഇ.എം.എസ് എഴുതിയ ‘കേരളം മലയാളിയുടെ മാതൃഭൂമി’ എന്ന പുസ്തകം കൂടുതല്‍ ശ്രദ്ധേയമായത് അയ്യങ്കാളിയെ തമസ്‌ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പേരിലായിരുന്നു). ജാതിശ്രേണിയുടെ ചരിത്ര വിശകലനത്തേക്കാള്‍ അയ്യങ്കാളി സൃഷ്ടിച്ച മാനസിക പരിവര്‍ത്തനത്തിന്റെ നീതിശാസ്ത്രം വിലയിരുത്താനാണ് ആഗ്രഹിക്കുന്നത്. ജാതിയുടെ സൃഷ്ടിയിലൂടെ ഒരു വ്യക്തിയുടെ ജനിതക ഘടനയില്‍ അപകര്‍ഷതാബോധത്തിന്റെ അടിവേരറുത്തു എന്നതിലൂടെയാണ് മഹാത്മാ അയ്യങ്കാളി ചരിത്രത്തില്‍ ഇടം നേടുന്നത്.
വിദ്യാഭ്യാസം, വസ്ത്രധാരണം സാമൂഹിക തുല്യത, തൊഴിലിടങ്ങളില്‍ ലഭിക്കേണ്ട സംരക്ഷണവും തൊഴിലിന്റെ മഹത്വത്തെ അംഗീകരിക്കലും തുടങ്ങിയ സമൂഹത്തിന്റെ ജീവിത ഘടനയെ മാറ്റിമറിക്കുന്ന എല്ലാ ഘടകങ്ങളിലും അയ്യങ്കാളി സ്വജീവിതംകൊണ്ട് മാതൃകയായി മാറി. ലോക തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നതിന് എത്രയോ മുമ്പ് 1913 ജൂണ്‍ മാസത്തില്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ വേങ്ങാന്നൂരിലെ കര്‍ഷക തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്ക് സമരം 1914 മെയ് മാസത്തില്‍ ഒന്നാം ക്ലാസ് മജിട്രേറ്റ് കുണ്ടല നാഗപ്പന്‍ പിള്ളയുടെ മധ്യസ്ഥതയില്‍ അവസാനിക്കുമ്പോള്‍ അയ്യങ്കാളിയുടെ വിജയത്തിന്റെ ചിരി കേരളമാകെ മുഴങ്ങിരുന്നു. എന്നാല്‍ ഇ.എം.എ സിനെ പോലെയുള്ള തൊഴിലാളി വര്‍ഗ ചിന്തകന്റെ കേരള ചരിത്രവിശകലനത്തില്‍ വെങ്ങാത്തുര്‍ സമരവും അയ്യങ്കാളിയും വിഷയമാകാതെ പോയത് കൂടുതല്‍ ജനിതകപഠനം ആവശ്യപ്പെടുന്ന സാംസ്‌കാരിക വിഷയമാണ്. ഒരു വ്യക്തിയുടെ സാമൂഹ്യമായ അന്തസ്സ് വസ്ത്ര ധാരണത്തിലൂടെയും രൂപം കൊള്ളുന്നുണ്ട്. ജാതി ശ്രേണിയുടെ അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചപ്പോള്‍ കല്ലുമാലകളും അര്‍ധ നഗ്‌നതയും കാല്‍ മുഴുവന്‍ മറയാത്ത പകുതി മുണ്ടും സൃഷ്ടിച്ചു നല്‍കിയവരുടെ മനഃശാസ്ത്രം മനസ്സിലാക്കിയ ആളായിരുന്നു അയ്യങ്കാളി. കസവ് നേരിയത് കൊണ്ട് തലപ്പാവ്‌കെട്ടി തോളില്‍ ഷാളും തൂക്കി നെറ്റിയില്‍ വലിയ വട്ടപൊട്ടുമിട്ട് കാതില്‍ കടുക്കനുമണിഞ്ഞു മണികെട്ടിയ വെള്ളക്കാളയെ പൂട്ടിയ അലങ്കരിച്ച വില്ലുവടിയില്‍ യാത്ര ചെയ്ത അയ്യങ്കാളി വലിയൊരു സന്ദേശമാണ് തലമുറകള്‍ക്ക് നല്‍കിയത്. 2019 എത്തിനില്‍ക്കുമ്പോഴും ആ സന്ദേശം വേണ്ട രീതിയില്‍ ഉള്‍കൊണ്ടിട്ടുേേണ്ടാ എന്ന ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. 1888 ലെ അരുവിപ്പുറം ശിവ പ്രതിഷ്ഠയോടെ ശ്രീനാരായണ ഗുരുദേവന്‍ കേരളത്തില്‍ ആരംഭിച്ച നവോത്ഥന പ്രക്രിയ 1903ലെ എസ്.എന്‍.ഡി.പി യോഗം രൂപീകരണം വഴി ആത്മീയതയും ഭൗതികതയും ഒത്തുചേര്‍ത്തുള്ള അപൂര്‍വമായ രസകൂട്ടിന് വഴിമരുന്നിട്ടു. മഹാത്മാ അയ്യങ്കാളിയെ ശ്രീനാരായണ ഗുരുദേവ ദര്‍ശനം വളരെയധികം സ്വാധീനിച്ചിരുന്നു. ആത്മീയമായ അന്വേഷണം മാത്രം നടത്തി ആത്മ സായൂജ്യത്തിന്റെ അപാരതയില്‍ ലയിക്കാന്‍ തീരുമാനിച്ച സന്യാസി ആയിരുന്നില്ല ശ്രീനാരായണഗുരു. ഗുരുദര്‍ശനത്തിന്റെ കാതല്‍ അതിന്റെ പൂര്‍ണതയോടെ അയ്യങ്കാളി മനസ്സിലാക്കി. ജാതിജന്മി കൂട്ടായ്മയുടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പഞ്ചമി എന്ന ദലിത് ബാലികക്ക് സ്‌കൂള്‍ പ്രവേശനം സാധ്യമാക്കുന്ന അയ്യങ്കാളിയെ വിസ്മരിക്കാന്‍ ഏത് ചരിത്രകാരനാണ് കഴിയുക. അയിത്ത ജാതികാരന്റെ കുട്ടിപ്പള്ളികൂടത്തിന് ആവര്‍ത്തിച്ചു തീയിട്ടിരുന്ന ആത്മീയതയുടെ മൊത്തകച്ചവടക്കാരെ അദ്ദേഹം നേരിട്ടത് ആ പള്ളിക്കൂടം വീണ്ടും പുന:സൃഷ്ടിച്ചുകൊണ്ടാണ്. സ്വസമുദായത്തില്‍നിന്നും പത്തു ബി.എക്കാര്‍ ഉണ്ടാക്കണം എന്നതിനേക്കാള്‍ എന്ത് വലിയ സന്ദേശമാണ് അദ്ദേഹത്തിന് ഗാന്ധിജിക്ക് നല്‍കാനുണ്ടായിരുന്നത്. അയ്യങ്കാളി തുറന്ന് തന്ന അവസരങ്ങളിലൂടെ കലാലയങ്ങളിലേക്ക് എത്തുന്ന യുവത്വത്തിന്റെ കൈകളിലേക്ക് കഠാര നല്‍കുന്നവരും അവരുടെ ചുടുചോരകൊണ്ട് കോടികള്‍ പിരിക്കുന്നവരും അയ്യങ്കാളിയെ ഭയക്കുന്നുണ്ടാകും. ആ ഭയത്തില്‍നിന്നും നമസ്‌കരണം ആയിക്കൂടാ എന്നില്ല. സ്വന്തം ശരീരത്തിന് മേലുള്ള അവകാശംപോലും അടിയറവുവെക്കേണ്ടിവരുന്ന ഗതികേടില്‍നിന്നും ആ കാലഘട്ടത്തിലെ സ്ത്രീ സമൂഹത്തെ മോചിപ്പിക്കുകയായിരുന്നു. കല്ലുമാല ബഹിഷ്‌കരണത്തിലൂടെ അയ്യങ്കാളി ചെയ്തത് രാഷ്രീയ താല്‍പര്യത്തിന് മതിലു കെട്ടാനല്ല മറിച്ച്, രാഷ്ട്രനിര്‍മാണത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനാണ് സ്ത്രീ സമൂഹത്തെ അദ്ദേഹം പഠിപ്പിച്ചത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ ചുവട്പിടിച്ച് 1907ല്‍ രൂപീകരിച്ച സാധൂജന പരിപാലന സംഘം കേരളത്തിന്റെ സാമൂഹ്യ രാഷ്രീയ സംഘടന സവിധാനങ്ങളില്‍ പുതിയൊരു ചുവടുവെപ്പായിരുന്നു. കായിക പരിശീലനവും അച്ചടക്കത്തോടെയുള്ള ജീവിതവും ആത്മധൈര്യമുള്ള യുവ സമൂഹത്തെ സൃഷ്ടിക്കുകയെന്നും അദ്ദേഹം സ്വപ്‌നം കണ്ടു. നിര്‍ഭാഗ്യവശാല്‍ അച്ചടക്കമില്ലാത്ത കായിക പരിശീലത്തിന്റെ വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെ സ്വന്തം ജീവന്‍ ഹോമിക്കുന്നവരായി സ്വപ്‌നം കണ്ട യുവാക്കളില്‍ ചിലരെങ്കിലും മാറുന്നു. സാമൂഹ്യനീതിയുടെ അര്‍ഥം തന്നെ നഷ്ടമായി തുടങ്ങുന്ന, രാഷ്ട്രമായി നാം മാറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. കപട ദേശീയതയുടെ കാവി പുതപ്പിനുള്ളില്‍ കറുത്തവന്റെ ചോര വീഴ്ത്താനുള്ള ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന തിരിച്ചറിവാണ് അയ്യങ്കാളിയുടെ ഈ ജന്മദിനത്തില്‍ ഉണ്ടാാകേണ്ടത്. അതിന് പക്വതാബോധമുള്ള യുവ സമൂഹം സൃഷ്ടിക്കപ്പെടണം. അയ്യങ്കാളി ആഗ്രഹിച്ച പോലെ പത്തു ബി.എക്കാരല്ല, തസ്‌കരിക്കപ്പെട്ട ചരിത്രങ്ങള്‍ കണ്ടെത്താന്‍ പ്രാപ്തിയുള്ളവര്‍, വളച്ചൊടിക്കപ്പെടുന്ന ചരിത്രത്തെ നേര്‍വഴിക്ക് നയിക്കാന്‍ പ്രാപ്തിയുള്ളവര്‍ അങ്ങനെ ഒരു തലമുറയെ സൃഷ്ടിക്കുന്നതാണ് മഹാത്മാ അയ്യങ്കാളിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ആദരവ്.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending