Connect with us

Video Stories

ഹെംഗ്ബാര്‍ത്തും വിട്ടു

Published

on

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധക്കോട്ട കാത്ത സെഡറിക് ഹെങ്ബര്‍ട്ടും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. മാള്‍ട്ടാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മോസ്റ്റാ എഫ്‌സിക്ക് വേണ്ടിയാണ് ഹെങ്ബര്‍ട്ട് ഇനി ബൂട്ടണിയുക. കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയ ഒന്നാം സീസണിലും, മൂന്നാം സീസണിലും മഞ്ഞപ്പടയുടെ താരമായിരുന്നു ആരാധകര്‍ സ്‌നേഹപൂര്‍വ്വം ‘വല്യേട്ടന്‍’ എന്ന് വിളിക്കുന്ന സെഡറിക് ഹെങ്ബര്‍ട്ട്. താന്‍ പുതിയ ക്ലബിലേക്ക് ചേക്കേറിയതായി ഹെങ്ബര്‍ട്ട് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഇത് പുതിയ വെല്ലുവിളിയാണെന്നും താരം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍ട്രിക്ക് മോസ്റ്റാ എഫ്.സിയില്‍ ചേര്‍ന്നതായി മാള്‍ട്ട ഫുട്‌ബോളിന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിപ്പ് വന്നത്. നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ ജോസു പ്രിറ്റോയും, ആരോണ്‍ ഹ്യൂസും, ഗ്രഹാം സ്റ്റാര്‍ക്കുമെല്ലാം പുതിയ ക്ലബില്‍ ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രഞ്ചുകാരനായ ഹെങ്ബര്‍ട്ടും ക്ലബ് വിടുന്നത്.

ജോസു സ്പാനിഷ് ക്ലബായ എക്‌സ്ട്രിമദുര യു.ഡിയിലെത്തിയപ്പോള്‍, ഹ്യൂസ് സ്‌കോട്ടിഷ് ക്ലബായ ഹാര്‍ട്ട് ഒഫ് മിഡ്‌ലോട്ടിയന്‍ എഫ്.സിയുമായാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇരുവരും ആറ് മാസത്തേക്കാണ് ഈ ക്ലബുകളുമായി കരാറിലേര്‍പ്പെട്ടത് എന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. അതെസമയം ഹെങ്ബര്‍ട്ടുമായുളള മാള്‍ട്ടാ ക്ലബിന്റെ കരാര്‍ വ്യവസ്ഥകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. അതിനാല്‍ തന്നെ പുതിയ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഹെങ്ബര്‍ട്ട് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നുണ്ട്.

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

Trending