Video Stories
യു.എസ്-ഇസ്രാഈല്‍ ബന്ധം വഷളാകുന്നു

ന്യൂയോര്‍ക്ക്: ഫലസ്തീനിലെ ജൂതകുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന യു.എന്‍ പ്രമേയത്തെ ചൊല്ലി ഇസ്രാഈലും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നു. പതിവിന് വിരുദ്ധമായി വീറ്റോ പ്രയോഗിക്കാതെ പ്രമേയം പാസാക്കിയെടുക്കാന്‍ സഹായിച്ച യു.എസ് നടപടി ഇസ്രാഈലിനെ ചൊടിപ്പിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ അംബാസഡര്‍ ഡാനിയല്‍ ഷാപിറോയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.
യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്ത മറ്റു രാജ്യങ്ങളുടെ അംബാസഡര്‍മാരെ ഇസ്രാഈല്‍ നേരത്തെ വിളിച്ചുവരുത്തിയിരുന്നു. അന്താരാഷ്ട്ര വിലക്കുകള്‍ കാറ്റില്‍പറത്തി ഫലസ്തീന്‍ മണ്ണില്‍ തുടരുന്ന അധിനിവേശ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തെ ലജ്ജാവഹമെന്നാണ് ഇസ്രാഈല്‍ വിശേഷിപ്പിച്ചത്. യു.എന്‍ പ്രമേയത്തിനെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇസ്രാഈല്‍ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമേയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയാണെന്ന് നെതന്യാഹു ആവര്‍ത്തിച്ച് ആരോപിച്ചു.
ഒബാമ ഭരണകൂടമാണ് പ്രമേയത്തിന് മുന്‍കൈയെടുത്തതെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രമേയം പാസാകണമെന്ന് യു.എസ് ആഗ്രഹിച്ചിരുന്നുവെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും തെന്യാഹു പറഞ്ഞു. സുഹൃത്തുക്കള്‍ സുഹൃത്തുക്കളെ രക്ഷാസമിതിയിലേക്ക് വലിച്ചിഴക്കാന്‍ പാടില്ലെന്നായിരുന്നുവെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. വിശ്വസ്ത സഖ്യകക്ഷിയായി മാത്രം പ്രവര്‍ത്തിച്ചിരുന്ന അമേരിക്കയില്‍നിന്ന് ഇത്തരമൊരു തിരിച്ചടി ഇസ്രാഈല്‍ പ്രതീക്ഷിച്ചിരുന്നില്ല.
ഫലസ്തീനിലെ അധിനിവേശ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് അമര്‍ഷമുണ്ട്. തനിക്കുള്ള അതൃപ്തി പലപ്പോഴും അദ്ദേഹം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ ചൊല്ലി ഒബാമയും നെതന്യാഹുവും അകലുകയും ചെയ്തു. അധികാരത്തിന്റെ അവസാന നാളുകളില്‍ ഒബാമ യു.എന്‍ രക്ഷാസമിതിയില്‍ തങ്ങളെ ചതിക്കുമെന്ന് ഇസ്രാഈല്‍ ഭയപ്പെട്ടിരുന്നു. പ്രമേയത്തിന്റെ പേരില്‍ ഐക്യരാഷ്ട്രസഭയോട് പ്രതികാരം തീര്‍ക്കാനാണ് ഇസ്രാഈല്‍ തീരുമാനം. ഇസ്രാഈലിനോട് ശത്രുത പുലര്‍ത്തുന്ന അഞ്ച് യു.എന്‍ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നേരത്തെ നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് നെതന്യാഹു പറഞ്ഞു.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala3 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ