Connect with us

News

ലോകത്ത് കോവിഡ് ബാധിക്കാത്ത രാജ്യങ്ങള്‍ ഇവയാണ്

Published

on

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നായിരുന്നു കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇന്ന് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കോവിഡ്. ശാരീരിക ദ്രാവകങ്ങളിലൂടെ പകരുന്ന വൈറസ് ഇപ്പോള്‍ കുറഞ്ഞത് 188 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ആരോഗ്യ ഉദ്യോഗസ്ഥരും സര്‍ക്കാരുകളും ജനങ്ങളോട് പല നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കോവിഡിന്റെ വ്യാപനത്തില്‍ യാതൊരു കുറവും ഇല്ലെന്നുള്ളതാണ് വാസ്തവം. മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. രണ്ട് കോടി അമ്പതാറായിരത്തിലേറെ പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് എന്നത് ആശ്വാസകരമാണെങ്കിലും രോഗവ്യാപനത്തില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല എന്നത് ഭീതി വര്‍ധിപ്പിക്കുന്നതാണ്. കോവിഡ് ലോകത്തെ മിക്ക രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് ബാധിക്കാത്ത ചില രാജ്യങ്ങളുമുണ്ട്. അവ ഇവയാണ്

1.മാര്‍ഷല്‍ ഐലന്റസ്
2.മൈക്രോനേഷ്യ
3.നൗറു
4.നോര്‍ത്ത് കൊറിയ
5.പലാവു
6.സമോവ
7.സൊളോമന്‍ ഐലന്റസ്
8.ടോംങ
9.തുര്‍ക്കിമെനിസ്ഥാന്‍
10.തുവാലു
11.വനോതു

 

 

kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വേടനെതിരെ ബലാത്സംഗക്കേസ്

യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

Published

on

റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്നലെ രാത്രിയാണ് കേസെടുത്തത്.

സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹ വാഗ്ദാനം നല്‍കി പലയിടത്തും വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി.

2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. സ്വാര്‍ത്ഥയാണെന്ന് ആരോപിച്ചാണ് തന്നെ വേടന്‍ ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.

Continue Reading

News

റഷ്യയില്‍ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി ഭീതിയില്‍

പല സ്ഥലങ്ങളിലും സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

Published

on

പസഫിക് സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്ന് ചിലി തീരപ്രദേശങ്ങളില്‍ നിന്ന് 1.4 ദശലക്ഷം ആളുകളെ ഒഴിപ്പിച്ചു, ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം പറഞ്ഞതില്‍ ”ഒരുപക്ഷേ രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പലായനം” നടന്നു.

എന്നിരുന്നാലും, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ തീരത്ത് വെറും 60 സെന്റീമീറ്റര്‍ (രണ്ടടി) തിരമാലകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, മൂന്ന് മീറ്റര്‍ (10 അടി) വരെ തിരമാലകള്‍ പ്രതീക്ഷിക്കുന്ന അഗ്‌നിപര്‍വ്വത ഗാലപാഗോസ് ദ്വീപുകളില്‍ ആശ്വാസം ലഭിച്ചു.

ഇക്വഡോര്‍ നാവികസേനയുടെ സമുദ്രശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അപകടനില തരണം ചെയ്തതായി അറിയിച്ചു.

പല സ്ഥലങ്ങളിലും സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

ജപ്പാന്‍, ഹവായ്, യുഎസ് വെസ്റ്റ് കോസ്റ്റ് എന്നിവിടങ്ങളില്‍ എത്തിയ സുനാമി തിരമാലകള്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താത്തതിനാല്‍ റഷ്യയുടെ കിഴക്കന്‍ തീരത്ത് ഉണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്നുള്ള വലിയ സുനാമിയുടെ പ്രാരംഭ ഭയം ബുധനാഴ്ച യുഎസിനും ജപ്പാനും ശമിച്ചു.

പിന്നീട് ബുധനാഴ്ച, ഹവായ്, അലാസ്‌ക, ഒറിഗോണ്‍, വാഷിംഗ്ടണ്‍ സംസ്ഥാനങ്ങള്‍ക്കുള്ള സുനാമി ഉപദേശങ്ങള്‍ റദ്ദാക്കി.

വടക്കന്‍ കാലിഫോര്‍ണിയയുടെ ചില ഭാഗങ്ങളില്‍ മുന്നറിയിപ്പ് തുടര്‍ന്നു, അവിടെ ബീച്ചുകളില്‍ നിന്ന് മാറി നില്‍ക്കാന്‍ അധികാരികള്‍ മുന്നറിയിപ്പ് നല്‍കുകയും വ്യാഴാഴ്ച രാവിലെ വരെ അപകടകരമായ പ്രവാഹങ്ങള്‍ പ്രതീക്ഷിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.

അതിനിടെ, തെക്കേ അമേരിക്കയുടെ പസഫിക് തീരത്ത് പുതിയ അലേര്‍ട്ടുകള്‍ ഉണ്ടായിരുന്നു, സുനാമി അപകടം ഈ മേഖലയിലേക്ക് പൂര്‍ണ്ണമായും കടന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.

2011ല്‍ ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് നാശം വിതച്ച 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് 8.8 രേഖപ്പെടുത്തിയത്.

Continue Reading

News

രാഷ്ട്രീയക്കളിക്കിടെ വഴിമുട്ടുന്ന വിദ്യാഭ്യാസം

EDITORIAL

Published

on

കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം സുപ്രിം കോടതിയുടെ ഇടപെടലോടെ നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഈ തര്‍ക്കങ്ങളാല്‍ സംഭനാവസ്ഥയിലാകരുതെന്നും വൈസ് ചാന്‍സലര്‍മാരില്ലാത്തത് വിദ്യാര്‍ത്ഥികളെയാണ് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. സര്‍വകലാശാലാ വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന മുന്നറിയിപ്പും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്.

വര്‍ഷങ്ങളായി തുടരുന്ന ഈ ശീതസമരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവിയെത്തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്തത് ദൈനംദിന ഭരണത്തെയും അക്കാദമിക് തീരുമാനങ്ങളെയും കാര്യമായി ബാധിക്കുന്നു. പുതിയ കോഴ്സുകള്‍ ആരംഭിക്കല്‍, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, പുതിയ നിയമനങ്ങള്‍ എന്നിങ്ങനെ ഒരു സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമായ പല കാര്യങ്ങളും വൈസ് ചാന്‍സലറുടെ അഭാവത്തില്‍ തടസ്സപ്പെടുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിയെയും ഭാവി അവസരങ്ങളെയും നേരിട്ട് ബാധിക്കുന്ന കാര്യമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള കാ ലതാമസം, പ്രവേശന നടപടികളിലെ അനിശ്ചിതത്വം തുടങ്ങിയവ വിദ്യാര്‍ത്ഥികളെ മാനസികമായി തളര്‍ത്തുന്നുണ്ട്.

കേരള സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയത് ചാന്‍സലറായ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. ഈ രണ്ട് സര്‍വകലാശാലകളിലും സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാന്‍ ചാന്‍സലര്‍ക്ക് സുപ്രിം കോടതി അനുമതി നല്‍കി. സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതു വരെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ ഗ വര്‍ണര്‍ക്ക് പുതിയ വിജ്ഞാപനം ഇറക്കാം. മുമ്പ് താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാര്‍ ആയിരുന്ന സിസ തോമസിനെയും ശിവ പ്രസാദിനെയും വീണ്ടും താത്കാലിക വൈസ് ചാന്‍സലറായി നിയമിച്ച് ചാന്‍സലര്‍ക്ക് ഉത്തരവിറക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ വിഷയങ്ങള്‍ കോടതിയിലെത്തുന്നത് വേദനാജനകമാണ്. സംസ്ഥാന സര്‍ക്കാറിനും ഗവര്‍ണര്‍ക്കും കനത്ത തിരിച്ചടിയാണ് വിധി. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ നടത്തിയ താല്‍ക്കാലിക വി.സി നിയമനത്തിനെതിരായ ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ അപ്പില്‍ നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും താല്‍ക്കാലിക വി.സി നിയമനങ്ങള്‍ക്കു യു.ജി.സി ചട്ടം പാലിക്കണമെന്നുമാണ് ഗവര്‍ണറുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ ജേക്കബിനെയും സാങ്കേതിക സര്‍വകലാശാലയില്‍ കെ. ശിവപ്രസാദിനെയും താല്‍ ക്കാലിക വി.സിമാരായി നിയമിച്ച മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനമാണു ഹൈക്കോടതി റദ്ദാക്കിയത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീല്‍ ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍നിന്നു താല്‍ക്കാലിക വി.സിയെ നിയമിക്കണമെന്ന് ഇരു സര്‍വകലാശാലകളുടെയും നിയമത്തിലുള്ളതു ചൂണ്ടിക്കാട്ടിയായിരുന്നു വിധി. സര്‍വകലാശാലാ നിയമവും യു.ജി.സി റഗുലേഷനും ഒരേ കാര്യത്തിലുണ്ടെങ്കില്‍ റഗുലേഷനാണു ബാധകമാവുക. താല്‍ക്കാലിക വി.സി നിയമനത്തെക്കുറിച്ചു റഗുലേഷനില്‍ ഒരു പരാമര്‍ശവുമില്ലാതിരുന്നതാണു ഗവര്‍ണര്‍ക്കു തിരിച്ചടിയായത്. എന്നാല്‍, താല്‍ക്കാലിക വി.സിയും സ്ഥിരം വി.സിയും ഒന്നാണെന്നും വി.സി നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നു സുപ്രിം കോടതി നിര്‍ദേശമുള്ളതാണെന്നുമുള്ള വാദമാണു സുപ്രീംകോടതിയില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി വന്നതിനുപിന്നാലെ ഇരു സര്‍വ കലാശാലകളിലേക്കും താല്‍ക്കാലിക വി.സി നിയമനത്തിനായി സര്‍ക്കാര്‍ പാനല്‍ നല്‍കിയിരുന്നു. ഈ പാനല്‍ അംഗീകരിക്കാതെയാണു ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

സുപ്രീം കോടതിയുടെ നിരീക്ഷണം ഒരു ഓര്‍മ്മപ്പെടുത്തലാണ്. സര്‍വകലാശാലകള്‍ രാഷ്ട്രീയക്കളികളുടെ വേദിയാകരുത്. അവ അറിവിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രങ്ങളാകണം. വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും പരമമായ ലക്ഷ്യം. ഈ ലക്ഷ്യം നിറവേറ്റുന്നതില്‍ ഉന്നത അധികാരികള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ജീവിതം ബലി കഴിക്കപ്പെടരുത്. ഇനിയെങ്കിലും ഈ വിഷയത്തില്‍ സമവായത്തിലെത്താനും സര്‍വകലാശാലകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാനും ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. അക്കാദമിക് മികവിനും ഗവേഷണത്തിനും മുന്‍ഗണന നല്‍കുന്ന, രാഷ്ട്രീയ ഇടപെടലുകളില്ലാത്ത സാഹചര്യം സൃഷ്ടിക്കാന്‍ ഇരുകൂട്ടരും തയ്യാറാകണം. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടല്‍, ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള അവസരമായി കാണണം. വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് മുന്‍ഗണന നല്‍കി, അടിയന്തരമായി ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് സര്‍ക്കാറിന്റെയും ഗവര്‍ണറുടെയും ഉത്തരവാദിത്വമാണ്.

Continue Reading

Trending