തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ നീട്ടണമെന്ന് എല്‍ഡിഎഫും യുഡിഎഫും. നാളെ ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ പുന:ക്രമീകരിക്കാനാണ് നീക്കം. സര്‍വ്വകക്ഷിയോഗത്തിലും പ്രതിപക്ഷ നിലപാട് ഇതായിരിക്കും.

അതേസമയം, കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നാണ് സര്‍ക്കാര്‍ അഭിപ്രായം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.