Connect with us

kerala

ജനവിധി നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

തെരഞ്ഞെടുപ്പില്‍ 76.04 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്

Published

on

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. വിജയപ്രതീക്ഷയിലാണ് മുന്നണികളെല്ലാം. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ 76.04 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമ്മീഷന്റെ ‘ട്രെന്‍ഡ്’ സോഫ്റ്റ് വെയറില്‍ തത്സമയം അപ്‌ലോഡ് ചെയ്യും.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത്് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും. പരാമാവധി എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയില്‍ വേണം കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കേണ്ടത്.ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ ക്രമീകരിക്കണം.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക. കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ വാങ്ങേണ്ടത്. വോട്ടെണ്ണല്‍ ആരംഭിക്കേണ്ടത് ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തില്‍ വേണം. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണേണ്ടത്. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.

ട്രെന്‍ഡ് സോഫ്റ്റ് വെയറിലേയ്ക്ക് വോട്ടിംഗ് വിവരം അപ്‌ലോഡ് ചെയ്യാനായി കൗണ്ടിംഗ് സെന്ററില്‍ ബ്ലോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും, നഗരസഭകളിലെ കൗണ്ടിംഗ് സെന്ററുകളിലും ഡേറ്റാ അപ്‌ലോഡിംഗ് സെന്ററിന് വേണ്ടി പ്രത്യേക മുറി സജ്ജീകരിക്കും. ഓരോ പോളിംഗ് സ്‌റ്റേഷന്റെയും വോട്ട് നിലവാരം രേഖപ്പെടുത്തുന്നതിന് ട്രെന്‍ഡ് സൈറ്റില്‍ നിന്ന് കൗണ്ടിംഗ് സ്ലിപ്പ് മുന്‍കൂറായി ഡൗണ്‍ ലോഡ് ചെയ്ത് പ്രിന്റ് എടുക്കണം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറക്ക് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഇതില്‍ ഫലം രേഖപ്പെടുത്തണം.തുടര്‍ന്ന് സ്ലിപ്പ് ഡേറ്റാ അപ് ലോഡിംഗ് സെന്ററില്‍ എത്തിക്കണം.

ഡേറ്റാ അപ്‌ലോഡിംഗ് സെന്ററില്‍ ലഭിക്കുന്ന കൗണ്ടിംഗ് സ്ലിപ്പ് ഫാറത്തിലെ വിവരങ്ങള്‍ അപ്പോള്‍ തന്നെ ട്രെന്‍ഡില്‍ കൃത്യതയോട് കൂടി എന്‍ട്രി ചെയ്യുന്നുണ്ടെന്ന് അപ്‌ലോഡിംഗ് സെന്ററിലെ സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പാക്കും. വോട്ടെണ്ണലിനു ശേഷം ത്രിതല പഞ്ചായത്തുകളുടെ കാര്യത്തില്‍ സൂക്ഷിക്കേണ്ട രേഖകളും കണ്‍ട്രോള്‍ യൂണിറ്റിലെ ഡിറ്റാച്ചബിള്‍ മെമ്മറി മോഡ്യൂളും ബന്ധപ്പെട്ട ട്രഷറികളില്‍ സൂക്ഷിക്കും. എന്നാല്‍ നഗരസഭകളുടെ കാര്യത്തില്‍ രേഖകളോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കൂടി ട്രഷറികളില്‍ സൂക്ഷിക്കും. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനോടൊപ്പമുള്ള രേഖകളും മറ്റ് രേഖകളോടൊപ്പം സൂക്ഷിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ

കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്.

Published

on

വയനാട്: നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. വയനാട് അഡീഷണല്‍ ഡിസ്ട്രികട് ആന്‍ഡ് സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ജൂണ്‍ 10നാണ് പത്മാലയത്തില്‍ കേശവന്‍,ഭാര്യ പത്മാവതി എന്നിവര്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് അയല്‍വാസിയായ അര്‍ജുന്‍ അധ്യാപക ദമ്പതികളെ വെട്ടികൊലപ്പെടുത്തിയത്.

ഇരുവരും മരിക്കുമെന്നുറപ്പായപ്പോള്‍ മോഷണശ്രമം ഉ പേക്ഷിച്ച് അര്‍ജുന്‍ രക്ഷപെടുകയിരുന്നു.കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്. മോഷണം പോയ ഫോണാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്നത്. ചോദ്യം ചെയ്യയ്യലിനു ശേഷം അര്‍ജുന്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

കൊലപാതക ശേഷം വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിങ്കെിലും വീടിനു പിറകിലുളള പഴയ രീതിയിലുളള ഒരു ജനലിന്‌റെ രണ്ട് അഴികള്‍ എടുത്തു മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.വയോധിക ദമ്പതികള്‍ക്ക് കത്തികൊണ്ട് കുത്ത് കിട്ടിയത് വച്ചു നേക്കുമ്പേള്‍ പ്രതി ഇടംകയ്യനാകാനാണ് സാധ്യത എന്ന പൊലീസ് അനേ്വഷിച്ചിരുന്നു.

പഴുതടച്ച അന്വേഷണമായിരുന്നു പൊലീസിന്റേത്. വീടിനു പിൻഭാഗത്തെ ജനലിന്റെ രണ്ട് അഴികൾ പൊളിച്ചുനീക്കിയാണു പ്രതി അകത്തുകയറാൻ ആദ്യശ്രമം നടത്തിയതെന്ന് പൊലീസ്. ജനലിലൂടെ തലയിട്ടു നോക്കിയപ്പോൾ അകത്തെ വെളിച്ചത്തിലൂടെ കേശവൻ നായർ ടിവി കാണുന്നതായി കണ്ടു. പിന്നീട് നേരെ മുൻഭാഗത്തെത്തിയ അർജുൻ വാതിലിൽ മുട്ടി. വാതിൽ തുറന്ന് കേശവൻ നായർ മുറ്റത്തേക്കിറങ്ങി നോക്കിയ തക്കത്തിന് മുൻവശത്തെ വാതിലിലൂടെ അകത്തേക്കു കയറി മുറിയിൽ ഒളിച്ചുവെന്നാണു മൊഴി.

മറ്റൊരു മുറിയിലേക്കു മാറുന്നതിനിടെ പാത്രം തട്ടി വീണു. ഒച്ച കേട്ട് കേശവൻ നായർ എത്തിയപ്പോഴാണു പുറത്തേയ്ക്കോടാൻ ശ്രമിക്കുന്ന അർജുനെ കണ്ടത്. തടഞ്ഞെങ്കിലും രക്ഷപെടാനായി അർജുൻ കേശവൻ നായരെ കത്തികൊണ്ടു കുത്തി. ശബ്ദം കേട്ട് തടയാനെത്തിയ പത്മാവതിക്കും കുത്തേറ്റു. ഇരുവരും മരിക്കുമെന്നുറപ്പായപ്പോൾ മോഷണശ്രമം ഉപേക്ഷിച്ച് അർജുൻ രക്ഷപെടുകയായിരുന്നെന്നു അന്വേഷണസംഘാംഗങ്ങള്‍ പറഞ്ഞു.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

kerala

ഉയർന്ന താപനില; പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കും

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം.

Published

on

തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം. കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സയിലുള്ള ആശുപത്രി വാര്‍ഡുകളില്‍ കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. വയോജന മന്ദിരങ്ങളിലും കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലുടനീളം തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കണം. പുറം മൈതാനിയില്‍ നടക്കുന്ന കായിക വിനോദങ്ങള്‍ 11 മുതല്‍ മൂന്ന് മണി വരെ അനുവദിക്കില്ല. റെഡ് അലേര്‍ട്ട് നല്‍കിയാല്‍ ഇരുചക്ര വാഹനങ്ങള്‍ പുറത്ത് ഇറക്കുന്നതില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിപ്പുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലെയും മലയോര മേഖലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിച്ചേക്കും.

 

Continue Reading

Trending