Connect with us

india

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം; സ്റ്റേജ് തകര്‍ന്നുവീണ് പപ്പു യാദവിന്റെ കൈ ഒടിഞ്ഞു

പ്രൊഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരിലുള്ള മൂന്നാം മൂന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് പപ്പു യാദവ്

Published

on

പട്‌ന: ബിഹാറിലെ മിനാപുര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ സ്‌റ്റേജ് തകര്‍ന്നുവീണ് ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി) നേതാവ് പപ്പു യാദവിന്റെ കൈ ഒടിഞ്ഞു. പ്രൊഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരിലുള്ള മൂന്നാം മൂന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് പപ്പു യാദവ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യാദവ് യോഗത്തില്‍ സംസാരിക്കുന്നതിനിടെ വേദി തകര്‍ന്നു വീഴുന്നതും പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഓടിയെത്തുന്നതും വിഡിയോയില്‍ കാണാം.

ഭരണപരമായ വീഴ്ചകള്‍ മൂലമാണ് വേദി തകര്‍ന്നുവീണത്. എന്നിരുന്നാലും ഏത് സാഹചര്യത്തിലും ബിഹാറില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിനായി ജീവിതം സമര്‍പ്പിക്കും. പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജെഎപിയെക്കൂടാതെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി, ബഹുജന്‍ മുക്തി പാര്‍ട്ടി (ബിഎംപി), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നിവയാണ് മുന്നണിയിലുള്ളത്. മധേപുര മണ്ഡലത്തില്‍നിന്നാണ് പപ്പു യാദവ് ജനവിധി തേടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യം’; കോൺഗ്രസിൽ തിരിച്ചെത്തി ഡൽഹി മുൻ മന്ത്രി യോഗാനന്ദ്

എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2021ലാണ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം എന്‍.സി.പി.യില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ലെന്നും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ക്ക് സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതാണ് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ആത്മാവെന്നും യോഗാനന്ദ് ശാസ്ത്രി പറഞ്ഞു.

മുന്‍ ഡല്‍ഹി നിയമസഭ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രി ഡല്‍ഹി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഒന്നര ദശാബ്ദക്കാലത്തെ ഭരണത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച അദ്ദേഹം രണ്ടുതവണ മാളവ്യ നഗര്‍ മണ്ഡലത്തെയും ഒരു തവണ മെഹ്റൗളി നിയമസഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

യോഗാനന്ദ് ശാസ്ത്രിയുടെ പാര്‍ട്ടി പ്രവേശനം പാര്‍ട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് വിശ്വസിക്കുന്നതായി ദീപക് ബാബരിയ പറഞ്ഞു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണെന്നും ദീപക് ബാബരിയ കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

മധ്യപ്രദേശില്‍ മണല്‍ മാഫിയ പൊലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശാഹ്ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി.

മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബാഗ്രി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് വ്യാപകമാണ്. സോന്‍ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണല്‍ കടത്താറുള്ളത്. കഴിഞ്ഞവര്‍ഷം, ശാഹ്ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടര്‍ കയറ്റിക്കൊലപ്പെടുത്തിയിരുന്നു.

 

Continue Reading

india

പെരുമാറ്റച്ചട്ട ലംഘനം; മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

ചട്ട ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചില്‍.

Published

on

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ. വടക്കന്‍ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി മണ്ഡലത്തിലെ എംഎല്‍എ ആയ ജദബ് ലാല്‍ നാഥാണ് മാപ്പ് പറഞ്ഞത്. ചട്ട ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചില്‍. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നാഥ് പറഞ്ഞു.

ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടന്ന കിഴക്കന്‍ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി സെഗ്മെന്റിലെ ബൂത്ത് ലെവല്‍ ഓഫീസറോട് (ബിഎല്‍ഒ) മോശമായി പെരുമാറിയെന്നാരോപിച്ചാണ് നാഥിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നോര്‍ത്ത് ഇലക്ടറല്‍ ഓഫീസറാണ് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനു മറുപടിയായാണ് ജദാബ് ലാല്‍ നാഥ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം, ത്രിപുര നിയമസഭയില്‍ സഭാ നടപടികള്‍ക്കിടെ അശ്ലീല വീഡിയൊ കാണുന്ന നാഥിന്റെ 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

 

Continue Reading

Trending