കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ആഭരണ കേന്ദ്രങ്ങളില്‍ പവന് 240 രൂപ കുറഞ്ഞ് 38,000 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4750 രൂപയായി.

ഈ മാസം ആദ്യത്തില്‍ സ്വര്‍ണവില വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡായ 42000 രൂപയിലെത്തിയിരുന്നു. ഇതിന് ശേഷം 4000 രൂപയുടെ കുറവാണ് സ്വര്‍ണത്തിനുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1934 ഡോളറാണ് ഇന്നത്തെ വില.