Video Stories
കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍ കൊലക്കയറാകും
ഉമ്മര്‍ ഒട്ടുമ്മല്‍
കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരാന്‍ പോകുന്ന ഇന്ത്യന്‍ മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആന്റ് മാനേജ്‌മെന്റ് ബില്‍ 2019 (കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍) രാജ്യത്തെ കടലിന്റെ മക്കളായ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതോപാധി കടലിലെ മത്സ്യബന്ധന തൊഴില്‍ എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന കൊലക്കയറായി മാറുകയാണെന്ന് ഭയപ്പെടുന്നു. പ്രാദേശിക തീര കടലും എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍ (ഇ.ഇ.സെഡ്) ആയി കണക്കാക്കുന്ന കടല്‍ പ്രദേശത്തും മത്സ്യബന്ധനം നടത്താന്‍ രണ്ട് തരം രജിസ്‌ട്രേഷന്‍ വേണമെന്ന നിര്‍ദിഷ്ട കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിലെ ചട്ടം പരമ്പരാഗത മത്സ്യതൊഴിലാളികളെ പ്രതിരോധത്തിലാക്കുമെന്നാണ് ആശങ്ക.
പ്രാദേശിക തീരക്കടലായ കരയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ (22.22 കി.മീ) ദൂരം വരെയുള്ള കടല്‍ പ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍ (ഇ.ഇ.സെഡ്) ആയി നിശ്ചയിച്ച 12 നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ (370.4 കി.മീ.) വരെയുള്ള മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനുമാണ് ബില്‍ പ്രകാരം അധികാരമുണ്ടാവുക. പൂര്‍വികമായി രാജ്യത്തെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ അനുഭവിച്ചുവരുന്ന മത്സ്യബന്ധന അവകാശത്തിനുമേല്‍ ഈ ബില്‍ കൊലക്കത്തിയാവുകയാണ്. രണ്ടുതരം രജിസ്‌ട്രേഷന്‍ ഇതുമൂലം വേണ്ടിവരും.
ഒന്ന് സംസ്ഥാന സര്‍ക്കാരിന്റെയും മറ്റൊന്ന് കേന്ദ്രസര്‍ക്കാരിന്റെയും. ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കര്‍ണാടകം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ 100 നോട്ടിക്കല്‍ മൈല്‍ (185.2 കി.മീ) അധികം ദൂരം വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകാറുണ്ട്. ഒഴുക്കുവല (ഗില്‍നെറ്റ്), ചൂണ്ടല്‍, ബാഗ്‌നെറ്റ് തുടങ്ങിയവ ഉപയോഗിച്ച് ദിവസങ്ങളോളം കടലില്‍തന്നെ കഴിഞ്ഞുകൂടി മത്സ്യബന്ധനം നടത്തുന്നവരും 12 നോട്ടിക്കല്‍ മൈലിനപ്പുറം 50 ഉം 75 ഉം നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിത്യേന എന്നോണം മത്സ്യബന്ധനം നടത്തുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, മെക്കനൈസേഷന്‍ ബോട്ടുകള്‍, ചെറുകിട വള്ളങ്ങള്‍ തുടങ്ങിയവ സംസ്ഥാനങ്ങളുടെ മാത്രം രജിസ്‌ട്രേഷന്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് തരത്തില്‍ കടലിനെ വിഭജിക്കുന്നത് പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ മത്സ്യബന്ധനത്തെയാണ് കാര്യമായി ബാധിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകളുടെ രജിസ്‌ട്രേഷനുകള്‍ക്കുള്ള നിബന്ധനകളല്ല കേന്ദ്ര സര്‍ക്കാരിന്റെ രജിസ്‌ട്രേഷനുകള്‍ക്കുള്ള നിബന്ധനകള്‍. അത് മര്‍ച്ചന്റ് ഷിപ്പിങ് നിയമത്തിന്റെ പരിധിയിലാണ് വരിക. ഒരിക്കലും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് സാധ്യമല്ലാത്ത വിധമാണ് മര്‍ച്ചന്റ് ഷിപ്പിങ് നിയമത്തിലെ നിബന്ധനകള്‍. മാത്രമല്ല നിര്‍ദിഷ്ട കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍ പ്രകാരമുള്ള നിയമനടപടികള്‍ അതിലേറെ ഗുരുതരമാണ്. ഈ നിയമത്തിന്റെ പേരില്‍ കടലില്‍ നിന്ന് മത്സ്യബന്ധന ഉപകരണങ്ങളെയും തൊഴിലാളികളെയും പിടിക്കപ്പെട്ടാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് ഹാജരാക്കപ്പെടേണ്ടത്. ജാമ്യമില്ലാവകുപ്പുകൂടി ഇതിലുണ്ട്. പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ ജയിലടക്കപ്പെടുന്ന സാഹചര്യം ഇതിമൂലം സൃഷ്ടിക്കപ്പെടുന്നു. ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതികളില്‍ കേസ് തീര്‍പ്പാക്കാന്‍ വര്‍ഷങ്ങളോളമാണ് വേണ്ടിവരുക.
ഈ കാലമത്രയും പിടിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങളായ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വള്ളങ്ങളും ബോട്ടുകളും എഞ്ചിനുകളും വലകളും യാനങ്ങളും മറൈന്‍ പൊലീസ്‌സ്റ്റേഷനുകളുടെ വളപ്പില്‍ നശിക്കുന്ന അവസ്ഥയായിരിക്കും ഇതുമൂലം ഉണ്ടാവുക. പൊലീസ്‌സ്റ്റേഷന്‍ വളപ്പുകളില്‍ പിടിക്കപ്പെട്ട മോട്ടോര്‍ വാഹനങ്ങള്‍ കുന്നുകൂടി കിടക്കുന്നതുപോലെയുള്ള ദുരവസ്ഥ കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍ മുഖേന ഉണ്ടാവാന്‍ പോകുന്നു.
കേരള മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ആക്ട് (കെ.എം.എഫ്.ആര്‍ ആക്ട്) പ്രകാരമാണ് കടല്‍ നിയമങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചുവരുന്നത്. കെ.എം.എഫ്.ആര്‍. ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ഫിഷറീസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ്. നിയമം ലംഘിക്കപ്പെടുന്നവരെ കോസ്റ്റ് ഗാര്‍ഡോ, മറൈന്‍ പൊലീസോ പിടിക്കപ്പെട്ടാല്‍ ജില്ലകളിലുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുമ്പാകെ അതേദിവസം തന്നെ ഹാജരാക്കി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റം ചെയ്തതായി തെളിയിക്കപ്പെട്ടാല്‍ കെ.എം.എഫ്.ആര്‍. ആക്ട് പ്രകാരമുള്ള പിഴ അടപ്പിച്ച് മത്സ്യ ബന്ധന ഉപകരണങ്ങള്‍ അന്നുതന്നെ വിട്ടുകൊടുക്കുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്.
നിര്‍ദ്ദിഷ്ട കേന്ദ്രബില്‍ നിയമമായാല്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ മത്സ്യബന്ധനം നടത്താന്‍ സാധ്യമല്ലാതെ വരും. സംസ്ഥാന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ മാത്രം എടുക്കാന്‍ സാധിക്കുന്നവര്‍ 12 നോട്ടിക്കല്‍ മൈല്‍ (22.22 കി.മീ) അപ്പുറം കടലിന്റെ ഒഴുക്കില്‍പ്പെട്ടും മത്സ്യക്കൂട്ടത്തിന്റെ ഗതിക്കനുസരിച്ചും സ്വാഭാവികമായും കടലിലെത്തും. ഇത് നിര്‍ദ്ദിഷ്ട കേന്ദ്ര ബില്ല് പ്രകാരമുള്ള നിയമത്തിന് കുറ്റകരമാണ്. കോസ്റ്റ് ഗാര്‍ഡ് പൊലീസ് പിടിക്കപ്പെടാനും തൊഴിലാളികള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.
ഇത്രമാത്രം ക്രൂരത കടലിന്റെ മക്കളായ പരമ്പരാഗത മത്സ്യതൊഴിലാളികളോട് കാണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകരുത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മത്സ്യബന്ധന നിയന്ത്രണ ബില്ലിന്റെ പരിധിയില്‍നിന്നും സംസ്ഥാനങ്ങളിലെ മത്സ്യതൊഴിലാളികളെ ഒഴിവാക്കുന്നതിന് തീരദേശ സംസ്ഥാനങ്ങളിലെ പാര്‍ലമെന്റ് മെമ്പര്‍മാരും സംസ്ഥാന സര്‍ക്കാരുകളും ശക്തമായി ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്.
(മത്സ്യതൊഴിലാളി ഫെഡറേഷന്‍-എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF11 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories23 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

