Connect with us

Video Stories

ബി.സി.സി.ഐ അഥവാ പൊന്‍മുട്ടയിടുന്ന താറാവ്

Published

on

സുന്ദരന്‍, സുമുഖന്‍, സുസ്‌മേര വദനന്‍, സര്‍വോപരി ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്- ആനന്ദ ലബ്ധിക്കിനിയെന്തു വേണം? ഹിമാചല്‍ പ്രദേശുകാരനായ രജപുത്ര ബി.ജെ.പി. നേതാവ് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി ബി.സി.സി.ഐ. അധ്യക്ഷ സ്ഥാനത്തുനിന്ന് പിടിച്ചിറക്കി വിടുക മാത്രമല്ല, തെറ്റായ സാക്ഷ്യം നടത്തിയതിനും കോടതിയലക്ഷ്യത്തിനും നോട്ടീസ് അയക്കുക കൂടി ചെയ്തിട്ടുണ്ട്.

മൂന്നാം തവണ ലോക്‌സഭയിലെത്തിയ അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ തിളങ്ങുന്ന താരമാണ്. വാതുവെപ്പു കാരണം ക്രിക്കറ്റില്‍ നിന്ന് പുറത്തായി ചില്ലറ സിനിമയും ബിസിനസുമായി നടക്കുകയായിരുന്ന ശ്രീശാന്തിനെ തിരുവനന്തപുരത്ത് ബി.ജെ.പിസ്ഥാനാര്‍ഥിയാക്കുകയും ക്രിക്കറ്റില്‍ തിരിച്ചെത്തിക്കാമെന്ന് വാക്കു കൊടുക്കുകയും ചെയ്തത് അനുരാഗ് ഠാക്കൂറാണ്. ജനുവരി രണ്ടിലെ സുപ്രീം കോടതി വിധി ഏറെക്കുറെ പ്രതീക്ഷിച്ചതായിരുന്നു. ക്രിക്കറ്റിലെ അഴിമതി നിരന്തരം വാര്‍ത്തയായപ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ലോധ കമ്മിറ്റിയെ ബി.സി.സി.ഐ നടത്തിപ്പിനെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പിക്കാന്‍ നിയോഗിച്ചത്. ജസ്റ്റിസ് ലോധ അതു ഭംഗിയായി നടത്തുകയും ചെയ്തു.

2015 ജനുവരിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതു പ്രകാരം അനുരാഗ് ഠാക്കൂറിന് ബി.സി.സി.ഐ അധ്യക്ഷ പദവിയില്‍ തുടരാന്‍ കഴിയുമായിരുന്നില്ല. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ബി.സി.സി.ഐയോട് സുപ്രീംകോടതി ആവശ്യപ്പെടുക മാത്രമല്ല, അതിനായി ആറു മാസം അനുവദിക്കുകയും ചെയ്തു. വിധിയെ അംഗീകരിക്കാന്‍ ബി.ജെ.പി നേതാവു കൂടിയായ അനുരാഗിന്റെ ക്ഷാത്രവീര്യം സമ്മതിച്ചില്ല. ഫലമോ കോടതി അലക്ഷ്യത്തിന് മറുപടി പറയേണ്ട സ്ഥിതി വന്നു. വിധി വന്ന ഉടനെ തന്നെ അനുരാഗ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്:

ബി.സി.സി.ഐ നടത്താന്‍ ഏറ്റവും നല്ലത് വിരമിച്ച ജഡ്ജിമാരാണെന്ന് കോടതിക്ക് തോന്നുന്നെങ്കില്‍ അങ്ങനെ നടക്കട്ടെ, ബി.സി.സി.ഐ നന്നാവട്ടെ എന്നായിരുന്നു.
ക്രിക്കറ്റ് അസോസിയേഷനില്‍ 70 കഴിഞ്ഞവര്‍ വേണ്ടാ, കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ വേണ്ടാ, മന്ത്രിമാരും മറ്റു സ്‌പോര്‍ട്‌സ് സംഘടനകളുടെ ഭാരവാഹികളും വേണ്ടാ, സ്റ്റേറ്റ് അസോസിയേഷനിലും ബി.സി.സി.ഐയിലുമായി ഒരാള്‍ക്ക് ഏറിയാല്‍ ഒമ്പത് വര്‍ഷമേ ഭാരവാഹിയാകാന്‍ പറ്റൂ, സി.എ.ജിയുടെ പ്രതിനിധി വേണം,

ഐ.പി.എല്ലിന് വേറെ ഭരണ സമിതി വേണം, വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരണം, ഒരു സംസ്ഥാനത്തിന് ഒരു വോട്ട് മതി …. ഇങ്ങനെ പോകുന്നു ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍. സുപ്രീംകോടതി ഇവ അംഗീകരിച്ചാല്‍ പിന്നെ അനുരാഗ് ഠാക്കൂറിന് പിരടിക്ക് പിടിച്ച് പുറത്താക്കുന്നതു കാത്തുനില്‍ക്കാതെ സ്വയം ഒഴിഞ്ഞുപോകാമായിരുന്നു. പക്ഷെ ചെയ്തില്ല. അദ്ദേഹത്തിന് പിന്തുണ ലഭിച്ചു, മുന്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശരത് പവാറിന്റെ, തമിഴ്‌നാട് പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ.

ജസ്റ്റിസ് ആര്‍.എം ലോധ ചൂണ്ടിക്കാണിച്ചപോലെ പുറത്തുപോകുക എന്നത് സ്വാഭാവികമായിരുന്നു. സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ സ്വയംഭരണമാണ് താന്‍ ഉയര്‍ത്തിപ്പിടിച്ചതെന്നായിരുന്നു അനുരാഗിന്റെവാദം. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പ്രതിനിധി വന്നാല്‍ സ്‌പോര്‍ട്‌സ് സംഘടനകളുടെ സ്വയംഭരണം പോകും. സര്‍ക്കാറുകളുടെ ഇടപെടലിന് വഴിയൊരുക്കും എന്നും അനുരാഗ് വാദിച്ചു. എഴുപതു കഴിഞ്ഞവരായിരുന്നു അസോസിയേഷനുകളില്‍ ഈ റിപ്പോര്‍ട്ടിന്റെ പ്രധാന ഇരയെങ്കിലും ബി.സി.സി.ഐയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റിനും പുറത്തുപോകേണ്ടിവന്നു.
ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും രഞ്ജി ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഹിമാചല്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്നു അനുരാഗ്. അച്ഛന്‍ പ്രേംകുമാര്‍ ധുമാല്‍ മുഖ്യമന്ത്രി. മകന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, പോരാത്തതിന് സ്വയം പ്രഖ്യാപിത സെലക്ടര്‍. സ്വയം ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കുന്നു. രഞ്ജിയില്‍ ജമ്മു- കശ്മീരിനെതിരെ മത്സരിച്ചു. ഒരു റണ്‍ പോലുമെടുക്കാതെ അനുരാഗ് പാഡഴിച്ചു. എ ക്ലാസ് ക്രിക്കറ്റ് കളിക്കാരനെന്ന പേര് അങ്ങനെ ഈ രജപുത്രന്‍ സ്വന്തമാക്കി. അച്ഛന്‍ ധുമാല്‍ പ്രതിനിധീകരിച്ച ഹാമിര്‍പൂരില്‍ 2008ലായിരുന്നു ആദ്യത്തെ ലോക്‌സഭാ മത്സരം.

ഉപ തെരഞ്ഞെടുപ്പായിരുന്നു. അച്ഛന്‍ മുഖ്യമന്ത്രിയായതിനാല്‍ ലോക്‌സഭാംഗത്വം രാജി വെക്കുകയായിരുന്നു. 2009ലും 2014ലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച അനുരാഗ് മികച്ച യുവ പാര്‍ലിമെന്റേറിയനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ റെഗുലര്‍ കമ്മീഷന്‍ ഓഫീസറാണ്. 2011ല്‍ കൊല്‍ക്കത്തയില്‍ നിന്ന് ലാല്‍ചൗക്കിലേക്ക് ദേശീയ പതാക ഉയര്‍ത്താന്‍ പോയ ബി.ജെ.പിയുടെ ഏകതാ യാത്രക്ക് നേതൃത്വം നല്‍കിയത് അനുരാഗായിരുന്നു.
അസോസിയേഷനിലെ ഭാരവാഹി തെരഞ്ഞെടുപ്പ് 2017ല്‍ നടക്കാനിരിക്കെയാണ് കോടതി വിധി. ജഗ്‌മോഹല്‍ ഡാല്‍മിയ പ്രസിഡന്റായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായിരുന്ന അനുരാഗ് പിന്നീട് ഡാല്‍മിയയെ വെട്ടി. ഇതിനാല്‍ ഡാല്‍മിയയുടെ പ്രഖ്യാത ശത്രു ശരത് പവാറിന്റെ പിന്തുണയും ലഭിച്ചു. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് അസോസിയേഷനാണ് ബി.സി.സി.ഐ. അതുകൊണ്ടുതന്നെ അസോസിയേഷന്‍ ഭരണത്തില്‍ താല്‍പര്യമില്ലാത്തവര്‍ നന്നെ കുറയും. രാഷ്ട്രീയക്കാര്‍ക്ക് അസോസിയേഷന്‍ ഭരിക്കാമെങ്കില്‍ റിട്ടയര്‍ഡ് ജഡ്ജിമാര്‍ക്കും ഭരണമാകാമെന്ന് ട്വീറ്റാന്‍ അനുരാഗ് സമയം കണ്ടെത്തുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Money

ബ്രിട്ടനെ വിലക്കയറ്റം പിടിമുറുക്കുന്നു; സാമ്പത്തിക പ്രയാസത്തില്‍ രാജ്യം

പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.

Published

on

പുതിയപ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റെങ്കിലും ബ്രിട്ടന്റെ സാമ്പത്തികപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. 2005ല്‍ ആരംഭിച്ച വിലക്കയറ്റം ഈ ഓഗസ്റ്റില്‍ 5.1 ശതമാനം ഉയര്‍ന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.

ആളുകള്‍ അധികവും ചെറുകിട കച്ചവടക്കാരെ ആശ്രയിക്കാതെ കിഴിവും കടവും എടുക്കാനാണ ്താല്‍പര്യം കാട്ടുന്നത്. അടുത്ത ഒരുവര്‍ഷത്തിലധികം കാലം ബ്രിട്ടന്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുമെന്നാണ ്പറയുന്നത്. ഇത് പരിഹരിക്കാനാകാതെയാണ് പഴയ പ്രധാനമന്ത്രി ലിസ് ട്രസിന് ചുമതലയേറ്റ് മാസങ്ങള്‍ക്കകം രാജിവെച്ചോടേണ്ടിവന്നത്. പല പുതിയ വാഗ്ദാനങ്ങളും ഋഷി സുനക് നല്‍കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രയാസത്തിലുഴറുകയാണ് രാജ്യം. കഴിഞ്ഞദിവസമാണ ്‌വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ റദ്ദാക്കുമെന്ന് സുനക് പ്രഖ്യാപിച്ചത്. കേരളമടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് നിരവധി പേരാണ ്ബ്രിട്ടനില്‍ തുടര്‍പഠനത്തിനും ജോലിക്കുമായി ചെല്ലുന്നത്. ഇത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ ്‌റിപ്പോര്‍ട്ട്.
2023ല്‍ വിലക്കയറ്റം 22 ശതമാനത്തിലേക്കെത്തുമെന്നാണ ്ഒരു പ്രവചനം. ഇന്ത്യയെപോലെ ബ്രിട്ടനും വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നേക്കുമെന്നും ലോകത്ത് വരാനിരിക്കുന്ന മാന്ദ്യത്തിന്റെ ഭാഗമാണിതെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കച്ചവടക്കാരും ഇതോടെ വലിയ ആശങ്കയിലാണ്.
പണപ്പെരുപ്പം തുടരുന്നത് രാജ്യത്തെ വലിയ തോതില്‍ ബാധിച്ചേക്കും. വിദേശത്ത് സൈനികാവശ്യങ്ങള്‍ക്കും മറ്റുമായി പണം ചെലവിടുന്നതിനാണ് ഇനി രാജ്യത്തെ ഭരണകൂടം ശ്രദ്ധവെക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഇതുപോലെ ബാധിച്ച മറ്റൊരു കാലം അടുത്തൊന്നും ബ്രിട്ടനിലുണ്ടായിട്ടില്ല.

Continue Reading

Video Stories

കത്ത് വിവാദം ; ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും

തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും.തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്, കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
ആരാണ് ഇത് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

 

Continue Reading

Video Stories

ഖത്തറില്‍ ഡെന്മാര്‍ക്കും തുണീഷ്യയും ഇന്ന് നേര്‍ക്കുനേര്‍

Published

on

ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് ഗ്രൂപ്പ് ഡി മല്‍സരങ്ങളുടെ തുടക്കം. അട്ടിമറിക്കാരായ ഡെന്മാര്‍ക്കിനെതിരെ ഖത്തറില്‍ ധാരാളം പിന്തുണക്കാരുള്ള തുണീഷ്യ. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് കളിക്കുന്ന ഗ്രൂപ്പായതിനാല്‍ ഡെന്മാര്‍ക്കിനും തുണീഷ്യക്കും അടുത്ത റൗണ്ട് എന്ന ലക്ഷ്യത്തില്‍ ഇന്ന് വിജയിക്കാനാവണം.

ഒരു വര്‍ഷം മുമ്പ് നടന്ന യൂറോയില്‍ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നല്ലോ ഡെന്മാര്‍ക്ക്. നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണെ നഷ്ടമായിട്ടും റഷ്യ, വെയില്‍സ്, ചെക് റിപ്പബ്ലിക് എന്നിവരെയെല്ലാം മറികടന്നവര്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നു. പിയറി എമിലി ഹോജ്ബര്‍ഗും ശ്രദ്ധിക്കേണ്ട താരം. പുതിയ കോച്ച് ജലീല്‍ കാദ്‌രിക്ക് കീഴില്‍ കരുത്തരായിരിക്കുന്നു അവര്‍. പ്രീമീയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിനായി കളിച്ച വഹബി കസ്‌രിയാണ് തുണീഷ്യക്കാരിലെ അപകടകാരി.

Continue Reading

Trending