Video Stories
ഇത് എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രീ
മുഖ്യമന്ത്രി പിണറായി വിജയന്‍ തമാശ പറയുമെന്ന് ആരും കരുതുന്നില്ല. ഇന്നലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവണ്‍മെന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം പക്ഷേ ഫലിതമായേ കാണാന്‍ കഴിയൂ. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പോളിങ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് മുഖ്യമന്ത്രി അഴിമതിക്കെതിരെ ഘഠോരമായ പ്രസംഗം നടത്തിയിട്ടുള്ളത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ളതല്ലെന്ന് സര്‍ക്കാരും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും വാദിക്കുമെങ്കിലും അരിയാഹാരം കഴിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നതില്‍ തര്‍ക്കമില്ല.
അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്നും അഴിമതിക്കാര്‍ ജയിലില്‍ വസിക്കേണ്ടിവരും എന്നൊക്കെയായിരന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ സാരാംശം. മാത്രമല്ല, ഉയര്‍ന്ന തലങ്ങളിലും ഭരണതലത്തിലും ഭരണ നേതൃതലത്തിലും അഴിമതിയുടെ ലാഞ്ചനയേ ഇല്ലെന്ന് കൂടി അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അഴിമതിയില്ലെന്ന് ഇത്ര ആത്മവിശ്വാസത്തോടെ പറയണമെങ്കില്‍ കുറഞ്ഞ നിലക്കൊന്നും നുണപറയാനുള്ള ശേഷി പോര. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് നടന്ന അനേകമനേകം ആരോപണങ്ങള്‍, അതില്‍ മിക്കതും സാമ്പത്തിക ആരോപണങ്ങളാണെന്ന് തിരിച്ചറിയാത്ത ആളല്ല മുഖ്യമന്ത്രി. വോട്ടെടുപ്പിന്റെ ഇരുപത്തിനാലാം യാമത്തില്‍ തന്റെ പ്രസ്താവനയില്‍ ആരെങ്കിലും തെന്നിവീണ് വിശ്വസിച്ചാലോ എന്ന കുബുദ്ധിയല്ലാതെ മറ്റൊന്നും മുഖ്യമന്ത്രിയുടെ മനസ്സില്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല.
സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സാമ്പത്തിക ആരോപണങ്ങളാണ് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ഉയര്‍ന്നുവന്നിട്ടുള്ളത്. ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ടും ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ടും ഗുരുതര സാമ്പത്തിക ആരോപണമാണ് സര്‍ക്കാരിന് നേരെ ഉന്നയിക്കപ്പട്ടത്. എല്ലാ നിയമവും കാറ്റില്‍ പറത്തി ബ്രൂവറി അനുവദിച്ചത് പിന്നീട് റദ്ദാക്കി. നാടുനീളെ ബിയര്‍ പാര്‍ലറുകളും ബാറുകളും അനുവദിച്ചപ്പോഴും സര്‍ക്കാരിന് നേരെ അഴിമതി ആരോപണം ഉയര്‍ന്നു. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങള്‍ പോലുമുണ്ടായി. എന്നാല്‍ ഒരു ആരോപണത്തിലും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനൊപ്പം മന്ത്രിമാര്‍ നടത്തിയ സ്വജനപക്ഷ നിയനമനങ്ങള്‍ വേറെ. പി.എസ്.സിയുടേയും സര്‍വകലാശാലയുടേയും വിശ്വാസ്യത നശിപ്പിക്കുന്ന നടപടികള്‍ മറ്റൊരു വശത്ത്. ബന്ധുവിന് ജോലി നല്‍കിയതിന്റെ പേരില്‍ മന്ത്രിസഭയിലെ രണ്ടമനായിരുന്ന ഇ.പി ജയരാജന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇതേ കുറ്റം ചെയ്ത കെ.ടി ജലീലിന്റെ കസേരക്ക് ചെറിയ ഇളക്കം പോലുമുണ്ടായില്ല. ഇതിന്റെ തുടര്‍ച്ചയായാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഇപ്പോള്‍ കെ.ടി ജലീല്‍ അകപ്പെട്ടിരിക്കുന്നത്. ആദ്യം മന്ത്രിബന്ധുവിന് അര്‍ഹരെ മാറ്റി നിര്‍ത്തി ജോലി നല്‍കിയതാണ് വിവാദമായതെങ്കില്‍ ഇപ്പോള്‍ മന്ത്രിയുടെ പി.എസിന്റെ അയല്‍ക്കാരന് മാര്‍ക്ക് ദാനം നടത്തിയതാണ് വിവാദം. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ നിരാശപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ അശേഷം തെറ്റില്ലെന്നാണ് മന്ത്രി ജലീലിന്റെ പുതിയ നിലപാട്. മുഖ്യമന്ത്രി അഴിമതി വിരുദ്ധ പ്രസംഗം നടത്തുന്ന അതേസമയത്ത് തന്നെയാണ് മന്ത്രി ജലീല്‍ തന്റെ വഴിവിട്ട നടപടിയെ വ്യാഖ്യാനിച്ച് ന്യായീകരിക്കാന്‍ ശ്രമിച്ചത്. മാര്‍ക്ക്ദാനത്തിലൂടെ പി.എസിന്റെ തോറ്റ അയല്‍ക്കാരനെ ജയിപ്പിച്ച നടപടി ശരിയെന്നാണ് ജലീലീന്റെ വാദം. താന്‍ ചെയ്യുന്ന മനുഷ്യത്വം ചട്ടവിരുദ്ധമാണെങ്കില്‍ അത് ആവര്‍ത്തിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് ജലീല്‍.
മുഖ്യമന്ത്രി അഴിമതി വിരുദ്ധ പ്രസംഗം നടത്തുമ്പോള്‍ തന്റെ മന്ത്രിസഭയിലെ അംഗം ചട്ടം ലംഘിച്ചും സ്വജനപക്ഷപാതം കാട്ടുമെന്ന് വിളിച്ചു പറയുകയാണ്. ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളര്‍ന്നാലും ചട്ടം ലംഘിക്കുമെന്ന് ആണയിടുന്ന മന്ത്രിയെ കൂടെകൂട്ടിയാണ് മുഖ്യമന്ത്രി അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അന്വേഷണത്തിന് നടപടിയെടുക്കാത്ത മുഖ്യമന്ത്രി നടത്തുന്ന വാചക കസര്‍ത്തുകള്‍ സ്വന്തം അണികള്‍ക്ക് പോലും വിശ്വാസ്യ യോഗ്യമാകില്ലെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ ഒരു ഉപദേശകനെ കൂടി നിയമിച്ചാല്‍ പോലും കേരളം സഹിക്കും. അത്രമാത്രം അസംബന്ധജടിലമായിപ്പോയി മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ യുദ്ധപ്രഖ്യാപനം.
അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് മുമ്പ് സിയാലിലേയും കിഫ്ബിയിലെയും കണക്കുകള്‍ സി.എ.ജിക്ക് ഓഡിറ്റ് ചെയ്യാനുള്ള അവസരമെങ്കിലും ഇടതുസര്‍ക്കാര്‍ ചെയ്യേണ്ടതുണ്ടായിരുന്നു. കേരള ബാങ്ക് രൂപീകരണത്തിന്റെ പേരില്‍ റബ്‌കോയുടെ കടമെഴുതി തള്ളിയും വേണ്ടപ്പെട്ടവരെ ഉന്നത സ്ഥാനങ്ങളില്‍ പരിവാര സമേതം നിയമിച്ചതും അഴിമതിയുടെ ഗണത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തേണ്ടത്. സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടിയും വിലകൂടിയ കാറുകള്‍ വാങ്ങിയും കോടികള്‍ പൊടിക്കുമ്പോള്‍ ധാര്‍മികതയുടെ കണിക പോലും പ്രദര്‍ശിപ്പിക്കാത്ത മുഖ്യമന്ത്രി അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ചിരിക്കാനുള്ള വകയെന്നല്ലാതെ ആരും ഗൗരവത്തോടെ കാണുമെന്ന് കരുതാനാകില്ല.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പൂര്‍ണമായി ഇല്ലാതാക്കിയെന്നതാണ് ഇടതുസര്‍ക്കാരിന്റെ നേട്ടം. സംസ്ഥാനത്തിന്റെ പദ്ധതി നടത്തിപ്പ് പൂര്‍ണമായി ബജറ്റില്‍ നിന്ന് അടര്‍ത്തിമാറ്റി കിഫ്ബിയെ ഏല്‍പിച്ച്, കിഫ്ബിയെ ഓഡിറ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ രഹസ്യം കെ.എസ്.ഇ.ബി നല്‍കിയ കരാറില്‍ വെളിപ്പെട്ടു കഴിഞ്ഞു. കോടികളുടെ അഴിമതിയാണ് കെ.എസ്.ഇ.ബി കരാറുമായി ബന്ധപ്പെട്ടു ഉയര്‍ന്നിരിക്കുന്നത്.
അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ ഓര്‍മ ശക്തിക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമായാണ് മാറിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് ഇടതുസര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ ഓര്‍മകളുണ്ടാകുമെന്ന ബോധ്യമാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടാകേണ്ടത്. സ്വജനപക്ഷക്കാരെ ഒപ്പമിരുത്തി അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങളുടെ മനസ്സിലെ ചോദ്യം മുഖ്യമന്ത്രി കേള്‍ക്കാതെ പോകരുത്: ‘ഇത് എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രി….’?
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

