Connect with us

kerala

പണിതീരാത്ത കെട്ടിടത്തില്‍ നിന്ന് മനുഷ്യ അസ്ഥികൂടം; തലയോട്ടി അടക്കമുള്ളവ ചിതറിക്കിടക്കുന്ന നിലയില്‍

Published

on

ആലുവ; ആലുവയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടി അടക്കമുള്ള അസ്ഥികള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു, ആലുവ ഫയര്‍ഫോഴ്‌സ് ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

രാവിലെ കെട്ടിടത്തില്‍ ജോലിക്കായെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. തൊഴിലാളികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹ അവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം അടക്കമുള്ള വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് ശേഷമേ വ്യക്തമാവുകയുള്ളു.

ആലുവ മാര്‍ക്കറ്റ് റോഡിനഭിമുഖമായുള്ള കെട്ടിടം വര്‍ഷങ്ങളായി പണി പൂര്‍ത്തിയാവാതെ കിടക്കുകയായിരുന്നു. സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുന്‍പ് ആലുവ യു സി കോളേജിന് സമീപമുള്ള പാടത്ത് നിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇത് ആരുടേതാണെന്ന് ഇതുവരേയും കണ്ടെത്താനായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

Published

on

കണ്ണൂര്‍ ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

ചൂട്ടാട് ബീച്ചിനോട് ചേര്‍ന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം

നമുക്ക് അന്നം തരുന്ന കർഷകർക്ക് മരണമാണ് സർക്കാർ പകരം കൊടുക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്.

Published

on

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് ഈ സർക്കാറിന്റെ മുഖമുദ്ര. ഈ പ്രദേശത്തെ ജനം ഏഴ് മാസം മുമ്പ് പരാതി നൽകിയിട്ടുണ്ട്.

ഗുരുതരമായ അവസ്ഥയുണ്ടായിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. കൃഷിയെ വന്യമൃഗങ്ങളിൽനിന്ന് രക്ഷിക്കാനല്ല, മൃഗങ്ങളെ പിടിച്ച് ബിസിനസ്സ് നടത്താനാണ് ഇത് ചെയ്തത്. വൈദ്യുതി ബോർഡ് തിരിഞ്ഞ് നോക്കിയില്ല. വനം വകുപ്പ് അന്വേഷിച്ചില്ല.

ജനം വഴിനടക്കുന്ന തോടാണിത്. വലിയ അപകടമുണ്ടാകും എന്ന് അറിഞ്ഞ് കൊണ്ടാണ് ഇത് ചെയ്യുന്നത്. നിസ്സംഗമായി ഇത്തരം സാഹചര്യങ്ങളിൽ നിലകൊള്ളുന്നതാണ് അപകടത്തിന് കാരണം. സർക്കാർ ഉത്തരവാദിത്തം നിർവ്വഹിക്കാത്തത് കൊണ്ടാണ് വിലപ്പെട്ട ഒരു ജീവൻ പോയത്. നമുക്ക് അന്നം തരുന്ന കർഷകർക്ക് മരണമാണ് സർക്കാർ പകരം കൊടുക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്.

വൈദ്യുതി വലിച്ചതും കുട്ടി മരിച്ചതുമൊക്കെ ഗൂഢാലോചനയുടെ ഭാഗമാണോ? കേരളത്തിലെ ഒരു ഉത്തരവാദിത്തമുള്ള മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്? ആ കുട്ടിയുടെ കുടുംബത്തിന് നീതി വേണം എന്ന് പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാകുന്നതെന്നും പി.എം.എ സലാം ചോദിച്ചു.

Continue Reading

kerala

തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍

പാലില്‍ നിന്നോ, വെള്ളത്തില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.

Published

on

തൃശൂര്‍ എരുമപ്പെട്ടി സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പാലില്‍ നിന്നോ, വെള്ളത്തില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.

Continue Reading

Trending