india

കേന്ദ്രമന്ത്രി വി മുരളീധരന് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം

By web desk 1

December 01, 2020

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം. മംഗലപുരത്ത് ബിജെപി തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘമെത്തി കേന്ദ്രമന്ത്രിയെ പരിശോധിച്ചു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞയുടനെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പ്രാഥമിക പരിശോധനക്ക് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി.