Connect with us

india

സ്‌നേഹത്തിന്റെ പേരില്‍ വേട്ടയാടുന്നു; അറസ്റ്റിനു തയ്യാറെന്നും റിയ ചക്രവര്‍ത്തി

Published

on

മുംബൈ: താന്‍ തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയ്യാറാണെന്നും ബോളിവുഡ് നടി റിയ ചക്രവര്‍ത്തി. സ്‌നേഹത്തിന്റെ പേരില്‍ താന്‍ വേട്ടയാടുന്നുവെന്നും താരം പറഞ്ഞു. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ ചോദ്യം ചെയ്യുകയാണ്.

സുശാന്തിന്റെ മരണത്തില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുന്നുണ്ടെങ്കിലും, കുറ്റക്കാരിയായി ആരോപിക്കപ്പെടുന്ന റിയയുടെ അറസ്റ്റിന് സാധ്യതയേറുന്നത് ഇതാദ്യമായാണ്. പക്ഷേ ലഹരിമരുന്ന് കേസിന് സുശാന്തിന്റെ മരണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. 11.50 ഓടെ മുംബൈ പൊലീസിന്റെ കനത്ത സുരക്ഷയില്‍ മുംബൈയിലെ എന്‍സിബി ഓഫിസില്‍ ഹാജരായ റിയയെ ആദ്യം ഒറ്റയ്ക്കാണ് ചോദ്യം ചെയ്യുന്നത്. പിന്നീട് കസ്റ്റഡിയലുള്ള സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മാനേജറായിരുന്ന സാമുവേല്‍ മിരാന്‍ഡ എന്നിവരോടൊപ്പവും ചോദ്യം ചെയ്യും. ഇരുവരും നടിക്കെതിരെ മൊഴിനല്‍കിയെന്നാണ് സൂചന.

റിയയുടെ ഫോണിലെ വാട്‌സാപ്പ് ചാറ്റുകളില്‍ ലഹരിമരുന്ന് ഇടപാടിന് തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്. ഇതും നടിയുടെയും മറ്റ് പ്രതികളുടെയും മൊഴികളും പരിശോധിച്ച ശേഷമാകും റിയയെ അറസ്റ്റ് ചെയ്യാനിടയുള്ളു. അതേസമയം, പ്രണയത്തിന്റെ പേരില്‍ വേട്ടായടപ്പെടുന്നുവെന്നും, അറസ്റ്റിലാകുവാന്‍ തയാറെടുത്തുവെന്നും റിയ ചക്രവര്‍ത്തി പ്രതികരിച്ചു. നിരപരാധി ആയതിനാലാണ് ഇതുവരെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതിരുന്നതെന്നും റിയ ചോദ്യം ചെയ്യലിന് പോകുന്നതിന് മുമ്പ് പറഞ്ഞു. അതേസമയം, പൊരുത്തക്കേടുകളുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസില്‍നിന്നുള്ള വിദഗ്ധസംഘം പരിശോധിക്കുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്

വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്‍കി.

Published

on

ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍, ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഒരു ഇന്ത്യന്‍ എയര്‍ലൈനിനെ സഹായിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചു, ബുധനാഴ്ച
ആകാശച്ചുഴി ഒഴിവാക്കാന്‍ ഒരു വിമാനം സഹായം തേടിയെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി-ശ്രീനഗര്‍ വിമാനത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റ്, ബുധനാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ ആലിപ്പഴവര്‍ഷത്തെ അഭിമുഖീകരിച്ചപ്പോള്‍, ആകാശച്ചുഴി ഒഴിവാക്കാന്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഹ്രസ്വമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് ആവശ്യപ്പെട്ടെങ്കിലും അഭ്യര്‍ത്ഥന നിരസിച്ചതായി വാര്‍ത്താ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ടു. അത് നിഷേധിച്ച്, കടുത്ത ആകാശച്ചുഴിയെ അതിജീവിച്ച് പൈലറ്റ് ഷെഡ്യൂള്‍ ചെയ്തതുപോലെ യഥാര്‍ത്ഥ പാതയിലേക്ക് തുടര്‍ന്നു.

ബുധനാഴ്ച, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം ഭയാനകമായ മിഡ് എയര്‍ ആകാശച്ചുഴിയില്‍ കുടുങ്ങി, വിമാനത്തിലുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കുകയും വിമാനത്തിന്റെ മൂന്‍വശത്തിന് കേടുപാടുകള്‍ വരുകയും ചെയ്തു.

ഫ്‌ലൈറ്റ് 6E2142 അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ആലിപ്പഴ വര്‍ഷത്തില്‍ തകര്‍ന്നു. വൈകിട്ട് 6.30ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ലാന്‍ഡിംഗിന് ശേഷം വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ‘എയര്‍ക്രാഫ്റ്റ് ഓണ്‍ ഗ്രൗണ്ട്’ (AOG) എന്ന് എയര്‍ലൈനിന് കേടുപാടുകള്‍ സംഭവിച്ചു.

അപ്രതീക്ഷിതമായ കാലാവസ്ഥ തടസ്സം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനോ വഴിതിരിച്ചുവിടാനോ നിര്‍ബന്ധിതമാക്കി.

Continue Reading

india

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

Published

on

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.

സിംഗ്‌പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്‍മാന്‍, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.

Continue Reading

india

കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തക

മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Published

on

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്‌നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

2023 ല്‍ മണിരത്‌നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.

ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്‌നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

Trending