Connect with us

india

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു

ഡിബി വൈസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേല്‍ക്കാനാണ് അദ്ദേഹം രാജി നല്‍കിയത്

Published

on

ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം തന്റെ രാജിക്കത്ത് നല്‍കി. എഡിബി വൈസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേല്‍ക്കാനാണ് അദ്ദേഹം രാജി നല്‍കിയത്. ഓഗസ്റ്റ് 31നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനം.

2018 ജനുവരി 23നാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി അശോക് ലവാസ ചാര്‍ജ്ജെടുത്തത്. അതിനു മുമ്പ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സെക്രട്ടറി പദവിയടക്കം നിരവധി പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.കഴിഞ്ഞ ജൂലായ് 15നാണ് ലവാസയുടെ വൈസ് പ്രസിഡന്റ് സ്ഥാനം എഡിബി പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് 31ന് നിലവിലെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്തയുടെ കാലാവധി കഴിയാനിരിക്കെയാണ് ലവാസയുടെ നിയമനം. ഇലക്ഷന്‍ കമ്മീഷനിലെ കാലാവധി കഴിയാന്‍ ഇനിയും രണ്ട് വര്‍ഷം കൂടി അവശേഷിക്കവെയാണ് ലവാസയുടെ സ്ഥാന മാറ്റം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്

Published

on

ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.

ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.

രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

Continue Reading

india

‘ഇൻഡിഗോ പ്രതിസന്ധി വഷളാകാൻ നിങ്ങൾ അനുവദിച്ചു’: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു

Published

on

ഡൽഹി: ഇൻഡിഗോ സർവീസുകൾ മുടങ്ങിയതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു. ഇൻഡിഗോ വിമാന സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാർക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞു.

വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ‌ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സർക്കാർ നിലപാടാണ് പ്രശ്നത്തിന്റ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.

‘‘ഒരു പ്രതിസന്ധിയുണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾ അതിൽ നേട്ടം കൊയ്യുക? എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000–40,000 ആയി ഉയരുക? സ്ഥിതിഗതികൾ വഷളാകാൻ നിങ്ങൾ അനുവദിച്ചു. ഇത്തരം സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി കൂടി സൃഷ്ടിച്ചു’’– കേന്ദ്രസർക്കാരിനെ വിമർശിച്ച് കോടതി പറഞ്ഞു.

Continue Reading

india

വോട്ട് കൊള്ളയിൽ അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ

Published

on

ന്യൂഡല്‍ഹി:വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ചര്‍ച്ചയില്‍ ലോക്‌സഭയില്‍ അമിത് ഷാക്ക് എതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്രാഹുല്‍ ഗാന്ധി.ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ അംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി സഭയില്‍ എത്തിയതോടെയാണ് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചത്.

മൂന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്നും, തുറന്ന സംവാദത്തിന് ആഭ്യന്തര മന്ത്രി തയ്യാറുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. എന്നാല്‍, താന്‍ എന്ത് സംസാരിക്കണമെന്ന് രാഹുല്‍ തീരുമാനിക്കേണ്ടെന്നായി അമിത് ഷാ. ക്ഷമയോടെ ഇരുന്ന് കേള്‍ക്കണമെന്നും, എന്ത് സംസാരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ക്ഷോഭത്തോടെ അമിത്ഷാ മറുപടി നല്‍കി.

രണ്ടാം ദിനത്തിലെ എസ്.ഐ.ആര്‍ ചര്‍ച്ചക്കിടെ അമിത് ഷാ സംസാരിക്കുന്നതിനിടെ ഇടപെട്ട രാഹുല്‍ ഗാന്ധിക്ക് സ്പീക്കര്‍ സമയം അനുവദിക്കുകയായിരുന്നു.

 

Continue Reading

Trending