columns
നിയമം ഒളിച്ചുകടത്തുന്ന മോദി ഭരണകൂടം
തങ്ങളുടെ ഒളിയജണ്ടകള്‍ മുഴുവന്‍ സാധിച്ചു കിട്ടാന്‍ ബി.ജെ.പി ഗവണ്മെന്റിന് കിട്ടിയ സുവര്‍ണാവസരമായി കോവിഡ്19നെ അവര്‍ ഉപയോഗപ്പെടുത്തുകയാണ്
ഇ.ടി മുഹമ്മദ് ബഷീര്‍
തങ്ങളുടെ ഒളിയജണ്ടകള്‍ മുഴുവന്‍ സാധിച്ചു കിട്ടാന്‍ ബി.ജെ.പി ഗവണ്മെന്റിന് കിട്ടിയ സുവര്‍ണാവസരമായി കോവിഡ്19നെ അവര്‍ ഉപയോഗപ്പെടുത്തുകയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നടന്നതുപോലെ നിയമ നിര്മാണപ്രക്രിയതന്നെ നിസ്സാരവല്‍കരിക്കപ്പെട്ടിരിക്കുന്നു. ഒറ്റയടിക്ക് കാര്‍ഷിക മേഖലയിലെ മൂന്ന് നിയമനിര്‍മാണങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ പാസ്സാക്കിയെടുത്തു. പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്കുനേരെ പുച്ഛ മനോഭാവമാണ് മോദി ഗവണ്മെന്റിന്. ഇന്ത്യയിലെ ഗ്രാമങ്ങളിലെ പാവപ്പെട്ട കൃഷിക്കാരുടെ അന്നം മുടക്കുന്നതിലേക്കാണ് ഈ നിയമങ്ങള്‍ പോവുകയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം പറഞ്ഞിട്ടും രാജ്യസഭയില്‍ ശക്തമായി പ്രതിഷേധക്കൊടുങ്കാറ്റുയര്ത്തിയിട്ടും പ്രതികരിക്കുന്ന എം.പിമാരെ സഭാസമ്മേളന കാലയളവത്രയും നടപടിയെടുത്ത് പുറത്തുനിര്‍ത്തിയിട്ടും നിയമനിര്‍മാണവുമായി കേന്ദ്ര ഗവണ്മെന്റ് മുന്നോട്ട് പോയത് ധാര്‍ഷ്ട്യമല്ലാതെ മറ്റെന്താണ്?
സഭയ്ക്കകത്തെ പ്രതിഷേധങ്ങളില്‍ ഫലം കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു കാര്യം രാജ്യത്തെ ജനങ്ങള്‍ക്ക് മനസ്സിലാക്കാനായി. ഇന്ത്യയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാല്‍ അകന്നുനിന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവണ്മെന്റിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടാണെന്നത്. അതിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. അതുമാത്രമല്ല ഇതില്‍ ഗവണ്മെന്റിന്റെ കൂടെത്തന്നെ സജീവമായിനിന്ന കക്ഷി ശിരോമണി അകാലിദളിന്റെ പിന്തുണയും അവര്‍ക്കില്ലാതെ പോയി. കേന്ദ്ര ഗവണ്മെന്റിലെ അവരുടെ പ്രതിനിധിയായ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ച് ഒഴിയുകയും ചെയ്തു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കൃഷിക്കാരുടെ പ്രതിഷേധാഗ്നി ആളിപ്പടരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ബി.ജെ.പി ഏത് നിയമ പരിഷ്കാരങ്ങള്‍ കൊണ്ടുവരുമ്പോഴും യഥാര്‍ത്ഥ സംഗതികള്‍ മറച്ചുവെച്ച് ഈ ബില്ല് അതുമായി ബന്ധപ്പെട്ടവരെ രക്ഷിക്കാനെന്നാണ് അവര്‍ നിരന്തരം പറയാറ്്. നാം സാധാരണ പറയുന്നതുപോലെ മധുരം പുരട്ടിയ പാഷാണമാണ് പുതുതായി കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍. ഇവ മൂന്നെണ്ണമാണ്. ഒന്ന് ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് ഇന്‍ഷൂറന്‍സ് ആന്റ് ഫാം സര്‍വീസസ്് ബില്ല്്. രണ്ട്, ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്്ഡ്് ആന്റ്് കൊമേഴ്സ് പ്രമോഷന് ആന്റ്് ഫെസിലിറ്റേഷന്‍ ബില്ല്്്. മൂന്ന്്, 1955ലെ അവശ്യസാധന നിയമ ഭേദഗതി ബില്ല്. മൂന്നെണ്ണവും എന്തിനു വേണ്ടിയെന്ന്്് ആലോചിക്കുമ്പോഴാണ്, ബി.ജെ.പി കൊണ്ടുവന്ന ബില്ല്് ഒരസാധാരണ സംഭവമല്ല എന്ന കൃത്യമായ വിലയിരുത്തല്‍ നമുക്കുണ്ടാവുന്നത്.
മൂന്ന് നിയമങ്ങളുടെയും ഫലമായി കൃഷിക്കാര്‍ക്ക് സംഭവിക്കുന്നതെന്താണ്? ഈ നാട്ടിലെ സാമ്പത്തികമായി പരാധീനതയനുഭവിക്കുന്ന ജനത, പിന്നാക്കക്കാരായ പാവപ്പെട്ടവര്‍ അവരെ ചൂഷണം ചെയ്യാന്‍ വന്‍കിടക്കാര്‍ക്ക് വഴിയൊരുക്കിക്കൊടുക്കുന്നതാണ് ബി. ജെ.പി കൊണ്ടുവന്ന ബില്ലുകള്‍. കപട രാഷ്ട്രീയം ഏത് സമയത്തും കൈക്കൊണ്ടവരാണ് ബി. ജെ.പി നേതൃത്വം. ഇവ കൂടാതെ, പുതിയ തൊഴില്‍ നിയമമടക്കംമുമ്പ് കൊണ്ടുവന്ന നിയമങ്ങള്‍ ഉള്‍പ്പെടെ അതിന്റെയെല്ലാം ഗുണം ലഭിച്ചത് വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്കാണ്. അവര്‍ക്ക് ഗുണം കിട്ടിയെന്നതവിടെയിരിക്കട്ടെ, അന്നന്നത്തെ അധ്വാനംവിറ്റ് കഴിയുന്ന പാവപ്പെട്ടവരെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന നിയമങ്ങളായിരുന്നു സൂക്ഷ്മാര്‍ത്ഥത്തില്‍ അവയൊക്കെയും. നമ്മുടെ ആഭ്യന്തര താല്പര്യങ്ങള്ക്ക് എന്തു ദോഷം വന്നാലും വേണ്ടില്ല ശ െീള റീശിഴ യൗശെില ൈഎന്ന തലക്കെട്ടില്‍ പണമിറക്കുന്നവര്‍ക്ക് മെച്ചമുണ്ടാക്കുന്ന അജണ്ട ബി.ജെ.പി എന്നും ഉപയോഗിച്ചിട്ടുണ്ട്. അവര്‍ക്കതിന് സിദ്ധാന്തമുണ്ട്്. ംലമഹവേ ാമസലൃ െവമറ ീേ ൃലുെലരലേൃ.െ അതായത് സമ്പത്തുണ്ടാക്കുന്നവര്‍ക്ക് ബഹുമാനമെന്നത്. എന്നാല്‍ യഥാര്‍ത്ഥ സമ്പത്തുണ്ടാക്കുന്നവര്‍ ആരാണ്? അവരില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത് ബി.ജെ.പി സിദ്ധാന്തിക്കുന്നതുപോലെ പണം ഇറക്കുന്നവരല്ല. സമ്പത്തുത്പാദകരില്‍ ഏറ്റവും പ്രാമുഖ്യം കൊടുക്കേണ്ടത് മനുഷ്യ ശക്തിക്കാണ്. മനുഷ്യശക്തിക്ക് പ്രാധാന്യം കൊടുക്കാത്ത സമ്പത്തുത്പാദനത്തിന്റെ മറ്റു മുന്‍ഗണനകള്‍ വിശാലമായ രാജ്യതാല്പര്യത്തിനെതിരാണ്.
നിയമം പ്രവര്‍ത്തിപഥത്തില്‍ വരികയാണെങ്കില്‍ ചെറുകിട കൃഷിക്കാരന്റെ ജീവിതം അങ്ങേയറ്റം ദുഷ്കരമായിത്തീരും. ഉല്പാദനം മുഴുവന്‍ വന്‍കിടക്കാരുടെ കൈകളിലാവും. കൃഷിയിടങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകളുടെ ഉത്തരവിനനുസരിച്ച് ഉത്പാദനവും വിപണനവും നടത്തേണ്ടിവരും. ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന ഘട്ടങ്ങളില്‍ കൃഷിക്കാരന് താങ്ങുവില നല്കി അല്‍പ്പം ആശ്വാസം കിട്ടുന്ന നടപടിയെടുത്തതിന്റെ നന്മ ഒരുപരിധിവരെ കണ്ടതാണ്. പുതിയ നിയമത്തില്‍ താങ്ങുവിലയെപ്പറ്റി പറഞ്ഞിട്ടേയില്ല. കൃഷിമന്ത്രിയും പ്രധാനമന്ത്രിയും താങ്ങുവില കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്്. നിയമം പാസ്സാക്കിയതിനുശേഷം നിയമത്തില്‍ പറഞ്ഞിട്ടില്ലാത്ത കാര്യം കിട്ടുമെന്ന് വിശ്വസിക്കാന്‍ ബി.ജെ.പി ഗവണ്മെന്റിന്റെ ശൈലി മനസ്സിലാക്കിയ ഏതൊരാള്‍ക്കും സാധ്യമല്ല. മറ്റൊന്ന്, ഇവിടെ കൃഷിക്കാരുടെ രക്ഷയ്ക്കായി ചില കരുതല്‍ നടപടികളുണ്ട്. നിയമം വരുന്നതോടുകൂടി അതെല്ലാം കാറ്റില്‍ പറക്കും. കൃഷിക്കാരന് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്നതിന് സംവിധാനങ്ങള്‍ കുറവാണെങ്കിലും ഒരു കാര്യം ബാക്കി നില്ക്കുന്നുണ്ടായിരുന്നു, അത് പ്രാദേശിക മാര്‍ക്കറ്റുകള്‍, അന്തിച്ചന്തകള്‍ തുടങ്ങിയവയാണ്. അത്തന്നെ അപര്യാപ്തമാണ്. കൃഷിക്കാരന്റെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണിയില്ലാത്ത പ്രശ്നം ധാരാളം അനുഭവിക്കുന്നുണ്ട്്. ആ കാര്യങ്ങള്‍ ഗൗരവത്തോടെ പലരും ചര്‍ച്ച ചെയ്യുന്നതാണെന്ന് ഓര്‍ക്കണം. പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞത് കാര്‍ഷിക മേഖലയുടെ സ്റ്റാന്റിങ് കമ്മിറ്റി നിര്ദേശിച്ചത്പോലെ സായാഹ്ന ചന്തകള്‍ ഗവണ്മെന്റിന്റെ ചെലവില്‍തന്നെ ഓരോ സ്ഥലത്തും വികസിപ്പിക്കണമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്, കൃഷിക്കാരന് തന്റെ കൃഷിയിടങ്ങളില്‍ കൃഷി അസാധ്യമാക്കുംവിധം ഈ നിയമത്തിന്റെ സൗകര്യങ്ങള്‍ മുതലെടുത്ത് പ്രമാണിമാര്‍, ബഹുരാഷ്ട്ര കുത്തകകള്‍, വന്‍കിടക്കാര്‍ എന്നിവര്‍ക്ക് സ്ഥലം നിസ്സാര വിലക്ക് ഏറ്റെടുത്ത് അവിടെ വിപണന സൗകര്യം ഉണ്ടാക്കാനാകും എന്നതാണ്. എല്ലാറ്റിനുമുപരി എന്ത് കൃഷി ചെയ്യണമെന്ന് തീരുമാനിക്കാന്‍ കൃഷിക്കാരന് അവകാശമുണ്ടായിരിക്കില്ല. ഈ സൗകര്യം ബഹുരാഷ്ട്ര കമ്പനിക്കായിരിക്കും. കമ്പനികള്‍ക്ക്്് ഏത് സ്ഥലത്തും തങ്ങളുടെ കരാര്‍ കമ്പനി എന്ന നിലയില്‍ പ്രവേശിക്കാനും കൃഷി ഏത് വിധത്തില്‍ വേണമെന്ന്് നിര്‍ദേശിക്കാനും, വില നിര്‍ണയിക്കാനും സാധിക്കും. മുമ്പ്് പരിമിതമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൃഷിയിറക്കിയിരുന്നവര്‍ ഈ നിയമങ്ങള്‍ വരുന്നതോടെ വന്കിടക്കാരുടെമുന്നില് മുട്ടുമടക്കേണ്ടിവരും. വന്‍കിട പ്രമാണി വരുമ്പോള്‍ പാവപ്പെട്ടവന് കൂടുതല്‍ പ്രാന്തവല്‍ക്കരിക്കപ്പെടും എന്നത്് സത്യമാണ്. ഭൂമിയും വിപണനവും വന്‍കിടക്കാരുടെ കൈയ്യിലായാല്‍ പാവപ്പെട്ട കൃഷിക്കാര്ക്ക്് വയലുകള്‍ പൂര്‍ണമായും അന്യമാകും. ഇന്ന് കൃഷിക്കാര്‍ക്ക് ആനുകൂല്യവും സൗകര്യങ്ങളും ഗവണ്മെന്റില് നിന്നും കിട്ടുന്നുണ്ട്്. അത് കൂടുതല്‍ വിപുലീകരിക്കുകയാണ് വേണ്ടത്. എന്നാല്‍ സൗകര്യങ്ങളുടെ പ്രയോജനാത്മകത ഇനി വന്കിടക്കാരനിലേക്കാണ് എത്തിച്ചേരുക.
ജനിതകമാറ്റം വരുത്തിയ വിത്തുകളും വിളകളും ഉത്പാദിപ്പിക്കുന്നതിനെതിരെ വികാരങ്ങള്‍ ശക്തമാണ്. ശാസ്്ത്ര സാങ്കേതിക വിദ്യയുടെയും പാരിസ്ഥിതിക-വനം വകുപ്പിന്റെയും സ്റ്റാന്റിങ് കമ്മിറ്റിയില്‍ അംഗമാണ് ഞാന്‍. ഞങ്ങള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്്ത കാര്യമാണ് ജനിതക വ്യതിയാനം വരുത്തിയ വിത്തുകളും വിളകളും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍. ഇന്ത്യന്‍ സാഹചര്യത്തില്‍ അവ ഇറക്കുമതി ചെയ്യുന്നതിനെ ആ കമ്മിറ്റിയില്‍ ഞങ്ങള്‍ ശക്തമായി എതിര്‍ത്തതാണ്. ജനിതകമാറ്റം വരുത്തിയ വിത്തുകള്ക്ക്് ഉത്പാദനത്തിന്റെ ആദ്യഘട്ടത്തില്‍ ധാരാളം വിളവ് നല്കി കൃഷിക്കാരന് ലാഭം ഉണ്ടാക്കുന്ന കണ്കെട്ട് വിദ്യ കാണിക്കാനാകും. പക്ഷേ കാലക്രമേണ തങ്ങളുടെ മണ്ണില്‍ പരമ്പരാഗതമായി കാത്തുപോന്ന കൃഷി പിന്നീട് ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം. അതുമാത്രമല്ല, ജനിതകവിത്ത് വരുത്താന്‍പോകുന്ന വിപരീത ഫലങ്ങള്‍ വരുമ്പോള്‍ കൃഷിക്കാരന് അതിന് മുന്നില്‍ പകച്ചുനിന്നുപോകും. അതുകൊണ്ടാണ് ഇത് എതിര്‍പ്പ് നേരിട്ടതും ഇന്ത്യ സുഗമമായി ഇതിന് വാതില്‍ തുറന്നുനല്‍കാത്തതും. എന്നാല്‍ ഭൂമിയും കൃഷിയും വന്‍കിടക്കാരുടെ കീഴിലാകുന്നതോടെ, അവര്‍ എല്ലാം തീരുമാനിക്കും. ഇതോടെ നിയന്ത്രങ്ങള്‍ പാടേ ഇല്ലാതാകും.
സംസ്ഥാനത്തിന്റെ വിഷയങ്ങളില്‍ അധികാരം പ്രയോഗിക്കുക എന്നത് ബി.ജെ.പിയുടെ സ്ഥിരം അജണ്ടകളിലൊന്നാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുകയാണ് അവരുടെ അജണ്ട. അവശ്യസാധന നിയമമെന്ന പേരില്‍ 55-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതോടെ സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് സ്വയമേവ കൈകാര്യം ചെയ്യാന്‍ കേന്ദ്രത്തിന് അവകാശമുണ്ട്. ഈ നിയമം ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവന്ന്് സംസ്ഥാനങ്ങളെ ബി.ജെ.പി അജണ്ടക്ക് അനുരോധമായി തീര്ക്കാനാണവരുടെ ശ്രമം. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന നവരത്ന കമ്പനികള്‍പോലും വിറ്റുതുലയ്ക്കാന്‍ കഴിയുന്നുവെന്ന് മാത്രമല്ല; പൊതുമേഖലാസ്ഥാപനങ്ങളും ഒന്നിന്പിന്നാലെ ഒന്നായി തകരുകയാണ്. ബി. എസ്.എന്‍.എല്‍ അടക്കം സ്ഥാപനങ്ങളെ നശിപ്പിച്ച്, കുത്തകകള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനും വളരാനും പാതയൊരുക്കുന്ന തിരക്കിലാണ് ബി.ജെ.പി നേതൃത്വം. കുത്തകകള്‍ക്ക് പരവതാനി വിരിച്ച് ദാസ്യവേല ചെയ്യുന്ന ഗവണ്മെന്റാണിന്ന് നരേന്ദ്രമോദിയുടേത്. അവരുടെ എല്ലാ അജണ്ടയും പൂര്ത്തീകരിക്കാനവര് ശ്രമിക്കുന്നു. തൊഴില്‍ നിയമത്തിന്റെ കാര്യമെടുത്താല്‍, ഇന്ത്യയിലെ 44ഓളം നിയമങ്ങള്‍ നാല് കോഡുകളിലേക്ക് മാറ്റുന്ന സംവിധാനമാണത്. ഇക്കാര്യം പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കഴിയാത്തതില്‍ ഖേദക്കാരനാണ് ഞാന്‍. വളരെ കുറഞ്ഞസമയം മാത്രമേ പാര്‍ട്ടിയെന്ന നിലക്ക്് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കിട്ടൂ. പക്ഷേ ആ പ്രസംഗത്തില്‍ ഞാന്‍ പറയാനുദ്ദേശിച്ച വാചകം ഇതാണ്. ‘ഞാന്‍ ഈ ബില്ലിനെ എതിര്‍ക്കുകയാണ്. എന്തുകൊണ്ടെന്നാല്‍ പ്രതിപക്ഷാംഗം എന്ന നിലക്കല്ല. മറിച്ച്് മുപ്പത്് വര്‍ഷം ഒരു വ്യവസായ തൊഴിലാളിയായി ജോലി ചെയ്ത ഒരാളെന്ന നിലക്കാണ്. അക്കാലമത്രയും തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരാളെന്ന നിലക്കും കൂടിയാണ്. ഇന്ത്യന്‍ തൊഴിലാളിക്ക് ഇങ്ങനെ ഒരു കലിയുഗമുണ്ടാകുമെന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ല.’ അങ്ങനെ തുടങ്ങാനാഗ്രഹിച്ച പ്രസംഗം ബി.ജെ.പിയുടെ പാര്‍ലമെന്റ് വിളിക്കല് സ്വഭാവ നടപടിയുടെ അടിസ്ഥാനത്തില്‍ കഴിയാതെപോയി. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാഗ്രഹിച്ച ദുഃഖം എന്റേത് മാത്രമല്ല. ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടേതാണ്.
ഇന്ത്യയിലെപ്പോലെ തൊഴിലാളി നിയമങ്ങളുടെ ബാഹുല്യം മറ്റൊരു രാജ്യത്തും കാണാനാകില്ല. ഇപ്പോഴത്തേത്തന്നെ 44 നിയമങ്ങളുടെ ക്രോഡീകരണമാണ്. ഇനിയുമെത്രയോ നിയമങ്ങള്‍ ബാക്കിയുണ്ട്; സംസ്ഥാനത്തിന്റേതായും കേന്ദ്രത്തിന്റേതായും. ഈ നിയമങ്ങളുടെയെല്ലാം പിറവിക്ക് പിന്നില്‍ തൊഴിലാളി വര്‍ഗം അനുഷ്ഠിച്ച എണ്ണമറ്റ ത്യാഗങ്ങളുണ്ട്. ഉഗ്രമായ പോരാട്ടങ്ങളുടെ കഥയാണത്. വേതന വ്യവസ്ഥ, ക്ഷേമ സൗകര്യങ്ങള്‍, സേവന വ്യവസ്ഥ എന്നിവക്കായി നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് നമ്മുടെ തൊഴില്‍ നിയമങ്ങള്‍. തൊഴില്‍ തര്‍ക്ക നിയമങ്ങളാകട്ടെ, ഫാക്ടറി നിയമമാവട്ടെ, സ്റ്റാന്റിങ് ഓര്‍ഡേഴ്സ് ആക്ടാകട്ടെ, ട്രെയ്ഡ് യൂണിയന് ആക്ടാകട്ടെ എല്ലാം എല്ലാം. ഇതൊക്കെയുണ്ടായിട്ടും തൊഴിലാളികള്‍ ഒരുപാട് കഷ്ടങ്ങളാണ് അനുഭവിക്കുന്നത്. പ്ലാന്റേഷന് തൊഴിലാളികളുടെ ഇടയില്‍ ഒരുപാട് കാലം പ്രവര്‍ത്തിച്ച ഒരാളുകൂടിയാണ് ഞാന്‍. കുറേക്കാലം സൗത്ത് വയനാട് താലൂക്കിലെ പ്ലാന്റേഷന് തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1950കളിലാണെന്ന് തോന്നുന്നു; ലോകപ്രസിദ്ധനായ ഇന്ത്യന്‍ സാഹിത്യകാരന് ഡോ. മുല്‍ക്ക്രാജ് ആനന്ദ് എഴുതിയ ‘ഠംീ ഹലമ്ല െമിറ മ യൗറ’ എന്ന നോവലുണ്ട്. രണ്ടിലയും ഒരു മൊട്ടും എന്ന പേരില്‍ മലയാളത്തിലേക്ക് അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കങ്കാണി സമ്പ്രദായത്തിന്റെ കാലത്ത് രാജ്യത്തെ തോട്ടം തൊഴിലാളികള്‍ അനുഭവിച്ച കഷ്ടപ്പാടിന്റെ കഥയാണത്. പക്ഷേ അന്നത്തെ ആ കങ്കാണി സമ്പ്രദായത്തിന്റെ കൊടിയ ചൂഷണങ്ങളില്‍നിന്ന് ഇത്രയും കാലമായിട്ടും തൊഴിലാളികള്‍ക്ക് കാര്യമായി മോചനം നേടാനായിട്ടില്ല. എങ്കിലും വിവിധ തൊഴിലാളി വിഭാഗത്തിനുണ്ടായിരുന്ന സംരക്ഷണങ്ങള്‍ തകര്‍ക്കുന്ന സംവിധാനത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സമരവും പ്രക്ഷോഭവും പണിമുടക്കും പാടില്ല. ആരെയും പിരിച്ചുവിടാം. എല്ലാ ശബ്ദങ്ങളും ഇല്ലാതാവണം. ഇതൊക്കെയാണ് പുതിയ തൊഴില്‍ നിയമത്തിന്റെ അജണ്ട. അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയിലെന്നപോലെ തൊഴിലാളി മേഖലയിലും വളരെ വലിയ ഐക്യം കാണാന്‍ സാധിക്കും. ബി.എം.എസ് നേതാവും ആര്.എസ്.എസ് ബുദ്ധിജീവിയുമായ സജി നാരായണന് പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘പുതിയ തൊഴില്‍ നിയമം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് കൊണ്ടുവന്നത്. തൊഴിലാളികളുടെ അഭിപ്രായ സ്വരൂപണത്തിന്റെ അടിസ്ഥാനത്തിലല്ല. ഐ.എല്‍.ഒയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടല്ല ഈ നിയമം കൊണ്ടുവരുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് പൊതുവെ വിയോജിപ്പുണ്ട്.’ അത്രയെങ്കിലും ഭരണകക്ഷിയുടെ തൊഴിലാളി നേതാവിന് പറയേണ്ടി വന്നു. ഉത്പാദകര്‍, വ്യവസായികള്‍, സമ്പത്ത് മുടക്കുന്നവര്‍ എന്നിവര്‍ക്ക് രക്ഷയുണ്ടാകണമെന്നാണ് ഭരണകൂടയുക്തി. എന്നാല്‍ തൊഴിലെടുത്ത് ജീവിക്കുന്ന വ്യക്തിയുടെ ജീവിത സാഹചര്യങ്ങള്‍ മോശമാകുന്നതിനെക്കുറിച്ച് ഭരണകൂടത്തിന് യാതൊരു വേവലാതിയുമില്ല. തൊഴിലാളി സംരംഭങ്ങള്‍ക്ക് മുന്ഗണനയേയില്ല. ങീില്യ ങലരവശിമൃ്യ ങമി എന്ന കാര്യത്തിനാണ് ഇവിടെ മുന്‍ഗണന. എന്നാല്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് മുന്‍ഗണന ങമി, ങലരവശിമൃ്യ, ങീില്യ എന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. ഇവയായിരുന്നു ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ നിര്‍മിക്കുന്നതിന് അടിസ്ഥാനമായി വര്‍ത്തിച്ചത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ മനുഷ്യന് അവഗണിക്കപ്പെടുകയാണ്. 2001ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 400 മില്യണ്‍ തൊഴിലാളികളുണ്ട്. അതായത് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 39.1 ശതമാനമാണ്്. ഇതില്‍ 312 മില്യണ്‍ പൊതു തൊഴിലാളികളും 88 മില്യണ്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുമാണ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നവരാണ്. അവരുടെ കാര്യം മോദി ഗവണ്മെന്റ് പാടെ വിട്ടുകളഞ്ഞിരിക്കുന്നു. ബി.ജെ.പി ഗവണ്മെന്റിന്റെ ഉദ്ദേശ്യം തൊഴിലാളി വര്‍ഗത്തിന്റെ സംഘടിത ശക്തിക്ക് മാര്ഗതടസ്സമുണ്ടാക്കുക എന്നതാണ്. നിയമപരമായി നേടിയെടുത്ത അവകാശ-അധികാരങ്ങളെ വെട്ടിച്ചുരുക്കുകയാണ് ലക്ഷ്യം. കൂട്ടായ വിലപേശലിന്റെ ശക്തി ഇല്ലാതാക്കുകയാണ് ഗവണ്മെന്റ്. ട്രേഡ് യൂണിയന് പ്രസ്ഥാനത്തെ തന്നെ ദുര്‍ബലമാക്കുകയാണവര്‍. എല്ലാറ്റിനുമുപരി ുമൃശേരശുമശേീി ീള ഹമയീൗൃ ശി വേല ശിറൗേെൃ്യ എന്ന തത്വത്തെ കൊണ്ടുവരുന്നതിന്പകരം കൊളോണിയല്‍ കാലഘട്ടത്തിലെ യജമാന-ഭൃത്യ (ങമേെലൃ ലെൃ്മി)േ മനോഭാവത്തിലേക്കാണ് ഇവര്‍ വ്യവസായ മേഖലയെ കൊണ്ടുപോകുന്നത്. ഇങ്ങനെ കാലഘട്ടത്തെ പിന്നോട്ടുവലിക്കുകയാണ് മോദി ഗവണ്മെന്റ്.
തൊഴിലാളികളുടെ എക്കാലത്തെയും പ്രശ്നം തൊഴില്‍ സുരക്ഷിതത്വമാണ്. ഇതിനാണ് ഇന്ത്യയില്‍ ഏറ്റവും വലിയ പോരാട്ടങ്ങള്‍ ഉയര്‍ന്നുവന്നത്. പുതിയ നിയമത്തില്‍ പിരിച്ചുവിടാനുള്ള കാരണങ്ങളിലൊന്നായി പറയുന്നത് അനാരോഗ്യമാണ്. അനാരോഗ്യം കാരണമായി കണ്ടെത്തി ഒരു തൊഴിലാളിയെ വലിച്ചെറിയുന്ന നിയമനിര്‍മാണമാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ശമ്പളം തീരുമാനിക്കുന്നതിന് പലവിധ സംവിധാനങ്ങളാണ്. ജോലി സമയം വ്യത്യസ്തമാക്കി സമയബന്ധിത കൂലി വ്യവസ്ഥക്ക്പകരം പീസ് റേറ്റ് കൂലി സമ്പ്രദായം എന്നിവയും പുതിയ നിയമത്തിന്റെ ഭാഗമാണ്. വ്യവസായ മേഖലയിലെ വിദഗ്ധരും തൊഴിലാളി നേതാക്കളും ഈ നിയമത്തിന്റെ അപ്രായോഗികത ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ അവയൊന്നും സ്വീകരിക്കപ്പെടാത്തതിനാല്‍ യോജിച്ച പ്രക്ഷോഭം അനിവാര്യമാണ്. പാടത്തും പണിശാലകളിലും എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ന്നു വരുമ്പോഴത് ഭരണകൂടത്തിന് ക്രൂര വിനോദമായിരിക്കാം. തങ്ങളുടെ യജമാനന്മാരുടെ മുന്നില്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടും ഞങ്ങള്‍ നിങ്ങളെ പ്രീണിപ്പിക്കുന്നത് കണ്ടില്ലേ എന്ന് പറയാന്‍ മടിക്കാത്തവരാണ് ഈ രാജ്യം ഭരിക്കുന്നത്. കോവിഡ് 19ന്റെ അപകടധ്വനികള് ലോകമാകെ മുഴങ്ങി കേള്‍ക്കുന്ന സമയത്തും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തി ‘ഹലോ ട്രംപ്, നമസ്തേ ട്രംപ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ട്രംപ് വരുന്ന വഴികളില്‍ ദരിദ്രരുടെ കുടിലുകള്‍ കാണരുത്, നാട് വളരെ സമ്പന്നമായിത്തീര്ന്നിരിക്കുന്നുവെന്ന് വരുത്താന്‍ മതില് കെട്ടി മറച്ച ഭരണകൂടമാണിത്. ആ ഭരണകൂടത്തിന്റെ കറുത്ത മുഖമാണ് ഈ നിയമനിര്‍മാണങ്ങളിലൂടെ കാണാന്‍ സാധിക്കുന്നത്. കാര്‍ഷിക-തൊഴില്‍ മേഖലയിലെ ഈ നിയമങ്ങളെ ശക്തമായി ചെറുത്തുതോല്‍പ്പിച്ചേ മതിയാകൂ. യോജിച്ച പ്രക്ഷോഭങ്ങളും അധാര്‍മികതയ്ക്കെതിരായ ഒത്തുചേരലും അനിവാര്യമായ ഒരു കാലഘട്ടത്തിന്റെ സന്ദേശമാണ് നാം ഉയര്‍ത്തേണ്ടത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india8 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF21 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

