കൊച്ചി: കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയതിന് പിന്നാലെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 37,170 രൂപയാണ് ഇന്ന് പവന്‍ വില. ഗ്രാമിന് 4646 രൂപയാണ് വില.

37,880 രൂപയായിരുന്നു ഇന്നലെ പവന് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. നേരത്തെ ഒക്ടോബര്‍ 10,11,12 തിയതികളില്‍ രേഖപ്പെടുത്തിയ 37,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.

കോവിഡ് പ്രതിസന്ധി മൂലം നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയാണ് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിന് കാരണമാവുന്നത്. കോവിഡ് വാക്‌സിന്റെ വരാതെ സ്വര്‍ണവില സ്ഥിരത കൈവരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.