Connect with us

kerala

സിദ്ധാർഥൻ മരണത്തിൽ 20ൽ കൂടുതൽ പ്രതികൾ; സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു

കേസ് ഇന്ന് കൽപറ്റ കോടതിയിലേക്ക് മാറ്റി

Published

on

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണം സംബന്ധിച്ച കേസിൽ സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. ഇന്നലെയാണു മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. കേസ് ഇന്ന് കൽപറ്റ കോടതിയിലേക്ക് മാറ്റി. 21 പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് സി.ബി.ഐ സംഘം സർവകലാശാലയിൽ തെളിവെടുപ്പ് നടത്തിയത്. സിദ്ധാർഥനെ വിചാരണ ചെയ്ത മുറികളും മരിച്ച നിലയിൽ കണ്ടെത്തിയ കുളിമുറിയും പരിശോധിച്ചു. കേസിൽ നിലവിലെ 20 പ്രതികൾക്കു പുറമെ കൂടുതൽ പ്രതികളുണ്ടായേക്കുമെന്ന സൂചനയാണ് സി.ബി.ഐ നൽകുന്നത്. ഇതുവരെ പുറത്തുവന്നതിനു പുറമെ കൂടുതൽ കാര്യങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന.

സിബിഐ ഡൽഹി സ്പെഷൽ യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. ഡല്‍ഹിയില്‍നിന്നുള്ള നാലുപേര്‍ക്കു പുറമെ മലയാളികളായ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

 

kerala

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുണ്ടായ ആക്രമണം; 60 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ പാറാട് ശരത്തിന്റെ നേതൃത്വത്തിലാണ് വടിവാളുമായി ആക്രമണം നടത്തിയത്.

Published

on

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആക്രമണവും വടിവാള്‍ പ്രകടനവും നടത്തിയ സംഭവത്തില്‍ 60 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തിലാണ് നടപടി.

2015 മുതല്‍ രണ്ട് തവണയായി എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്ത് യുഡിഎഫിന് അനുകൂലമായി വിധിയെഴുതി. ഇതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപിച്ചത്. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ പാറാട് ശരത്തിന്റെ നേതൃത്വത്തിലാണ് വടിവാളുമായി ആക്രമണം നടത്തിയത്. പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കല്ലേറും ബോംബേറും പ്രദേശത്ത് നടന്നിരുന്നു.

Continue Reading

kerala

‘നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങണം, വിശ്രമത്തിന് സമയമില്ല’; സണ്ണി ജോസഫ്

യു.ഡി.എഫ് വിട്ടുപോയവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Published

on

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും വിശ്രമത്തിന് സമയമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. യു.ഡി.എഫ് വിട്ടുപോയവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു. യു.ഡി.എഫിലേക്ക് മടങ്ങിവരണമോ എന്ന് കേരള കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

യു.ഡി.എഫ് പറഞ്ഞത് പോലെ ജനകീയ അടിത്തറ വികസിപ്പിച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരം, ശബരിമല മോഷണം, യു.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനം, സ്ഥാനാര്‍ഥികളുടെ മേല്‍മ, ടീം വര്‍ക്ക് എല്ലാം വിജയത്തിന്റെ അടിത്തറയായെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കോര്‍പറേഷന്‍ കെ. മുരളീധരന്റെ നേതൃത്വം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. പത്ത് സീറ്റിനെ 19 ആയി വര്‍ധിപ്പിക്കാന്‍ സാധിച്ചു. വാര്‍ഡ് വിഭജനം എതിരായിട്ടും നില മെച്ചപ്പെടുത്തി. എല്‍.ഡി.എഫിന്റെ അടിത്തറ ഇളകിയതാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധപരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കുള്ള മറുപടി: പി.കെ നവാസ്

വര്‍ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്‍ ഇരുത്തി പായുന്ന സി.പി.എമ്മിനെതിരെയാണ് ഈ വിധിയെന്നും നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

Published

on

കോഴിക്കോട്: വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടെതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. വര്‍ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്‍ ഇരുത്തി പായുന്ന സി.പി.എമ്മിനെതിരെയാണ് ഈ വിധിയെന്നും നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖം മലപ്പുറത്തെ ജനങ്ങള്‍ മറന്നിട്ടില്ലെന്നും നവാസ് പറഞ്ഞു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്ന് പറഞ്ഞ മുതിര്‍ന്ന സഖാവിന്റെ പാര്‍ട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിജയന്റെ പോലീസ് വ്യാപകമായി കേസുകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിച്ച അനുഭവം മലപ്പുറത്തിനുണ്ട്.
വ്യാജ കേസുകള്‍ മലപ്പുറത്തുകാരുടെ പേരില്‍ എഴുതി നല്‍കിയ വിജയന്റെ പോലീസിങ്ങിനെതിരെ കൂടിയാണ് ഈ വിധി.
മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്ന് പറഞ്ഞ മുതിര്‍ന്ന സഖാവിന്റെ പാര്‍ട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിത്.
ഹിന്ദു ദിന പത്രത്തിന്റെ മുഖ്യന്റെ അഭിമുഖം മലപ്പുറത്തുക്കാര്‍ മറന്നിട്ടില്ലെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ റിസള്‍ട്ട്.
വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണിത്.
വര്‍ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്‍ ഇരുത്തി പായുന്ന സി.പി.എമ്മിനുമെതിരെയാണ് ഈ വിധി.
പ്രതിപക്ഷമില്ലാത്തത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല, എന്നാല്‍ മലപ്പുറത്തെ കുറിച്ച് വര്‍ഗീയത മാത്രം പറയുന്ന രാഷ്ട്രീയത്തെ ഞങ്ങളുടെ പ്രതിപക്ഷ കസേരയിലും വേണ്ട എന്ന മലപ്പുറത്തിന്റെ തീരുമാനത്തെ തെളിഞ്ഞ രാഷ്ട്രീയ ബോധ്യമായി നമുക്ക് കാണാം.
15 ല്‍ 15 ബ്ലോക്ക് പഞ്ചായത്തും 12 ല്‍ 11 മുന്‍സിപ്പലിറ്റിയും വലിയ ഭൂരിപക്ഷത്തിലാണ് മലപ്പുറത്ത് യു.ഡി.എഫ് നേടിയത്. 94ല്‍ 90 ഓളം പഞ്ചായത്തും ചരിത്ര ഭൂരിപക്ഷത്തോടെ നമ്മള്‍ നേടി.
മലപ്പുറത്തെ ജനങ്ങള്‍ മതേതര രാഷ്ട്രീയത്തെ ഏറ്റെടുക്കാന്‍ എക്കാലവും പ്രതിജ്ഞാബദ്ധമാണ്. അതിനിയും തുടരും.
_പികെ നവാസ്_

Continue Reading

Trending