Connect with us

kerala

പണ്ട് ലാവ്‌ലിന്‍ ഫയല്‍ സിബിഐ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീകത്തി; ഇന്ന് എന്‍ഐഎ

Published

on

തിരുവനന്തപുരം: പ്രധാനപ്പെട്ട കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ സെക്രട്ടേറിയറ്റില്‍ തീപിടിക്കുന്നത് ഇതാദ്യമായല്ല. 2006-ല്‍ ലാവ്‌ലിന്‍ ഫയലുകള്‍ തേടി സിബിഐ എത്തിയപ്പോഴും സെക്രട്ടേറിയറ്റിന് തീപിടിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായിരിക്കുന്നു. പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്ന് എന്‍ഐഎയും ഇഡിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരാഞ്ഞ ഘട്ടത്തിലാണ് ഇപ്പോള്‍ തീപിടിത്തമുണ്ടായിരിക്കുന്നത്.

കന്റോണ്‍മെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിലേക്കു കയറുമ്പോള്‍ പഴയ നിയമസഭാ മന്ദിരം കഴിഞ്ഞ് നോര്‍ത്ത് ബ്ലോക്ക് ആരംഭിക്കുന്നയിടത്ത് ഒന്നാം നിലയിലാണ് 2006ല്‍ ചെറിയ തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു കാരണം. ഇതിനു താഴത്തെ നിലയിലാണ് സെക്രട്ടേറിയറ്റിലെ ഫയലുകള്‍ സൂക്ഷിക്കുന്ന റെക്കോര്‍ഡ് റൂം.

ലാവ്‌ലിന്‍ കേസ് ആദ്യം അന്വേഷിച്ച വിജിലന്‍സ് സംഘത്തിന് ഊര്‍ജവകുപ്പിലെ ചില പ്രധാന ഫയലുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തിയെങ്കിലും ഫയല്‍ കണാനില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഫയല്‍ സെക്രട്ടേറിയറ്റില്‍ വീണ്ടും ‘പ്രത്യക്ഷപ്പെട്ടെന്ന’ വിവരം ലഭിച്ചതിനെത്തുടര്‍ന്നു സിബിഐ സംഘം രാവിലെ സെക്രട്ടേറിയറ്റിലെ റെക്കോര്‍ഡ് റൂമിലെത്തി ചുമതലയുള്ള അണ്ടര്‍ സെക്രട്ടറിയോട് വിവരങ്ങള്‍ ആരാഞ്ഞു. 4 മണിക്കുള്ളില്‍ ഫയല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സംഘം മടങ്ങിയതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. നാശനഷ്ടങ്ങളുണ്ടായില്ല. പിന്നീട് ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അനുവാദത്തോടെ സിബിഐക്കു കൈമാറുകയും ചെയ്തു.

രണ്ടു കൊല്ലം മുമ്പ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഓഫിസിലും തീപിടിത്തമുണ്ടായി. ഇപ്പോള്‍ തീപിടിത്തമുണ്ടായതിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ഈ ഓഫിസ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം തീപിടിക്കാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടി വിവിധ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ദര്‍ബാര്‍ ഹാള്‍ ഉള്‍പ്പെടുന്ന പ്രധാന കെട്ടിടം അതേപടി നിലനിര്‍ത്തി, ബലപ്പെടുത്തി, നവീകരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

അതിനിടെ, എല്ലാ ഫയലുകളും ഇ-ഫയലുകളായി സൂക്ഷിച്ചിട്ടുണ്ടെന്ന സിപിഎം വാദം പൊളിഞ്ഞു. നയതന്ത്ര ബാഗേജിലെ ഫയലുകള്‍ ഇഫയലുകളല്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഈ ഫയലുകള്‍ കത്തിപോയതായി സംശയമുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു.

സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് ഇന്നലെ വൈകീട്ട് തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല.

kerala

മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു

Published

on

കോട്ടയം∙ പാലായിൽ ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസാണ്(26) മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു.

ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണ ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പാലാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

പിണറായി ചെയ്തതും അച്ചടക്ക ലംഘനം: സി.പി.എമ്മിൽ വിവാദം മുറുകുന്നു

സി.പി. എം സംഘടനാ രീതി അനുസരിച്ച് ഒരംഗത്തിന് മറ്റൊരു അംഗത്തിന് മേൽ പരസ്യമായി ആരോപണം ഉന്നയിക്കണമെങ്കിൽ അതിന് പാർട്ടി ഘടകത്തിൻ്റെ തീരുമാനം ആവശ്യമാണ്

Published

on

കെ.പി. ജലീൽ

ഇ.പി. ജയരാജൻ ബി.ജെ.പി നേതാവുമായി രഹസ്യ ചർച്ച നടത്തിയ സംഭവം സി.പി. എമ്മിൽ ചർച്ചക്കെടുക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ജയരാജനെതിരെ പ്രസ്താവന നടത്തിയത് അച്ചടക്ക ലംഘനം. സി.പി. എം സംഘടനാ രീതി അനുസരിച്ച് ഒരംഗത്തിന് മറ്റൊരു അംഗത്തിന് മേൽ പരസ്യമായി ആരോപണം ഉന്നയിക്കണമെങ്കിൽ അതിന് പാർട്ടി ഘടകത്തിൻ്റെ തീരുമാനം ആവശ്യമാണ്. ശാസന , പരസ്യശാസന , സസ് പെൻഷൻ , പുറത്താക്കൽ എന്നിവയാണ് സി.പി.എമ്മിലെ ശിക്ഷാ നടപടികൾ. ഇതിന് ആരോപണവിധേയനായ അംഗത്തിൻ്റെ ഘടകം ( ഇ.പി യുടെ കാര്യത്തിൽ കേന്ദ്ര കമ്മിറ്റി ) വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്.

എന്നാൽ ഇതിന് മുമ്പേ തന്നെ പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ജയരാജൻ ശ്രദ്ധ കാണിച്ചില്ല എന്ന് പരസ്യ ശാസന നടത്തിയിരിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി പോലും പറയാത്തതാണ് പിണറായി പറഞ്ഞിരിക്കുന്നത്. ജയരാജൻ തൻ്റെ വിഷയം ചർച്ചക്കെടുക്കുമ്പോൾ ഇത് കൂടി ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ പിണറായിയെയും പാർട്ടിക്ക് ശാസിക്കേണ്ടിവരും.
മുമ്പ് വി.എസ് അച്യുതാനന്ദനും പിണറായിയും പരസ്പരം ആരോപണം ഉന്നയിച്ചതിന് ഇരുവർക്കെതിരെയും പാർട്ടി നടപടിയെടുത്തിരുന്നു. വി. എസ്സിനെ പൊളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കി. എന്നാൽ പിണറായിയെ ശാസിക്കുക മാത്രമാണ് ചെയ്തത്.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

Trending