kerala
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് എല്‍ഡിഎഫും യുഡിഎഫും;നാളെ സര്‍വ്വകക്ഷിയോഗം
അതേസമയം, കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നാണ് സര്‍ക്കാര്‍ അഭിപ്രായം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ നീട്ടണമെന്ന് എല്‍ഡിഎഫും യുഡിഎഫും. നാളെ ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ പുന:ക്രമീകരിക്കാനാണ് നീക്കം. സര്‍വ്വകക്ഷിയോഗത്തിലും പ്രതിപക്ഷ നിലപാട് ഇതായിരിക്കും.
അതേസമയം, കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നാണ് സര്‍ക്കാര്‍ അഭിപ്രായം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
kerala
ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ഗതാഗത മന്ത്രി; നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍
ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു.

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു.
രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി. നേരത്തെ പണിമുടക്ക് ദിവസം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം തുടരുകയാണ്. വിദ്യാര്‍ത്ഥി കണ്സഷന് വര്‍ധിപ്പിക്കണമെന്നതടക്കം ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. അനുകൂല തീരുമാനം ഇല്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്.
kerala
ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു
കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്.

ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന് ജോണ്സണ് ജോയി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു.
കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. ഇന്ന് രാവിലെ ചികിത്സയിലിരിക്കെയാണ് ആനി മരിച്ചത്. പിതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോണ്സണ് റിമാന്‍ഡിലാണ്.
പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം ജോണ്സണ് മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികള്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
kerala
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
രാജ്ഭവന് അഭിഭാഷകന് അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്കി.

സര്‍വകലാശാല വിഷയത്തില്‍ കടുത്ത നടപടിയുമായി രാജ്ഭവന്. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന് അഭിഭാഷകന് അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്കി. ഗവര്‍ണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിലാണ് നിയമോപദേശം.
രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്പെന്ഷന് റദ്ദാക്കിയ നടപടി അസാധുവാക്കും. സിന്‍ഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിസ തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സിസ തോമസ് ഇറങ്ങിയതിന് ശേഷവും തുടരുകയും കെഎസ് അനില്‍ കുമാറിന്റെ സസ്പെന്ഷന് റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജ്ഭവന് നിയോമപദേശം തേടുകയായിരുന്നു.
അതേസമയം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങള്‍ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കടുത്ത നടപടിയെടുക്കാനാണ് രാജ്ഭവന്റെ തീരുമാനം.
ഗവര്‍ണര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ തീരുമാനിക്കുകയും വിസിയുടെ അനുവാദമില്ലാതെ പരിപാടി റദ്ദാക്കിയെന്നുള്ള അറിയിപ്പ് നേരിട്ട് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഈ സസ്പെന്ഷന് ആണ് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് റദ്ദാക്കിയത്. താത്കാലിക വിസിയായ സിസ തോമസിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.
-
kerala3 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: ‘ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; ആരോഗ്യമന്ത്രി രാജിവെക്കണം’: വി ഡി സതീശന്
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
GULF3 days ago
പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്