business
സ്വര്‍ണവില വീണ്ടും കുറഞ്ഞു
കോവിഡ് പ്രതിസന്ധി മൂലം നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയാണ് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിന് കാരണമാവുന്നത്.
കൊച്ചി: കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയതിന് പിന്നാലെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 37,170 രൂപയാണ് ഇന്ന് പവന് വില. ഗ്രാമിന് 4646 രൂപയാണ് വില.
37,880 രൂപയായിരുന്നു ഇന്നലെ പവന് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. നേരത്തെ ഒക്ടോബര്‍ 10,11,12 തിയതികളില്‍ രേഖപ്പെടുത്തിയ 37,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.
കോവിഡ് പ്രതിസന്ധി മൂലം നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയാണ് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിന് കാരണമാവുന്നത്. കോവിഡ് വാക്സിന്റെ വരാതെ സ്വര്‍ണവില സ്ഥിരത കൈവരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
business
പൊള്ളുന്ന വില; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു; 81000 കടന്നു
അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലത്തേതിനെക്കാള്‍ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ 88 രൂപയില്‍ ആയിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഒരു ചെറിയ കുറവ് വന്നാല്‍ പോലും കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് വീണ്ടുമുള്ള വില വര്‍ധനവിന് കാരണം.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala9 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

