Connect with us

india

ബാബരി കേസ്; ‘വിധി ഭരണഘടനാമൂല്യങ്ങള്‍ക്കെതിര്, അപ്പീല്‍ പോകണം’; കോണ്‍ഗ്രസ്

ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പുതിയ വിധി ഇതിനെ തന്നെ വെല്ലുവിളിക്കുന്നതാണ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആര്‍എസ്എസും ബിജെപിയും ഗൂഢാലോചന നടത്തി. വിധിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അപ്പീല്‍ പോകണമെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട ലക്‌നൗ കോടതിവിധിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്. ബാബരി വിധി സുപ്രീംകോടതിവിധിക്കും ഭരണഘടനാമൂല്യങ്ങള്‍ക്കും എതിരാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പുതിയ വിധി ഇതിനെ തന്നെ വെല്ലുവിളിക്കുന്നതാണ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആര്‍എസ്എസും ബിജെപിയും ഗൂഢാലോചന നടത്തി. വിധിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അപ്പീല്‍ പോകണമെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടുകൊണ്ടായിരുന്നു കോടതിവിധി. പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമല്ല എന്നും മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നുമാണ് കോടതിയുടെ നിരീക്ഷണം.

വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയവര്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.

28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്‌ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു. എട്ട് ബിജെപി നേതാക്കളുടെ പേരാണ് എഫ്‌ഐആറില്‍ ഉള്ളത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ലല്ലു സിങ്, ബിബി ശരണ്‍ സിങ് എന്നിവര്‍.

ലഖ്‌നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്‌രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രിം കോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

Published

on

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ മൂ​ന്നാം ഗ​ഡു അ​ട​ക്കേ​ണ്ട സ​മ​യ​പ​രി​ധി മേ​യ് നാ​ല് വ​രെ നീ​ട്ടി. അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

തീ​ർ​ഥാ​ട​ക​ർ ക​വ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഹ​ജ്ജ് ക​മ്മി​റ്റി വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ചാ​ൽ അ​ട​ക്കേ​ണ്ട തു​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending