Connect with us

kerala

യുവഡോക്ടറുടെ ആത്മഹത്യ; വിമര്‍ശനം കനത്തു; അന്വേഷിക്കാനൊരുങ്ങി പൊലീസ്

ഡോക്ടറുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം നടക്കും. ഡോ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ പൊലീസിന് കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്‍കി.

Published

on

കൊല്ലം: കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. ഡോ അനൂപിനെ ഭീഷണിപ്പെടുത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍.

ഡോക്ടറുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം നടക്കും. ഡോ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ പൊലീസിന് കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്‍കി.

ഏഴു വയസ്സുകാരി ശസ്ത്രക്രിയക്കു ശേഷം മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കുനേരെ നേരത്തെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്യുന്നത്. കടപ്പാക്കട ‘ഭദ്രശ്രീ’യില്‍ ഡോ.അനൂപ് കൃഷ്ണയെ (35) ആണ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണു പൊലീസ് നിഗമനം.

ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പൊലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് നടക്കും.

കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണു ഡോക്ടറുടെ മരണം. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളില്‍ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ഭാര്യ: ഡോ.അര്‍ച്ചന ബിജു. മകന്‍: കിത്തു (7).

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അ​മി​ത​ഭാ​രം ക​യ​റ്റി​യ ട്ര​ക്കു​ക​ള​ട​ക്കമുള്ള വാ​ഹ​ന​ങ്ങ​ളെ ദേ​ശീ​യ​പാ​ത​യി​ൽ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി

ദേ​ശീ​യ​പാ​ത​യി​ൽ ഇ​വ​യു​ടെ സ​ഞ്ചാ​രം​ ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണമെന്നും നിർദ്ദേശിച്ചു.

Published

on

അ​മി​ത​ഭാ​രം ക​യ​റ്റി​യ ട്ര​ക്കു​ക​ള​ട​ക്കമുള്ള വാ​ഹ​ന​ങ്ങ​ളെ ദേ​ശീ​യ​പാ​ത​യി​ൽ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ​ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കും റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​ക്കും കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ജ​സ്റ്റി​സ്​ വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ്​ കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെഞ്ച് വി​ല​യി​രു​ത്തി​. ദേ​ശീ​യ​പാ​ത​യി​ൽ ഇ​വ​യു​ടെ സ​ഞ്ചാ​രം​ ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണമെന്നും നിർദ്ദേശിച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ത​യാ​റാ​ക്കി​യ ക​ര​ട് പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക്ര​മം എ​ങ്ങ​നെ ന​ട​പ്പാ​ക്കാ​നാ​വു​മെ​ന്ന്​​ സ​ർ​ക്കാ​ർ അ​റി​യി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ക​രി​ങ്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളടക്കമുള്ളവ കൊ​ണ്ടു​പോ​കു​ന്ന​തി​ലൂ​ടെ വ്യാ​പ​ക​മാ​യി നി​കു​തി വെ​ട്ടി​പ്പും ന​ട​ക്കു​ന്നു​ണ്ടെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി തൃ​ശൂ​ർ നേ​ർ​ക്കാ​ഴ്ച അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​ബി. സ​തീ​ശ​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ എ​സ്.​ഒ.​പി ആ​ഭ്യ​ന്ത​ര അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി അ​റി​യി​ച്ച സ​ർ​ക്കാ​ർ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്വീ​ക​രി​ച്ച തീ​രു​മാ​ന​ങ്ങ​ളും അ​വ ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും അ​റി​യി​ക്കാ​ൻ ഒ​രാ​ഴ്ച സ​മ​യം​തേ​ടി. ട്ര​ക്കു​ക​ളി​ൽ അ​മി​ത​ഭാ​രം ക​യ​റ്റു​ന്ന​ത് ത​ട​യാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും ഗ​താ​ഗ​ത വ​കു​പ്പും മ​റ്റ് ഏ​ജ​ൻ​സി​ക​ളും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​മി​ത​ഭാ​രം ക​യ​റ്റി​വ​രു​ന്ന ട്ര​ക്ക്​ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ്​ താ​ൽ​ക്കാ​ലി​ക​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​ണം. നി​യ​മ​ലം​ഘ​നം തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യാ​ൽ ഹെ​വി ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്ക​ണം. അ​മി​ത​ഭാ​രം റോ​ഡ് ത​ക​രാ​നും അ​തി​ലൂ​ടെ ഖ​ജ​നാ​വി​ന് ന​ഷ്ട​മു​ണ്ടാ​ക്കാ​നും കാ​ര​ണ​മാ​കു​ന്നു.
അ​മി​ത​ഭാ​ര​ത്തി​ന് പി​ഴ ഈ​ടാ​ക്കു​ന്ന​തി​ന​ട​ക്ക​മു​ള്ള അ​ധി​കാ​രം ഗ​താ​ഗ​ത വ​കു​പ്പി​നാ​ണെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​രം തൂ​ക്കി ഉ​റ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ടോ​ൾ പ്ലാ​സ​ക​ളി​ൽ ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​ത​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് എ​സ്.​ഒ.​പി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ഷ​യം ഡി​സം​ബ​ർ 11ന് ​വീ​ണ്ടും പ​രി​ഗ​ണിക്കും.

Continue Reading

india

വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

ഇന്നലെ ഇത് സംബന്ധമായി മുസ്‌ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.

Published

on

അധികൃത സംവിധാനത്തിലെ തകരാറുകള്‍ കാരണമായി രാജ്യത്താകെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അപേക്ഷകര്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഡിസംബര്‍ അഞ്ചിന് അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി മുസ്‌ലിംലീഗിന്റെ ലോക്‌സഭാ പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.നവാസ് ഗനി എം.പി എന്നിവര്‍ ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് ചര്‍ച്ച നടത്തി. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം നിര്‍ദ്ദിഷ്ട സമയത്തിനകം രജിസ്‌ട്രേഷന്‍ നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. കേരളത്തില്‍ ഇരുപത്തിയഞ്ച് ശതമാനം പോലും രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്‌ട്രേഷന്‍ നടത്തുന്ന അപേക്ഷകരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും രാജ്യമാകെ കാര്യക്ഷമമായ രീതിയില്‍ രജിസ്‌ട്രേഷന്‍ നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രിയോട് പറഞ്ഞു.
പ്രശ്‌നം ഗൗരവത്തോടെ പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി കാലാവധി നീട്ടുന്നത് സംബന്ധിച്ച് ട്രിബൂണലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് അറിയിച്ചു. അത് വ്യക്തിഗത സ്ഥാപനങ്ങള്‍ക്ക് സഹായകമാവുകയില്ലെന്നും അതിനുംകൂടി ഉപകരിക്കും വിധം കാലാവധി നീട്ടാന്‍ മന്ത്രിതലത്തില്‍ തന്നെ അനുമതി നല്‍കുകയാണ് വേണ്ടതെന്നും എംപിമാര്‍ വീണ്ടും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരിഗണിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ഇത് സംബന്ധമായി മുസ്‌ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്.ഐ.ടിക്ക് ഒന്നരമാസം കൂടി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്.ഐ.ടിക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി അനുവദിച്ച് ഹൈകോടതി.

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്.ഐ.ടിക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി അനുവദിച്ച് ഹൈകോടതി. 2014 മുതല്‍ 2025 വരെ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ അന്വേഷിക്കേണ്ടതുള്ളതിനാല്‍ സമയം നീട്ടിനല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി എസ്. ശശിധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.

അതേസമയം നേരത്തേ അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിച്ച സാഹചര്യത്തില്‍ എസ്.ഐ.ടി കോടതിയില്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശാസ്ത്രീയ പരിശോധനകള്‍ക്കായി ദ്വാരപാലക ശില്‍പങ്ങളില്‍നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ചതായും പരിശോധനാഫലം ഒരാഴ്ചക്കകം പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അന്വേഷണം പ്രാരംഭ ഘട്ടത്തില്‍തന്നെയാണെന്ന് കോടതി വിലയിരുത്തി.

അതേസമയം ഏതെങ്കിലും വസ്തുത കണ്ടെത്തുന്നതില്‍ തടസ്സം നേരിട്ടാല്‍ ഉടനടി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. അയ്യപ്പസന്നിധിയിലെ പവിത്രമായ വസ്തുക്കള്‍ സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്ന് വിലയിരുത്തിയ ദേവസ്വം ബെഞ്ച്, ഹരജി വീണ്ടും ജനുവരി അഞ്ചിന് പരിഗണിക്കാന്‍ മാറ്റി.

Continue Reading

Trending