business
റിലയന്‍സില്‍ മുകേഷ് അംബാനിയേക്കാള്‍ ശമ്പളം വാങ്ങുന്നവരുണ്ട്! 12 വര്‍ഷമായിട്ടും ശമ്പളം കൂട്ടാതെ കമ്പനി ചെയര്മാന്

മുംബൈ: തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും റിലയന്‍സ് ഇന്ഡസ്ട്രീസില് നിന്നുള്ള തന്റെ ശമ്പളത്തില്‍ മാറ്റം വരുത്താതെ വ്യവസായ ഭീമന് മുകേഷ് അംബാനി. 15 കോടി രൂപയാണ് മുകേഷിന്റെ വാര്‍ഷിക ശമ്പളം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വര്‍ഷം ശമ്പളം വേണ്ടെന്ന് അംബാനി അറിയിച്ചിരുന്നു.
ഇക്കാലത്ത് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരും അംബാനിയുടെ ബന്ധുക്കളുമായ നിഖില്‍, ഹിതല്‍ മേസ്വാനി എന്നിവരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇരുവര്‍ക്കും 24 കോടി രൂപയാണ് വാര്‍ഷിക ശമ്പളം. റിലയന്‍സ് ഇന്ഡസ്ട്രീസില് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നതും ഇവരാണ്. കമ്പനിയുടെ ആള്‍ടൈം ഡയറക്ടമാര്മാരാണ് ഇരുവരും.
2008-09 മുതലാണ് 15 കോടി രൂപ അംബാനി വാര്‍ഷിക ശമ്പളമായി വാങ്ങുന്നത്. 4.36 കോടി ശമ്പളവും അലവന്‍സും, 40 ലക്ഷം രൂപ മറ്റ് ആനുകൂല്യങ്ങള്‍, 71 ലക്ഷം റിട്ടയര്‍മെന്റ് ബെനഫിറ്റ്, 9.53 കോടി കമ്മിഷന് എന്നിങ്ങനെയാണ് ശമ്പളത്തിന്റെ വിശദാംശങ്ങള്‍.
ഭാര്യ നിത അംബാനിക്ക് ഏഴു ലക്ഷം രൂപ സിറ്റിങ് ഫീയിനത്തിലും 1.15 കോടി രൂപ കമ്മിഷന് ഇനത്തിലും പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. മുന്‍വര്‍ഷത്തെ ശമ്പളം തന്നെയാണ് ഇത്തവണയും നിതയ്ക്ക് ലഭിക്കുക.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ശമ്പളം വേണ്ടെന്ന് അംബാനി സ്വയം തീരുമാനിക്കുകയായിരുന്നു. ജീവനക്കാരുടെ ശമ്പളത്തിലും 10 മുതല്‍ അമ്പത് ശതമാനം വരെ കുറവു വരുത്തിയിരുന്നു. ചെയര്‍മാന്റെ തീരുമാനത്തിന് പിന്നാലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഈ സാമ്പത്തിക വര്‍ഷം 50 ശതമാനം വേതനം മതി എന്ന് കമ്പനിയെ അറിയിച്ചിട്ടുണ്ട്.
ബ്ലൂംബര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡസ്ക് പ്രകാരം 64.5 ബില്യണ്‍ യു.എസ് ഡോളറാണ് അംബാനിയുടെ ആസ്തി. ലോകത്തെ പത്ത് അതിസമ്പന്നരില്‍ ഒരാളാണ് അദ്ദേഹം.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala3 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala3 days ago
ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
-
kerala3 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala3 days ago
ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനം, രാജിവെക്കണം: വി.ഡി സതീശന്
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
india3 days ago
ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്യെ പ്രഖ്യാപിച്ചു
-
kerala3 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം