Connect with us

india

മോറിസ് കോയിനുകള്‍ പണം തട്ടുന്നത് എങ്ങനെ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

നിക്ഷേപം ആവശ്യപ്പെട്ട് സമീപിച്ച സ്ഥാപനം ആര്‍ബിഐ, സെബി, ഐആര്‍ഡിഎഐ തുടങ്ങിയ ഔദ്യോഗിക റെഗുലേറ്ററി ബോഡികളില്‍ രജിസ്റ്റര്‍ ചെയ്തതാണോ എന്നു പരിശോധിക്കുക.

Published

on

കോഴിക്കോട്: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്ന മോറിസ് കോയിന്‍ അടക്കമുള്ള പോണ്‍സി സ്‌കീമുകള്‍ നാട്ടില്‍ സര്‍വസാധാരണമായി വരികയാണ്. ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിച്ച് ദിവസേന അല്ലെങ്കില്‍ മാസത്തില്‍ നിശ്ചിത വരുമാനം (റിട്ടേണ്‍ ഓഫ് ഇന്‍വസ്റ്റ്‌മെന്റ്-ആര്‍.ഒ.ഐ) വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതികളില്‍ നിരവധി പേരാണ് പണം നിക്ഷേപിക്കുന്നത്.

മോറിസ് കോയിനിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന്റെ പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ഒമ്പതു മാസത്തിനിടെ എത്തിയത് അഞ്ഞൂറു കോടിയുടെ നിക്ഷേപമാണ്. ഇത്രയും ചെറിയ കാലയളവില്‍ ഇത്ര കൂടുതല്‍ പണം എത്തിയതു മാത്രം മതി നിക്ഷേപകര്‍ക്കിടയില്‍ ഇതിന്റെ സ്വാധീനം മനസ്സിലാക്കാന്‍. അനധികൃതമായി നിക്ഷേപം സ്വീകരിച്ച കേസ് നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റിനും റിസര്‍വ് ബാങ്കിനും മുമ്പിലാണ്.

15000 രൂപ നിക്ഷേപിച്ചാല്‍ ദിനം പ്രതി 270 രൂപ റിട്ടേണായി നല്‍കാമെന്നാണ് നിക്ഷേപകര്‍ക്കു മുമ്പില്‍ വാഗ്ദാനമായി വയ്ക്കുന്നത്. ഒരു കോയിന് 1500 രൂപ പ്രകാരം 15000 രൂപയ്ക്ക് 15 കോയിനാണ് വാങ്ങേണ്ടത്. ഇങ്ങനെ 300 ദിവസം കൊണ്ട് 81,000 രൂപ തിരിച്ചുനല്‍കാമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. അതിനു ശേഷം മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് വഴി വില്‍ക്കുകയോ വിനിമയം നടത്തുകയോ ചെയ്യാമെന്നും ഇവര്‍ പറയുന്നു. ലാഭവിഹിതം തിരിച്ചു നല്‍കുന്നത് ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണ്. രണ്ടാഴ്ചയോളമായി നിക്ഷേപകര്‍ക്ക് ആര്‍.ഒ.ഐ ലഭിച്ചിട്ട്. നാട്ടിലും വിദേശത്തുമായി ലക്ഷങ്ങള്‍ നിക്ഷേപിച്ചവരാണ് ഇതില്‍ വെട്ടിലായത്.

പോണ്‍സി സ്‌കീം തന്നെ

നഷ്ട സാധ്യതയില്ലാതെ വന്‍ നിക്ഷേപ വളര്‍ച്ചയോ വരുമാനമോ വാഗ്ദാനം ചെയ്യുന്നതാണ് പോണ്‍സി സ്‌കീമുകള്‍. സാമാന്യ യുക്തിക്ക് നിരക്കാത്ത ആശയങ്ങള്‍, ഇടനിലക്കാര്‍ക്ക് ഉയര്‍ന്ന വേതനം, ഔദ്യോഗിക റെഗുലേറ്ററി സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാത്ത കമ്പനി എന്നിവയാണ് ഇത്തരം സ്‌കീമുകളുടെ ലക്ഷണങ്ങള്‍. തുടക്കത്തില്‍ വലിയ വരുമാനം കിട്ടി പിന്നീട് സ്ഥാപനം തന്നെ അപ്രത്യക്ഷമാകുന്നു എന്നതാണ് ഇതിന്റെ അനുഭവങ്ങള്‍.

മാനഹാനി മൂലമോ, ഭയം മൂലമോ ആളുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കാറില്ല. ഇതു തന്നെയാണ് പോണ്‍സി സ്‌കീമുകള്‍ അവതരിപ്പിക്കുന്നവര്‍ക്കുള്ള ധൈര്യവും. 2019ല്‍ പോണ്‍സി സ്‌കീമുകള്‍ സര്‍ക്കാര്‍ ദ ബാനിങ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇത്തരം കമ്പനികള്‍ നിക്ഷേപം സ്വീകരിക്കുന്നതും നടന്നതും നിയമവിരുദ്ധമാണ്.

തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാം

നിക്ഷേപം ആവശ്യപ്പെട്ട് സമീപിച്ച സ്ഥാപനം ആര്‍ബിഐ, സെബി, ഐആര്‍ഡിഎഐ തുടങ്ങിയ ഔദ്യോഗിക റെഗുലേറ്ററി ബോഡികളില്‍ രജിസ്റ്റര്‍ ചെയ്തതാണോ എന്നു പരിശോധിക്കുക. നഷ്ടസാധ്യതയില്ലാത്ത ഒരു ബിസിനസും യാഥാര്‍ത്ഥ്യമല്ല എന്ന തിരിച്ചറിവാണ് മറ്റൊന്ന്. പോണ്‍സി സ്‌കീം പദ്ധതികള്‍ ഒരിക്കല്‍ പോലും യാഥാര്‍ഥ്യത്തിന് നിരക്കുന്നവയല്ല എന്ന് വ്യക്തം.
മറ്റൊരാള്‍ക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട് എന്നത് ആ പദ്ധതിയില്‍ ചേരാനുള്ള മാനദണ്ഡമായി കണക്കാക്കരുത്. പലപ്പോഴും പദ്ധതിയില്‍ വീഴ്ത്താനുള്ള ഇടനിലക്കാരുടെ തന്ത്രം മാത്രമാണത്. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന നിക്ഷേപ പദ്ധതികളെ കുറിച്ച് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ധാരണയുള്ളവരുമായി സംസാരിച്ച് മനസ്സിലാക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

Published

on

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ മൂ​ന്നാം ഗ​ഡു അ​ട​ക്കേ​ണ്ട സ​മ​യ​പ​രി​ധി മേ​യ് നാ​ല് വ​രെ നീ​ട്ടി. അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

തീ​ർ​ഥാ​ട​ക​ർ ക​വ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഹ​ജ്ജ് ക​മ്മി​റ്റി വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ചാ​ൽ അ​ട​ക്കേ​ണ്ട തു​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending