gulf
കോവിഡിന്റെ ആഘാതം ലഘൂകരിക്കാൻ ജി 20 കൂടായ്മക്ക് സാധിച്ചു – സൽമാൻ രാജാവ്
ആഗോളതലത്തിൽ കോവിഡ് മഹാമാരി തീർത്ത ആഘാതം ലഘൂകരിക്കാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചതായി സഊദി ഭരണാധികാരി സൽമാൻ രാജാവ്
അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : ആഗോളതലത്തിൽ കോവിഡ് മഹാമാരി തീർത്ത ആഘാതം ലഘൂകരിക്കാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചതായി സഊദി ഭരണാധികാരി സൽമാൻ രാജാവ് . എന്നാൽ കോവിഡിന്റെ ഞെട്ടലിൽ നിന്ന് ലോകം മുക്തരായിട്ടില്ലെന്നും ലോക ജനത നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്‌ട്ര സഹകരണത്തിലൂടെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി 20 ദ്വിദിന വിർച്വൽ ഉച്ചകോടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ജി 20 രാജ്യങ്ങളുടെ സൽമാൻ രാജാവ്. ചുരുങ്ങിയ സമയം കൊണ്ട് ആഗോളതലത്തിൽ ഭീതി വിതച്ച കോവിഡ് സാമൂഹികവും സാമ്പത്തികവുമായ കനത്ത നഷ്ടങ്ങളാണ് വരുത്തിയത് . ആഗോള പ്രതിസന്ധിയെ നേരിടാനും ലോക ജനതക്ക് നഷ്ടമായ ആത്മവിശ്വാസം വീണ്ടെടുക്കാനും പ്രത്യാഘാതങ്ങളിൽ നിന്ന് മോചിതരാക്കാനും നിർണ്ണായക ഇടപെടലുകൾ നടത്താൻ റിയാദ് ഉച്ചകോടിയിലൂടെ ജി 20 കൂട്ടായ്‌മക്ക് സാധിക്കും. കഴിഞ്ഞ 12 വർഷത്തെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്.
കോവിഡ് മൂലം അടിയന്തര ഉച്ചകോടി കഴിഞ്ഞ മാർച്ചിൽ ഓൺലൈനിൽ ചേർന്നിരുന്നെങ്കിലും ജി 20 രാജ്യങ്ങളുടെ ഭരണാധികാരികൾക്ക് ഇത്തവണ റിയാദിൽ നേരിട്ട് ഒത്തുചേരാൻ സാധിക്കുമെന്നായിരുന്നു കരുതിയത്. കോവിഡ് പശ്ചാത്തലത്തിൽ അസാധാരണമായ സാഹചര്യത്തിലായതിനാൽ അതിനു സാധ്യമായില്ലെന്ന് രാജാവ് പറഞ്ഞു. ചരിത്രപരമായ ദൗത്യമാണ് സഊദി നിറവേറ്റുന്നത്. പ്രത്യേക സാഹചര്യത്തിലായാലും ഒരു വർഷത്തിനകം രണ്ട് തവണ ജി 20 ഉച്ചകോടിക്ക് ആതിഥ്യമരുളാനും സഊദിക്ക് സാധിച്ചു . ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അവസരങ്ങളെ ഉപയോഗപ്പെടുത്തൽ എന്ന പ്രമേയത്തിൽ നടക്കുന്ന ലോക രാജ്യങ്ങളുടെ സംഗമത്തിന്റെ ഭാഗമായി നൂറിലധികം വിർച്വൽ മീറ്റിംഗുകൾ പൂർത്തിയാക്കിയിരുന്നു.
അഭൂതപൂർവമായ ആഘാതമാണ് കോവിഡ് സൃഷ്ടിച്ചത്. മഹാമാരിയെ നേരിടാനുള്ള ശ്രമത്തിൽ ആഗോളതലത്തിൽ 21 ബില്യൺ ഡോളറും ആശങ്കയിലായ സംരംഭങ്ങൾക്ക് ആശ്വാസമായി കമ്പനികൾക്കും സംരംഭകർക്കും 11 ട്രില്യൺ ഡോളറും സംഭാവന നൽകി. വികസ്വര രാജ്യങ്ങൾക്ക് പ്രത്യേക സഹായങ്ങളും നൽകി. നിലവിലുള്ളതും ഭാവിയിലുമുണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ അന്താരാഷ്‌ട്ര വ്യാപാരം കൂടുതൽ ഊർജ്ജിതമാക്കണം . ആഗോള സമ്പദ്ഘടനക്ക് ശക്തി പകരുന്ന വിധത്തിൽ വാണിജ്യ ചരക്ക് നീക്കങ്ങൾ സുഗമമാക്കുന്നതിനുള്ള നടപടികളും തുടരണം. അതിനായി സമ്പദ് വ്യവസ്ഥ യും അതിർത്തികളും തുറന്നിടണം.
കോവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് വികസ്വര രാജ്യങ്ങളെയുൾപ്പടെ കൊണ്ടുവരാനുള്ള ഏകോപനമുണ്ടാകണം. പരിസ്ഥിതിയും ഭൂമിയിലെ ജൈവ ഘടനയെയും സംരക്ഷിക്കണം. കാലാവസ്ഥ വ്യതിയാനങ്ങളെ പിടിച്ചു നിർത്താൻ സുസ്ഥിരമായ ഊർജ സംവിധാനങ്ങൾ രൂപെടുത്തണം. യുവാക്കൾക്കും സ്‌ത്രീകൾക്കും സമൂഹത്തിലും തൊഴിൽ വിപണിയിലും അർഹമായ അവസരങ്ങൾ നൽകണം. അതിനായി വിദ്യാഭ്യാസം, പരിശീലനം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ , സംരംഭകർക്കുള്ള സാമ്പത്തിക പിന്തുണ നൽകൽ, ഡിജിറ്റൽ വിഭജനം തുടങ്ങി ശക്തവും സുസ്ഥിരവുമായ സംവിധാനങ്ങൾ ക്രമപ്പെടുത്തണം. ജീവിതത്തെയും ഉപജീവനത്തെയും പരിരക്ഷിക്കുന്നതിൽ കോവിഡിന്റെ പ്രതിസന്ധിക്ക് ശേഷമുള്ള ജി 20 കൂട്ടായ്മയുടെ ശ്രമങ്ങളെ ലോകം ഉറ്റുനോക്കുകയാണെന്നും സൽമാൻ രാജാവ് വ്യക്തമാക്കി.
gulf
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
gulf
മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി
ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.
മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.
ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
gulf
ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും
കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.
അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.
പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.
ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

