Video Stories
ബി.സി.സി.ഐ അഥവാ പൊന്‍മുട്ടയിടുന്ന താറാവ്

സുന്ദരന്‍, സുമുഖന്‍, സുസ്‌മേര വദനന്‍, സര്‍വോപരി ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്- ആനന്ദ ലബ്ധിക്കിനിയെന്തു വേണം? ഹിമാചല്‍ പ്രദേശുകാരനായ രജപുത്ര ബി.ജെ.പി. നേതാവ് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി ബി.സി.സി.ഐ. അധ്യക്ഷ സ്ഥാനത്തുനിന്ന് പിടിച്ചിറക്കി വിടുക മാത്രമല്ല, തെറ്റായ സാക്ഷ്യം നടത്തിയതിനും കോടതിയലക്ഷ്യത്തിനും നോട്ടീസ് അയക്കുക കൂടി ചെയ്തിട്ടുണ്ട്.
മൂന്നാം തവണ ലോക്‌സഭയിലെത്തിയ അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ തിളങ്ങുന്ന താരമാണ്. വാതുവെപ്പു കാരണം ക്രിക്കറ്റില്‍ നിന്ന് പുറത്തായി ചില്ലറ സിനിമയും ബിസിനസുമായി നടക്കുകയായിരുന്ന ശ്രീശാന്തിനെ തിരുവനന്തപുരത്ത് ബി.ജെ.പിസ്ഥാനാര്‍ഥിയാക്കുകയും ക്രിക്കറ്റില്‍ തിരിച്ചെത്തിക്കാമെന്ന് വാക്കു കൊടുക്കുകയും ചെയ്തത് അനുരാഗ് ഠാക്കൂറാണ്. ജനുവരി രണ്ടിലെ സുപ്രീം കോടതി വിധി ഏറെക്കുറെ പ്രതീക്ഷിച്ചതായിരുന്നു. ക്രിക്കറ്റിലെ അഴിമതി നിരന്തരം വാര്‍ത്തയായപ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ലോധ കമ്മിറ്റിയെ ബി.സി.സി.ഐ നടത്തിപ്പിനെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പിക്കാന്‍ നിയോഗിച്ചത്. ജസ്റ്റിസ് ലോധ അതു ഭംഗിയായി നടത്തുകയും ചെയ്തു.
2015 ജനുവരിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതു പ്രകാരം അനുരാഗ് ഠാക്കൂറിന് ബി.സി.സി.ഐ അധ്യക്ഷ പദവിയില്‍ തുടരാന്‍ കഴിയുമായിരുന്നില്ല. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ബി.സി.സി.ഐയോട് സുപ്രീംകോടതി ആവശ്യപ്പെടുക മാത്രമല്ല, അതിനായി ആറു മാസം അനുവദിക്കുകയും ചെയ്തു. വിധിയെ അംഗീകരിക്കാന്‍ ബി.ജെ.പി നേതാവു കൂടിയായ അനുരാഗിന്റെ ക്ഷാത്രവീര്യം സമ്മതിച്ചില്ല. ഫലമോ കോടതി അലക്ഷ്യത്തിന് മറുപടി പറയേണ്ട സ്ഥിതി വന്നു. വിധി വന്ന ഉടനെ തന്നെ അനുരാഗ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്:
ബി.സി.സി.ഐ നടത്താന്‍ ഏറ്റവും നല്ലത് വിരമിച്ച ജഡ്ജിമാരാണെന്ന് കോടതിക്ക് തോന്നുന്നെങ്കില്‍ അങ്ങനെ നടക്കട്ടെ, ബി.സി.സി.ഐ നന്നാവട്ടെ എന്നായിരുന്നു.
ക്രിക്കറ്റ് അസോസിയേഷനില്‍ 70 കഴിഞ്ഞവര്‍ വേണ്ടാ, കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ വേണ്ടാ, മന്ത്രിമാരും മറ്റു സ്‌പോര്‍ട്‌സ് സംഘടനകളുടെ ഭാരവാഹികളും വേണ്ടാ, സ്റ്റേറ്റ് അസോസിയേഷനിലും ബി.സി.സി.ഐയിലുമായി ഒരാള്‍ക്ക് ഏറിയാല്‍ ഒമ്പത് വര്‍ഷമേ ഭാരവാഹിയാകാന്‍ പറ്റൂ, സി.എ.ജിയുടെ പ്രതിനിധി വേണം,
ഐ.പി.എല്ലിന് വേറെ ഭരണ സമിതി വേണം, വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരണം, ഒരു സംസ്ഥാനത്തിന് ഒരു വോട്ട് മതി …. ഇങ്ങനെ പോകുന്നു ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍. സുപ്രീംകോടതി ഇവ അംഗീകരിച്ചാല്‍ പിന്നെ അനുരാഗ് ഠാക്കൂറിന് പിരടിക്ക് പിടിച്ച് പുറത്താക്കുന്നതു കാത്തുനില്‍ക്കാതെ സ്വയം ഒഴിഞ്ഞുപോകാമായിരുന്നു. പക്ഷെ ചെയ്തില്ല. അദ്ദേഹത്തിന് പിന്തുണ ലഭിച്ചു, മുന്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശരത് പവാറിന്റെ, തമിഴ്‌നാട് പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ.
ജസ്റ്റിസ് ആര്‍.എം ലോധ ചൂണ്ടിക്കാണിച്ചപോലെ പുറത്തുപോകുക എന്നത് സ്വാഭാവികമായിരുന്നു. സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ സ്വയംഭരണമാണ് താന്‍ ഉയര്‍ത്തിപ്പിടിച്ചതെന്നായിരുന്നു അനുരാഗിന്റെവാദം. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പ്രതിനിധി വന്നാല്‍ സ്‌പോര്‍ട്‌സ് സംഘടനകളുടെ സ്വയംഭരണം പോകും. സര്‍ക്കാറുകളുടെ ഇടപെടലിന് വഴിയൊരുക്കും എന്നും അനുരാഗ് വാദിച്ചു. എഴുപതു കഴിഞ്ഞവരായിരുന്നു അസോസിയേഷനുകളില്‍ ഈ റിപ്പോര്‍ട്ടിന്റെ പ്രധാന ഇരയെങ്കിലും ബി.സി.സി.ഐയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റിനും പുറത്തുപോകേണ്ടിവന്നു.
ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും രഞ്ജി ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഹിമാചല്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്നു അനുരാഗ്. അച്ഛന്‍ പ്രേംകുമാര്‍ ധുമാല്‍ മുഖ്യമന്ത്രി. മകന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, പോരാത്തതിന് സ്വയം പ്രഖ്യാപിത സെലക്ടര്‍. സ്വയം ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കുന്നു. രഞ്ജിയില്‍ ജമ്മു- കശ്മീരിനെതിരെ മത്സരിച്ചു. ഒരു റണ്‍ പോലുമെടുക്കാതെ അനുരാഗ് പാഡഴിച്ചു. എ ക്ലാസ് ക്രിക്കറ്റ് കളിക്കാരനെന്ന പേര് അങ്ങനെ ഈ രജപുത്രന്‍ സ്വന്തമാക്കി. അച്ഛന്‍ ധുമാല്‍ പ്രതിനിധീകരിച്ച ഹാമിര്‍പൂരില്‍ 2008ലായിരുന്നു ആദ്യത്തെ ലോക്‌സഭാ മത്സരം.
ഉപ തെരഞ്ഞെടുപ്പായിരുന്നു. അച്ഛന്‍ മുഖ്യമന്ത്രിയായതിനാല്‍ ലോക്‌സഭാംഗത്വം രാജി വെക്കുകയായിരുന്നു. 2009ലും 2014ലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച അനുരാഗ് മികച്ച യുവ പാര്‍ലിമെന്റേറിയനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ റെഗുലര്‍ കമ്മീഷന്‍ ഓഫീസറാണ്. 2011ല്‍ കൊല്‍ക്കത്തയില്‍ നിന്ന് ലാല്‍ചൗക്കിലേക്ക് ദേശീയ പതാക ഉയര്‍ത്താന്‍ പോയ ബി.ജെ.പിയുടെ ഏകതാ യാത്രക്ക് നേതൃത്വം നല്‍കിയത് അനുരാഗായിരുന്നു.
അസോസിയേഷനിലെ ഭാരവാഹി തെരഞ്ഞെടുപ്പ് 2017ല്‍ നടക്കാനിരിക്കെയാണ് കോടതി വിധി. ജഗ്‌മോഹല്‍ ഡാല്‍മിയ പ്രസിഡന്റായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായിരുന്ന അനുരാഗ് പിന്നീട് ഡാല്‍മിയയെ വെട്ടി. ഇതിനാല്‍ ഡാല്‍മിയയുടെ പ്രഖ്യാത ശത്രു ശരത് പവാറിന്റെ പിന്തുണയും ലഭിച്ചു. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് അസോസിയേഷനാണ് ബി.സി.സി.ഐ. അതുകൊണ്ടുതന്നെ അസോസിയേഷന്‍ ഭരണത്തില്‍ താല്‍പര്യമില്ലാത്തവര്‍ നന്നെ കുറയും. രാഷ്ട്രീയക്കാര്‍ക്ക് അസോസിയേഷന്‍ ഭരിക്കാമെങ്കില്‍ റിട്ടയര്‍ഡ് ജഡ്ജിമാര്‍ക്കും ഭരണമാകാമെന്ന് ട്വീറ്റാന്‍ അനുരാഗ് സമയം കണ്ടെത്തുകയും ചെയ്തു.
News
ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ
ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.
Video Stories
ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു
-
kerala2 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
kerala2 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
News2 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
film2 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala2 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍