kerala
ദേഹാസ്വാസ്ഥ്യം; മന്ത്രി ഇപി ജയരാജന് ആശുപത്രിയില്‍
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
ജയരാജനും ഭാര്യക്കും കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് നിരീക്ഷണത്തിലേക്ക് മാറുകയും ചെയ്തു. നിരീക്ഷണം പൂര്‍ത്തിയാക്കി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു വരുന്നതിനിടെയാണ് മന്ത്രിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
kerala
ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു
പൊലിസ് നല്കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

കോഴിക്കോട് ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തില്‍ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ വിട്ട് കിട്ടുന്നതിനായി പൊലിസ് നല്കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ മൃതദേഹം കണ്ടെടുക്കാനടക്കം നടപടികള്‍ തുടങ്ങുമെന്ന് പൊലിസ് അറിയിച്ചു.
2019ല്‍ ആണ് കേസിനാസ്പദമായ സംഭവം. വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശിയായ വിജിലാണ് ലഹരി ഉപയോഗതിനിടെ മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് എലത്തൂര്‍ പൊലിസിന്റെ പിടിയിലായത്.
സുഹൃത്തുക്കളായ നാല് പേര് ചേര്‍ന്ന് ലഹരി ഉപയോഗിക്കുന്നതിനിടെ അമിത അളവിലുള്ള ലഹരി ഉപയോഗത്തെ തുടര്‍ന്ന് വിിജില്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് മൂന്നു പേര് ചേര്‍ന്ന് മൃഹദേഹം കുഴിച്ചിട്ടു. കേസില്‍ പൂവാട്ട്പറമ്പ സ്വദേശി രഞ്ജിത്തിനെയാണ് ഇനി പിടികൂടാനുള്ളത്.
kerala
ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും മഴ കനത്തേക്കും.
റെഡ് അലര്‍ട്ട് തുടരുന്ന ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
kerala
മാലിന്യക്കൂമ്പാരത്തില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പിതാവ് അറസ്റ്റില്‍
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം.

എറണാകുളം പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം.
കുട്ടിയുടെ മാതാവ് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. ഇന്നലെ വൈകിട്ടാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
-
kerala3 days ago
‘ഒളിച്ചോടിയിട്ടില്ല, വോട്ടർ അധികാർ യാത്രയിലായിരുന്നു, ഇന്ന് മാധ്യമങ്ങളെ കാണും’: ഷാഫി പറമ്പിൽ
-
india3 days ago
സംഭൽ മസ്ജിദ്: തിങ്കളാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
News3 days ago
1-5 ചെല്‍സിക്ക് ജയം
-
kerala3 days ago
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
news3 days ago
സൗദിയിലെ വാഹനാപകടത്തില്‍ പെട്ട് രണ്ട് പേര് മരിച്ചു
-
india3 days ago
ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍; പരാതിക്കാരന് അറസ്റ്റില്‍; ദുരൂഹതയേറുന്നു
-
kerala3 days ago
കഞ്ചാവ് വില്പന: പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം നാലു പേര് പിടിയില്‍