Connect with us

News

മരിച്ചതായി രേഖയുണ്ടാക്കി 1.5 മില്യണ്‍ ഡോളര്‍ ഇന്‍ഷൂറന്‍സ് നേടിയെടുത്തു; യുവതിക്കായി അന്വേഷണം

മരിച്ചതായ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ശേഷം ഇവര്‍ പല പേരുകളില്‍ പല വട്ടം കറാച്ചി വിമാനത്താവളം വഴി വിദേശത്തേക്കു കടന്നിട്ടുണ്ട്. എല്ലാ തവണയും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു

Published

on

രേഖകളില്‍ തട്ടിപ്പ് നടത്തി 1.5 മില്യണ്‍ ഡോളര്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയ യുവതിക്കായി തെരച്ചില്‍. പാകിസ്താന്‍ സ്വദേശിയായ സീമ ഖാര്‍ബെ എന്നു പേരുള്ള യുവതിയാണ് ഇന്‍ഷൂറന്‍സ് പൊളിസികളിലൂടെ ഭീമന്‍ തട്ടിപ്പു നടത്തിയത്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. 2008 ലും 2009 ലും ഇവര്‍ അമേരിക്ക സന്ദര്‍ശിച്ച് അവിടെവച്ചാണ് വലിയ തുകയ്ക്കുള്ള പോളിസികള്‍ എടുത്തത്.

2011 ല്‍ പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് കൈക്കൂലി കൊടുത്തും ഡോക്ടറെ സ്വാധീനിച്ചും യുവതി മരണ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. സംസ്‌കാരം നടത്തിയെന്ന സര്‍ട്ടിഫിക്കറ്റും ജീവിച്ചിരിക്കുമ്പോള്‍ തന്നെ യുവതി സ്വന്തമാക്കി. ഈ സര്‍ട്ടിഫക്കറ്റുകള്‍ ഹാജരാക്കി മക്കളാണ് ഇന്‍ഷുറസ് തുക സ്വീകരിച്ചത്. 23 കോടി പാക്കിസ്ഥാന്‍ രൂപയാണ് രണ്ടു പോളിസികളിലായി യുവതി നേടിയത്.

മരിച്ചതായ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ശേഷം ഇവര്‍ പല പേരുകളില്‍ പല വട്ടം കറാച്ചി വിമാനത്താവളം വഴി വിദേശത്തേക്കു കടന്നിട്ടുണ്ട്. എല്ലാ തവണയും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

യുവതിക്കും മകനും മകള്‍ക്കും എതിരെ എഫ് ഐഎ ക്രിമിനല്‍ കേസാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിക്ക് സര്‍ട്ടിഫിക്കറ്റ് നേടിക്കൊടുത്ത ഉദ്യോഗസ്ഥരുടെയും ഡോക്ടറുടെയും പങ്കും അന്വേഷിക്കുന്നുണ്ട്. അമേരിക്കയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് തട്ടിപ്പ് കണ്ടെത്തി പാക്കിസ്ഥാനില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് അന്വേഷണം തുടങ്ങുകയായിരുന്നു

 

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

kerala

മേയര്‍ കുറുകെ കാര്‍ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഡിയോ പുറത്ത്; വാദം പൊളിയുന്നു

മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല

Published

on

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിലാണ് ബസ് തടഞ്ഞത്. കാര്‍ നിര്‍ത്തിയിട്ടത് സീബ്ര ലൈനിലാണ്. സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം പൊളിയുന്നതായി തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന ദൃശ്യം തെളിയിക്കുന്നത്.

ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്ന് മേയര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നു. ഒരു കാര്യവും സംസാരിക്കാന്‍ അയാള് തയ്യാറായില്ല. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ മാന്യമായി സംസാരിച്ചത്. വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമായി മാത്രം ഇതിനെ കാണരുത്.

പ്രൈവറ്റ് വാഹനം അമിതവേഗതയില്‍ ഓടിച്ചതിന് 2022 ല്‍ കേസുണ്ട്. പേരൂര്‍ക്കട സ്റ്റേഷനിലും 2017 ല്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസ് ഉണ്ടെന്നും ആര്യാ പറഞ്ഞു. ബസിന് മുന്നില്‍ കാര്‍ കൊണ്ടിട്ടു. സിഗ്‌നലില്‍ നിര്‍ത്തിയപ്പോഴാണ് കാറിട്ടത്. അപ്പോഴാണ് ഡ്രൈവറോട് സംസാരിച്ചത്. കുറുകെയാണോ എന്നറിയില്ലെന്നുമാണ് മേയര്‍ രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. ബസ് തടഞ്ഞിട്ടില്ലെന്നായിരുന്നു ഇന്നലെ മേയറുടെ വാദം.

അതേസമയം മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല. ലഹരിപദാര്‍ത്ഥം ഉപയോഗിച്ചില്ല. എം.എല്‍.എ സച്ചിന്‍ ദേവ് മോശമായി പെരുമാറുകയും മേയര്‍ കാണിച്ചത് തോന്നിവാസമെന്നും ഡ്രൈവര്‍ ആരോപിച്ചു.

 

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Trending